Thursday 01 March 2018 03:54 PM IST

പ്രണവുമായി വിവാഹം? സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തയോട് കല്യാണി ആദ്യമായി പ്രതികരിക്കുന്നു

Sujith P Nair

Sub Editor

kalyani-priyadharsan001

സിനിമയിൽ നായികയായി തുടക്കം കുറിച്ച കല്യാണി പ്രിയദർശൻ മലയാളത്തോട് ആദ്യമായി മനസ്സ് തുറക്കുന്നു. മാർച്ച് ആദ്യ ലക്കം 'വനിത'യ്‌ക്ക് നൽകിയ അഭിമുഖത്തിലാണ് കല്യാണി തന്റെ ഇഷ്ടങ്ങളെക്കുറിച്ചും സ്വപ്നങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞത്.

"പ്രണവിന്റെ സഹോദരി വിസ്മയ ആണ് ചിത്രം കണ്ടിട്ട് അയച്ചുതന്നത്. ഞാന്‍ ഉടനെ അച്ഛനും അമ്മയ്ക്കും അയച്ചു. അമ്മയാണ് സുചിത്രാന്റിക്ക് അയച്ചുകൊടുത്തത്. ‘കണ്ടോ, നമ്മുടെ മക്കൾ കല്യാണം കഴിക്കാൻ പോകുന്നു’ എന്നുപറഞ്ഞ് അവർ പൊട്ടിച്ചിരിക്കുകയായിരുന്നു. അപ്പു ആർക്കും പിടികൊടുക്കില്ല, അവന്റേതു മാത്രമായ ലോകത്താണ് എപ്പോഴും.  ഇത്ര വലിയ സെലിബ്രിറ്റിയുടെ മകനാണ് എന്ന ചിന്തയേയില്ല. ചെരിപ്പിടാൻ പോലും പലപ്പോഴും മറക്കും.

‘ആദി’ കണ്ടപ്പോൾ എനിക്കു തോന്നിയത് അവനു വേണ്ടി ദൈവം തീരുമാനിച്ച സിനിമയാണ് അതെന്നാണ്. മരങ്ങളിലും മലകളിലുമൊക്ക വലിഞ്ഞു കയറാൻ പ്രണവിനെക്കഴിഞ്ഞേ ആളുള്ളൂ. ‘ആദി’ കഴിഞ്ഞു ഹിമാലയത്തിൽ പോയത് എന്തിനാണെന്നോ? അഭിനയിക്കാൻ വേണ്ടി മാറി നിന്നപ്പോൾ കൈകൾ സോഫ്റ്റായി പോയെന്ന്. മൗണ്ടൻ ക്ലൈംബിങ്ങിലൂടെ കൈകൾ വീണ്ടും ഹാർഡാക്കാനാണ് യാത്ര.

അഞ്ഞൂറു രൂപയേ കൈയിൽ കാണൂ. ലോറിയിലും മറ്റും ലിഫ്റ്റ് ചോദിച്ചാണ് പോകുക. കൈയിൽ പൈസ ഇല്ലാതെ വരുമ്പോൾ അനിയെ വിളിക്കും, അക്കൗണ്ടിലേക്ക് നൂറു രൂപ ഇട്ടുകൊടുക്കാമോ എന്നാകും ചോദ്യം. സിനിമയൊന്നുമല്ല, ഒരു ഫാം ആണ് അവന്റെ സ്വപ്നം. നിറയെ മരങ്ങളും പക്ഷികളും പശുക്കളുമെല്ലാം നിറഞ്ഞ പച്ചപിടിച്ച ഒരു മിനി കാട്.  He didn’t give advice to anybody, and he didn’t take advice from anybody."
കല്യാണി പറയുന്നു.

അഭിമുഖത്തിന്റെ പൂർണ്ണരൂപം പുതിയ ലക്കം 'വനിത'യിൽ വായിക്കാം..