Monday 31 December 2018 07:22 PM IST : By സ്വന്തം ലേഖകൻ

മുപ്പതു വർഷം നീണ്ടപ്രവാസം; ഒടുവിൽ നാട്ടിലേക്കു മടങ്ങിയ രാജൻപിള്ളയ്ക്ക് വിധി കാത്തുവച്ചത്; നെഞ്ചുരുക്കും കഥ

accident

ശാസ്താംകോട്ട ∙ 30 വർഷത്തെ പ്രവാസത്തിനു ശേഷം നാട്ടിലേക്ക് മടങ്ങിയ ആൾക്ക് വീട്ടിലേക്കുള്ള യാത്രയ്ക്കിടെ ദാരുണാന്ത്യം.
ശൂരനാട് വടക്ക് പടിഞ്ഞാറ്റംമുറി അർച്ചനയിൽ (നെല്ലിപ്പിള്ളിൽ) രാജൻപിള്ള(55)യാണ് കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത്. കാർ ഓടിച്ച സഹോദരൻ ആദിനാട് സ്വദേശി ജയകുമാറിനും രാജൻപിള്ളയുടെ ഏക മകൻ അമലിനും (20) പരുക്കേറ്റു. കൊല്ലം–തേനി ദേശീയപാതയിൽ ഭരണിക്കാവ് പുന്നമ്മൂട് കോട്ടവാതുക്കൽ ജംക‌്ഷനിൽ പുലർച്ചെ 5.30നാണ് അപകടം.

തലയ്ക്കും വാരിയെല്ലിനും കൈകാലുകൾക്കും ഗുരുതര പരുക്കേറ്റ അമൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. 30ലേറെ വർഷമായി ഷാർജയിലായിരുന്ന രാജൻപിള്ള പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. പുലർച്ചെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ രാജൻ പിള്ളയെ വീട്ടിലേക്ക് കൂട്ടികൊണ്ട് വരുന്നതിനിടെയാണ് അപകടം. മുന്നിൽ പോയ ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിരെ വന്ന ടൂറിസ്റ്റ് ബസിൽ കാർ ഇടിച്ചു കയറുകയായിരുന്നു എന്നു നാട്ടുകാർ പറഞ്ഞു.‌

ഇതിലും സുന്ദരനായ ലാലേട്ടൻ സ്വപ്നങ്ങളിൽ മാത്രം! വനിതയുടെ പുതുവർഷ പതിപ്പിന്റെ മാസ് കവർഷൂട്ട് വിഡിയോ കാണാം

അസ്ഥി നുറുക്കുന്ന കാൻസർ; ഈ പിഞ്ചു ശരീരം ഇനി അനുഭവിക്കാനൊന്നും ബാക്കിയില്ല; കാണാതെ പോകരുത് ഈ വേദന

വാരിപ്പുണർന്നു, ഉമ്മകൾ നൽകി; ഉമ്മയെ കണ്ടതിനു പിന്നാലെ ഹസൻ മരണത്തിന്റെ ലോകത്തേക്ക് യാത്രയായി

സൈമൺ ബ്രിട്ടോ ഇനി ഓർമ്മയിലെ രക്തതാരകം; ഒടുവിലാ നെഞ്ചുനീറിയത് അഭിമന്യുവിനെയോർത്ത്; വനിത അഭിമുഖം

ചോരവാർന്നു പിടഞ്ഞ ജീവനു വേണ്ടി ആ നെട്ടോട്ടം: വൈറൽ പൊലീസുകാരൻ ഓർത്തെടുക്കുന്നു ആ നിമിഷം

തെങ്ങമത്ത് നിന്ന് ശിവഗിരിയിലേക്ക് തീർഥാടകരുമായി പോയതായിരുന്നു ബസ്. ഇടിയുടെ ആഘാതത്തിൽ പൂർണമായും തകർന്ന കാറിന്റെ മുൻഭാഗത്തിരുന്ന രാജൻ പിള്ളയെ പുറത്തെത്തിക്കാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും നടന്നില്ല. ശാസ്താംകോട്ടയിൽ നിന്നും അഗ്നിരക്ഷാസേനയെത്തി കാർ വെട്ടിപ്പൊളിച്ചാണ് പിള്ളയെ പുറത്തെടുത്തത്. ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. മൃതദേഹം മോർച്ചറിയിൽ. വിജയശ്രീയാണ് ഭാര്യ.

More