Thursday 27 June 2019 05:41 PM IST

49 കിലോയിൽ നിന്ന് നൂറിലെത്തി, രാജേഷ് തുനിഞ്ഞിറങ്ങിയപ്പോൾ കുടവയർ സിക്സ് പായ്ക്കായി! പ്രായത്തെ തോൽപ്പിച്ച മെയ്യഴക് നേടിയ 47കാരന്റെ കഥ

Binsha Muhammed

rajesh

‘രാജേഷേട്ടാ...നിങ്ങള് ഞങ്ങടെ ജിമ്മിന് ചീത്തപ്പേര് ഉണ്ടാക്കോ...രണ്ട് വർഷായിട്ടും ആ വയറ് നിന്നയിടത്തു നിന്നും അനങ്ങിയിട്ടില്ലല്ലോ.’– ജിം ട്രെയിനർ തമാശയിൽ മുക്കിയാണ് ആ ഡയലോഗ് പാസാക്കിയത്. പക്ഷേ അത് കേട്ടമാത്രയിൽ ഉള്ളിന്റെ ഉള്ളിൽ എന്തെന്നില്ലാത്തൊരു പിടച്ചിലായിരുന്നു രാജേഷിന്.

‘ഓനെ കുറ്റം പറയാൻ പറ്റില്ല. പറഞ്ഞത് തമാശയാണെങ്കിലും സംഗതി സത്യമാണ്. രണ്ട് വർഷമായി ഞാൻ ജിം ട്രെയിനിങ്ങ് മുടക്കിയിട്ടില്ല. പ്രവാസ ജീവിതത്തിന്റെ തിരക്കിനിടയിലും അതിനായി അൽപം സമയം നീക്കി വയ്ക്കും. എന്തൊക്കെ ചെയ്തിട്ടും കുടവയർ തന്റെയീ അധ്വാനങ്ങൾക്ക് പേരുദോഷമായി അങ്ങനെ തന്നെ നിൽക്കുവാണ്.’– ഓർക്കാൻ ആഗ്രഹിക്കാത്ത പോയ കാലത്തെയോർത്ത് രാജേഷ് എന്ന പ്രവാസിയുടെ ആത്മഗതം.

ആത്മരോഷം നുരഞ്ഞു പൊന്തിയ നാളുകൾ. എല്ലാ പ്രവാസികളേയും കണക്കെ ഷുഗറിനേയും പ്രഷറിനേയും കൊളസ്ട്രോളിനേയും കൂട്ടുകാരനാക്കി നാട്ടിലേക്ക് പെട്ടി പായ്ക്ക് ചെയ്യേണ്ടി വരുമോ എന്ന് ചിന്തിച്ച ദിനങ്ങൾ. ടെൻഷനോടു ടെൻഷൻ...പക്ഷേ വിട്ടു കൊടുത്തില്ല. അസ്ഥാനത്തെ പൊണ്ണത്തടിയും ആ പൊണ്ണത്തടി സമ്മാനിച്ച രോഗങ്ങളേയും പടിയടച്ചു പിണ്ഡം വയ്ക്കാൻ ആ നാൽപ്പത്തിയേഴുകാരൻ തുനിഞ്ഞിറങ്ങി. 98 കിലോ വീർപ്പു മുട്ടിച്ച ശരീരമാണ് ആ മനുഷ്യന് മുന്നിൽ സാഷ്ടാംഗം ആദ്യം കീഴടങ്ങിയത്. അതൊരു തുടക്കം മാത്രമായിരുന്നു ബാക്കി കഥ ചിന്ന പിള്ളാരെ വരെ വെല്ലുന്ന ആ ‘സിക്സ് പായ്ക്ക്’ ബോഡി പറയും. പൊണ്ണത്തടിയേയും കുടവയറിനേയും രോഗങ്ങളേയും പമ്പകടത്തിയ ഫിറ്റ്നസ് യാത്രയെക്കുറിച്ച് ‘വനിത ഓൺലൈനോടു’ പറയുമ്പോൾ പിള്ളേരുടെ ഇടയിൽ സിക്സ് പായ്ക്ക് ഹീറോയായതിന്റെ അഭിമാനമുണ്ട് വാക്കുകളിൽ.

അംബാനിക്കു മാത്രമല്ല, വീടിന്റെ ടെറസിൽ നിങ്ങൾക്കും മരങ്ങൾ നടാം; ഡിസൈനർ ബിലേ മേനോന്റെ ടിപ്സ്; വിഡിയോ

‘ഞാൻ പറയുന്നത് ആരും കേൾക്കുന്നില്ല, ഇതാ ടീച്ചർ എന്റെ രാജിക്കത്ത്’; ശ്രേയക്കുട്ടിയുടെ ധാർമ്മികതയ്ക്ക് കയ്യടിച്ച് സോഷ്യൽ മീഡിയ

rajesh-4

കുഞ്ഞുമോളെ ടീ ഷർട്ടിലൊതുക്കി മരണത്തിലേക്ക് നീന്തിക്കയറി അച്ഛൻ; ലോകത്തെ കണ്ണീരിലാഴ്ത്തി മറ്റൊരു നോവ് ചിത്രം കൂടി!

‘വിവേകശൂന്യമായ ഭയമാണ് അന്നെന്നെ നയിച്ചത്; ഷെറിന്റെ മൃതദേഹം ഒളിപ്പിക്കുമ്പോൾ വിഷപ്പാമ്പ് കടിച്ചെങ്കിൽ എന്ന് ആഗ്രഹിച്ചു

കോട്ടൺ സാരിയിൽ മിന്നും താരം, ഷോപ്പിങ് ഭ്രമം കൂടുമ്പോൾ ന്യൂയോർക്കിലേക്ക് പറക്കും! ജെപി മോർഗന്റെ മുൻ വൈസ് പ്രസിഡന്റ് ഇപ്പോൾ നാടിന്റെ ശബ്ദം

rajesh-3

പൊണ്ണത്തടി സെഞ്ചുറിയടിച്ച നിമിഷം

1992ലാണ് പ്രവാസിയുടെ മേൽവിലാസമണിയുന്നത്. സ്വർണ പണിയാണ് ജോലി. വർഷങ്ങൾക്കൊടുവിൽ മാനേജറായി മാറിയത് കാലം നൽകിയ പ്രമോഷൻ. പക്ഷേ അതിലും വലിയ ട്വിസ്റ്റാണ് ഇനി പറയാൻ പോകുന്നത്. ആദ്യമായി ഗൾഫിൽ പോകുമ്പോൾ ശരീരഭാരം 49 കിലോയാണ്. എനിക്കത് ഇപ്പോഴും നല്ല ഓർമയുണ്ട്–രാജേഷ് പറഞ്ഞു തുടങ്ങുകയാണ്.

rajesh-1

അത്യാവശ്യം നല്ല ജോലി, സാഹചര്യവും അത്ര കണ്ട് മോശമല്ല. എല്ലാ വിധ സുഖ സൗകര്യങ്ങളുമുണ്ട്. ഭക്ഷണമാണെങ്കിൽ ആവശ്യത്തിന്. പക്ഷേ ദുബായുടെ സുഖലോലുപത എന്നെ ആകെപ്പാടെ മാറ്റി. നമ്മുടെ ശരീരം പലപ്പോഴും പിടിവിട്ട് പോകുന്നത് നമ്മൾ അറിയില്ല. അതിവിടേയും സംഭവിച്ചു. ശരീര ഭാരം, അറുപതും എഴുപതും കടന്ന് 95ലെത്തി. ഒരുഘട്ടത്തിൽ അത് സെഞ്ച്വറിയടിക്കുകയും ചെയ്തു. ലീവിന് നാട്ടിലെത്തിയപ്പോൾ തിരിച്ചറിയാത്ത ആൾക്കാർ വരെയുണ്ട്. അത്തരത്തിൽ പൊണ്ണത്തടി എന്നെ അടിമുടി മാറ്റി. ശരീരം വീർത്ത് സകിൻ പൊട്ടിയൊലിക്കുന്ന സന്ദർഭം വരെയുണ്ടായെന്നു പറയുമ്പോൾ ഊഹിക്കാമല്ലോ എത്രത്തോളം വണ്ണമുണ്ടായിരുന്നു എന്നത്. ബിപിയും കൊള്ട്രോളും ഇടയ്ക്കെപ്പോഴോ ചെക്ക് ചെയ്തപ്പോഴേക്കും കാര്യങ്ങൾ കയ്യീന്ന് പോയി. എല്ലാം വെരി ഹൈ. ടെൻഷന്റെ നാളുകൾ അങ്ങനെയാണ് തുടങ്ങുന്നത്.

വീണ്ടും ഗൾഫിലേക്ക്

കൊച്ചച്ഛൻ ഡോക്ടറാണ്. അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരം ഒരു കെട്ട് ഗുളികയും കൊണ്ട് വീണ്ടും ഗൾഫിലേക്ക് കയറുകയാണ്. പ്രവാസികൾക്ക് രോഗങ്ങൾ പണി തരുന്നത് കേട്ട് വല്ലാതെ പേടി തോന്നി. വർഷങ്ങൾ അന്യനാട്ടിൽ വന്ന് കഷ്ടപ്പെട്ടിട്ട് രോഗങ്ങൾ മാത്രമാണല്ലോ ദൈവമേ എന്ന് ചിന്തിച്ച നിമിഷങ്ങൾ. അങ്ങനെയാണ് ജിമ്മിൽ ചേരാൻ തീരുമാനിക്കുന്നത്. എന്ത് വിലകൊടുത്തും...ഏത് തിരക്കിനിടയിലും ജിം ട്രെയിനിങ്ങിനായി സമം കണ്ടെത്തി. ചുള്ളൻ ചെക്കൻമാരുടെ ഇടയിൽ ഞാൻ മാത്രം മുതിർന്ന ആൾ. അതിന്റെ ഒരുചമ്മലുണ്ടായിരുന്നു. പക്ഷേ അതൊന്നും കാര്യമാക്കിയില്ല. ദിവസങ്ങൾ...മാസങ്ങൾ അങ്ങനെ ജിമ്മിൽ ചെലവഴിച്ചു. ഉള്ളതു പറഞ്ഞാൽ ഈ നിമിഷം വരെ...വർഷങ്ങളായി ഞാൻ ജിം ട്രെയിനിങ്ങ് എടുക്കുന്നു. ആ വിൽ പവർ ഒന്നു കൊണ്ട് ഫലം കിട്ടിത്തുടങ്ങി. പേടിപ്പിച്ച രോഗങ്ങൾ പതിയെ ആയുധം വച്ച് കീഴടങ്ങി. പക്ഷേ ഒരാൾ മാത്രം പിൻവാങ്ങിയില്ല ഈ കുടവയർ...

വഴിത്തിരിവായത് ന്യൂട്രീഷ്യൻ ക്ലബ്

നീണ്ട അവധിക്ക് നാട്ടിലേക്കെത്തിയപ്പോഴാണ് ന്യൂട്രീഷ്യൻ ക്ലബിനെക്കുറിച്ച് കേൾക്കുന്നത്. ശരീരം ആരോഗ്യത്തോടെ നിലനിർത്തുന്നതിനു വേണ്ട ടിപ്സുകളും എക്സർസൈസുകളും ഡയറ്റുമൊക്കെ നിർദ്ദേശിക്കുന്ന ഒരു കൂട്ടം ഫിറ്റ്നസ് ഫ്രീക്കുകളുടെ കൂട്ടായ്മ. എക്സർസൈസ് മാത്രം പോര, ഭക്ഷണ കാര്യത്തിലും നിയന്ത്രണം വേണമെന്ന അവരുടെ ഉപദേശമാണ് കാര്യങ്ങൾ മാറ്റിമറിച്ചത്. അവർ ആദ്യം എന്റെ ഡയറ്റ് അടിമുടി ഉടച്ചു വാർത്തു. പ്രാതലിൽ നിന്ന് അപ്പവും പുട്ടും ദോശയുമെല്ലാം ഔട്ടായി. പ്രഭാത ഭക്ഷണം നട്ട്സും പ്രോട്ടീൻ കണ്ടന്റും മാത്രമുള്ള ഷെയ്ഖ് മാത്രം. ഉച്ച ഭക്ഷണത്തിൽ ചോറ് വിട്ടൊരു കറിയില്ലാ എന്നൊരു പിടിവാശിയുണ്ടായിരുന്നു. ആ നിർബന്ധം അവർ വേരോടെ പിഴുതെറിഞ്ഞു. ചോറ് തീറ്റ കാൽഭാഗമാക്കി കുറച്ചിട്ട് പകരം പച്ചക്കറിയും ഇലക്കറികളുമൊക്കെയായി. ചോറിന്റേയും മീൻ വറുത്തതിന്റേയും സ്ഥാനം ബ്രോക്കോളിയും ചീരയും അവൊക്കാഡോയും സാലഡുമൊക്കെ കയ്യടക്കി. മാസങ്ങൾ നീണ്ട ആ ഡയറ്റിനൊടുവിൽ അതുവരേയും പിടിതരാത്ത കുടവയറും പരാജയപ്പെട്ട് പിൻവാങ്ങി. ആത്മവിശ്വാസത്തിന്റെ നാളുകള്‍ വീണ്ടും തിരികെ വരുന്നത് അങ്ങനെയാണ്.

കട്ടയ്ക്ക് ജിം കൈവിടാതെ ഡയറ്റ്

ഇപ്പോൾ കുറച്ചു നാളായി നാട്ടിലാണ്. ജിം ട്രെയിനിങ്ങും ന്യൂട്രീഷൻ ക്ലബിലെ ഡയറ്റും സമം ചേർന്ന എന്റെ അധ്വാനം പ്രായത്തെ വെല്ലുന്ന വിധം എന്നെ മാറ്റിയിട്ടുണ്ട്. ഷാഹുൽ എന്ന പയ്യനാണ് നാട്ടിൽ ഇപ്പോഴത്തെ ട്രെയിനർ. ഡയറ്റ് വിജയിച്ചതോടെ വയറും നല്ല ഷേപ്പിലേക്ക് മാറിയെന്നാണ് പുള്ളിക്കാരൻ പറയുന്നത്. കുറച്ചു കൂടി മനസു വച്ചാൽ ജോൺ എബ്രഹാമിനെ തോൽപ്പിക്കാമെന്ന് അവൻ തമാശ കലർത്തി പറയും. സത്യം പറയാല്ലോ ബോഡി ഈ പിള്ളേർ പറയുന്ന മാതിരി സിക്സ് പാക്ക് സ്റ്റൈലിൽ ഷേപ്പ് ആയെങ്കിലും അതൊന്നും ഉദ്ദേശിച്ചല്ലായിരുന്നു എന്റെയീ അധ്വാനം. പിന്നെ ഈ പ്രായത്തിലും ഇങ്ങനെ ഒരു ബോഡി മെയിന്റയിൻ ചെയ്യാൻ പറ്റുന്നു എന്നോർക്കുമ്പോൾ ഒത്തിരി അഭിമാനം തോന്നാറുണ്ട്. എല്ലാം സഹിക്കാം, ഈ ബോഡിയും വച്ച് പിള്ളാരുടെ മുന്നിൽ പോയാൽ മതി അവമ്മാര് അപ്പോ കളിയാക്കും, ഞങ്ങടെ കഞ്ഞിയിൽ പാറ്റയിടാൻ വരുവാണോ എന്ന്. സിസ്ക് പായ്ക്ക് ഒക്കെ ഇപ്പോഴല്ലേ ട്രെൻഡ് ആയത്...അല്ലേലും നമ്മൾ ‘മലയാളി പയ്യൻമാർക്കെന്ത്’ സിക്സ് പായ്ക്ക്.– രാജേഷ് തമാശയോടെ പറഞ്ഞു നിർത്തി.