കഴിഞ്ഞ കുറച്ചു ദിവസമായി സോഷ്യൽമീഡിയയിൽ കറങ്ങിനടക്കുന്ന ചിത്രമാണ് ഓപ്പറേഷനിടയിൽ ഒരു ആൺകുട്ടി മൊബൈലിൽ കാൻഡിക്രഷ് ഗെയിം കളിക്കുന്നത്. കാൻഡി ക്രഷ് സാഗ എന്ന പോപ്പുലർ ഗെയിമിനെ കളിയാക്കിക്കൊണ്ടുള്ള ചിത്രമാകും ഇതെന്നാണ് പലരും ഇതിനെ കരുതിയത്. എന്നാൽ അത് സത്യമായിരുന്നു. കാലിന്റെ ഒരു മേജർ സർജറിക്കിടെ ആൺകുട്ടി തന്റെ ബോറഡി മാറ്റാൻ ഫോണിൽ കാൻഡിക്രഷ് സാഗ കളിക്കുകയായിരുന്നു. സത്യം അനസ്തേഷ്യോളജിസ്റ്റ് ഡോ. റോഷൻ.ആർ തന്നെ വ്യക്തമാക്കുന്നു.
‘‘ഈ ചിത്രം ഫെയ്ക് അല്ല യഥാർത്ഥമാണ്. വേദന രഹിത ശസ്ത്രക്രിയകളിത്രയേ ഉള്ളു എന്ന് ആളുകളെ ബോധ്യപ്പെടത്താൻ ആണ് ഇത് എന്റെ ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തത്. ഒരു കൂട്ടം ഓർത്തോപീഡിക് സർജന്മാർ വളരെ ഗൗരവ തരമായ സർജറിയിൽ മുഴുകുമ്പോൾ ഇപ്പുറത്ത് രോഗി കാൻഡി ക്രഷ് സാഗ കളിക്കുന്നു. രണ്ടിനുമിടയിൽ ഒരു താൽക്കാലിക മറയും ഉണ്ട്. എന്നാൽ ഈ ചിത്രം പോസ്റ്റ് ചെയ്തപ്പോൾ മുതൽ ഫെയ്ക് ആണ് എന്ന രീയിൽ ഷെയർ ചെയ്യപ്പെട്ടു.
ഏറെ നേരം എടുത്തുള്ള ശസ്ത്രക്രിയയിൽ രോഗി അറിയാത്ത വിധം പ്രശ്നങ്ങൾ നീക്കം ചെയ്യാം. എന്നാൽ കൗമാരക്കാരനായ ആൺകുട്ടിക്ക് കാലിലെ ചില എല്ലുകൾ ഒടിഞ്ഞത് ഏറെ നേരമെടുത്ത് ശരിയാക്കണമായിരുന്നു. വെറുതെ അത്രയും സമയം കിടക്കുന്ന അന്റെ അസ്വസ്ഥത ഒഴിവാക്കാൻ ഞങ്ങൾ തന്നെയാണ് കാൻഡിക്രഷ് കൊടുത്തത്. വാസ്തവം ഇതാണ്.’’ഡോ. റോഷൻ പറയുന്നു. ഇഥാദ്യസംഭവമല്ലെന്നും മറ്റൊരു കുട്ടി അവന്റെ സർജറിക്കിടയിൽ ഫ്രൂട്ട്നിഞ്ച എന്ന ഗെയിമിൽ ഹൈസ്കോർ നേടിയെന്നും കഥാകൃത്തും ബ്ലോഗറും കൂടിയായ ഡോ. റോഷൻ പറയുന്നു.