Monday 31 December 2018 07:22 PM IST

ചോരവാർന്നു പിടഞ്ഞ ജീവനു വേണ്ടി ആ നെട്ടോട്ടം: വൈറൽ പൊലീസുകാരൻ ഓർത്തെടുക്കുന്നു ആ നിമിഷം

Binsha Muhammed

renjith

2018 ന്റെ അവസാനത്തെ സോഷ്യൽ മീഡിയ താരമാരെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ... ആംബുലൻസിന് വഴികാട്ടി ഓടിയ പൊലീസുകാരൻ! കോട്ടയത്തെ ഗതാഗതക്കുരുക്കിൽ രോഗിയുമായി പോയ ആംബുലൻസിന് വഴിയൊരുക്കിയ കോട്ടയം എആർ ക്യാമ്പിലെ സിവിൽ പൊലീസ് ഓഫീസർ, വൈക്കം സ്വദേശി രഞ്ജിത്ത്.

അപ്രതീക്ഷിതമായി കിട്ടിയ താരപദവിയിൽ പകച്ചിരിക്കുകയാണ് രഞ്ജിത്ത്. അഭിനന്ദനം അറിയിക്കുന്നവരുടെ സന്ദേശങ്ങൾ ഫോണിൽ നിറയുമ്പോഴും ചിരിച്ചു കൊണ്ട് അയാൾ പറയുന്നു, ‘നന്മ ചെയ്യാൻ കാക്കിയും ബൂട്ടും കളസവും ഒന്നു വേണ്ട ഭായ്...നിങ്ങളാണ് അവിടെയുണ്ടായിരുന്നതെങ്കിലും ചിലപ്പോൾ ഇതൊക്കെ തന്നെയായിരിക്കും ചെയ്യുന്നത്. ഇവിടെ ഞാനായിപ്പോയി എന്നു മാത്രം, അത് ദൈവത്തിന്റെ നിയോഗം.’– വൈറൽ വിഡിയോയുടെ ഫ്ലാഷ് ബാക്ക് ചികഞ്ഞപ്പോൾ ചിരിച്ചുകൊണ്ട് ആ കഥ ‘വനിത ഓൺലൈനു’മായി പങ്കുവയ്ക്കുകയാണ് രഞ്ജിത്ത്.

ഇതിലും സുന്ദരനായ ലാലേട്ടൻ സ്വപ്നങ്ങളിൽ മാത്രം! വനിതയുടെ പുതുവർഷ പതിപ്പിന്റെ മാസ് കവർഷൂട്ട് വിഡിയോ കാണാം

renjith-1

അസ്ഥി നുറുക്കുന്ന കാൻസർ; ഈ പിഞ്ചു ശരീരം ഇനി അനുഭവിക്കാനൊന്നും ബാക്കിയില്ല; കാണാതെ പോകരുത് ഈ വേദന

വാരിപ്പുണർന്നു, ഉമ്മകൾ നൽകി; ഉമ്മയെ കണ്ടതിനു പിന്നാലെ ഹസൻ മരണത്തിന്റെ ലോകത്തേക്ക് യാത്രയായി

renjith-2

സൈമൺ ബ്രിട്ടോ ഇനി ഓർമ്മയിലെ രക്തതാരകം; ഒടുവിലാ നെഞ്ചുനീറിയത് അഭിമന്യുവിനെയോർത്ത്; വനിത അഭിമുഖം

മുപ്പതു വർഷം നീണ്ടപ്രവാസം; ഒടുവിൽ നാട്ടിലേക്കു മടങ്ങിയ രാജൻപിള്ളയ്ക്ക് വിധി കാത്തുവച്ചത്; നെഞ്ചുരുക്കും കഥ

renjith-3

‘എ ആർ ക്യാമ്പിലെ പൊലീസ് ഓഫീസറാണ് ഞാൻ. നിലവിൽ കോട്ടയം ഹൈവേ പട്രോൾ സംഘാംഗം. എംസി റോഡിന്റെ പരിധിയിൽ വരുന്ന കോട്ടയത്തെ പ്രധാന സ്ഥലങ്ങളിലെല്ലാം ഞങ്ങൾ ഡ്യൂട്ടിയിലുണ്ടാകും. രാപ്പകലെന്നില്ലാതെ. സംഭവം നടക്കുന്ന അന്ന് ഞങ്ങളുടെ വാഹനം കോട്ടയം പുളിമൂട് ജംഗ്ഷനിലായിരുന്നു. നിയന്ത്രിക്കുന്നതിലും അപ്പുറമാണ് അവിടുത്തെ തിരക്ക്. റോഡിന്റെ വിസ്താരക്കുറവ് സൃഷ്ടിക്കുന്ന ബുദ്ധിമുട്ട് വേറെയും. പല വാഹനങ്ങളും മുന്നോട്ട് പോകാൻ വരി വരിയായി കിടക്കുകയാണ്. ഇതിനിടെയാണ് പിന്നില്‍ നിന്നും ആംബുലൻസ് സൈറൻ കേൾക്കുന്നത്. ഉള്ള ഗ്യാപ്പിലൂടെ നിരങ്ങി നിരങ്ങി അത് മുന്നോട്ട് നീങ്ങാൻ ശ്രമക്കുന്നത്. ഞങ്ങളുടെ ജീപ്പിന്റെ അടുത്തെത്തിയപ്പോഴാണ് അതിനുള്ളിലെ അവസ്ഥ മനസിലാകുന്നത്. ആക്സിഡന്റ് പറ്റിയ രോഗിയുമായി ആശുപത്രിയിലേക്ക് പായുകയാണ് അത്. ആ തിരക്കിൽ ആംബുലൻസിന് ഒരിഞ്ച് പോലും അനങ്ങാനാകില്ലായിരുന്നു, സത്യം. ഒരു പക്ഷേ വൈകിയാൽ അരുതാത്തത് സംഭവിച്ചെന്നിരിക്കും. ഒന്നും നോക്കിയില്ല, ജീപ്പിൽ നിന്നും ഇറങ്ങി മുന്നോട്ടോടി. തലങ്ങും വിലങ്ങും ഓടി, പറ്റുന്നത്രയും പരമാവധി വാഹനങ്ങൾ ക്ലിയർ ചെയ്തു. പക്ഷേ അതിനു പിന്നിലിങ്ങനെയൊരു വൈറൽ ഒളിച്ചിരിപ്പുണ്ടെന്ന് ആരറിഞ്ഞു– രഞ്ജിത്ത് ഒരു ദീർഘനിശ്വാസമിട്ടു.

അന്തംവിട്ട് ഓടടാ ഓട്ടം

ആ വാഹനത്തിലുണ്ടായിരുന്ന രോഗിക്ക് എന്ത് സംഭവിച്ചുവെന്നോ, അതാരാണെന്നോ എനിക്കറിയില്ല. ഞാനൊരു പൊലീസുകാരനല്ലേ ചേട്ടാ... പിന്നെ ഇതൊക്കെ എന്റെ ഡ്യൂട്ടിയല്ലേ...അന്നേരം ഞാനത് ചെയ്യണം. ചെയ്തേ മതിയാകൂ. പിന്നെ ഞാനങ്ങ് ഇറങ്ങിയോടി എന്നു മാത്രം. എനിക്കു പുറകിൽ എസ്ഐ സാറും മറ്റ് പൊലീസുകാരും വാഹനങ്ങൾ നിയന്ത്രിക്കുന്നുണ്ടായിരുന്നു. പിന്നെ എന്റെ അന്തംവിട്ടുള്ള ഓട്ടം വൈറലായി എന്നു മാത്രം. ആംബുലൻസിൽ ഘടിപ്പിച്ചിരുന്ന ഡാഷ് കാമിലാണ് വിഡിയോ പതിഞ്ഞത്. ഇപ്പോൾ മിക്ക സ്വകാര്യ വാഹനങ്ങളിലും ഈ ക്യാമറയുണ്ട്. മുന്നിലെ കാഴ്ചകൾ റെക്കോഡ് ചെയ്യുന്നതിു വേണ്ടിയാണിത്. റോഡപകടങ്ങളിലൊക്കെ ആരുടെ ഭാഗത്താണ് തെറ്റെന്ന് തെളിയിക്കാൻ ഇതു നല്ലതാണ്. ഇതിനിടയ്ക്ക് ഞാൻ വന്ന് പെടുമെന്ന് ആരു കണ്ടു. ഫെയ്സ്ബുക്കിലും വാട്സ്ആപ്പിലുമൊക്കെ ആ വിഡിയോ ഷെയർ ചെയ്തത് അവരായിരിക്കണം. വിഡിയോ കറങ്ങിത്തിരിഞ്ഞ് പൊലീസ് ഗ്രൂപ്പുകളിലൊക്കെ എത്തിയപ്പോഴാണ് എന്നെ പലരും തിരിച്ചറിഞ്ഞത്. അപ്പോഴും വിഡിയോയിൽ എന്റെ മുഖം അവ്യക്തമായിരുന്നു. ഡ്യൂട്ടി ടൈമും ആളിന്റെ രൂപവുമൊക്കെ കണക്കാക്കിയാണ് ആളെ തിരിച്ചറിഞ്ഞത്. ഈ പാവം പൊലീസുകാരൻ വൈറലായത് അങ്ങനെയൊക്കെയാണ്. വൈക്കം കുലശേഖരമംഗലം ഭാനുനിവാസിൽ രാധാകൃഷ്ണൻ-രത്നമ്മ ദന്പതികളുടെ മകനാണ് രഞ്ജിത്.

ശ്രീദേവിയുടെ അഭിമാനം ഈ ഭർത്താവ്

കേട്ട നല്ലവാക്കുകളിൽ ഏറ്റവും പ്രിയം എന്റെ ഭാര്യ തന്ന കോംപ്ലിമെന്റ് തന്നെയാണ്. അതങ്ങനെയല്ലേ പാടുള്ളൂ– രഞ്ജിത്ത് തനി കുടുംബക്കാരനായി. എന്നെക്കുറിച്ച് ആലോചിക്കുമ്പോൾ ഏറെ അഭിമാനം തോന്നുന്നു എന്നാണ് അവൾ പറഞ്ഞത്. അവൾ അത് പറയുമ്പോ എന്റേയും കണ്ണും മനസും ഒക്കെ നിറയുന്നുണ്ടായിരുന്നു. വൈക്കം ആശ്രമം സ്കൂളിലെ അധ്യാപികയാണ് ശ്രീദേവി. ‘.ദേ ഇത് കണ്ടോ, ഈ നിമിഷം വരേയും അഭിനന്ദന കോളുകൾ !ഒഴിഞ്ഞിട്ടില്ല. അറിയുന്നവരും അറിയാത്തവരുമായി നൂറുകണക്കിന് പേരാണ് വിളിച്ചു കൊണ്ടേയിരിക്കുന്നത്. എല്ലാവരോടും സ്നേഹവും നന്ദിയും മാത്രം.’

‘വീണ്ടും പറയട്ടെ, ആഘോഷിക്കാൻ മാത്രം വലുതായി ഞാൻ ഒന്നും ചെയ്തിട്ടില്ല. മനുഷ്യരായി പിറന്നവർ ആരും ആ നിമിഷത്തിൽ അങ്ങനെ ചെയ്തു പോകും. പിന്നെ ഈ കാക്കി പുറത്തോട്ടു കയറിയാൽ ഇത്തരം കാര്യങ്ങളിൽ നമ്മൾ ഒന്നു കൂടി ഉഷാറാകും അത്രമാത്രം. ’– രഞ്ജിത്ത് സാധാരണക്കാരിൽ സാധാരണക്കാരനായ പൊലീസുകാരൻ.. ഒപ്പം പഴയൊരു കഥ കൂടി പങ്കുവയ്ക്കുന്നു രഞ്ജിത്ത്. വിവാഹത്തിനായി പെൺകുട്ടിയെ തേടി നടന്ന കാലം. പല ആലോചനകളും കാക്കിയിൽ തട്ടിയാണ് തകരുന്നത്. കാക്കിയിട്ടവന് കൊടുക്കാൻ പെണ്ണില്ലെന്ന മട്ടിലാണ് പലരും പിന്മാറിയത്. അന്നു തീരുമാനിച്ചതാണ് കാക്കിയെ സ്നേഹിക്കുന്ന ഒരാൾ മതി ജീവിതത്തിൽ കൂട്ടായെന്ന്. അതുകൊണ്ടുതന്നെ ഭാര്യയുടെ നാവിൽ നിന്നു ലഭിച്ച കോംപ്ലിമെന്റ് രഞ്ജിത്തിന് വില മതിക്കാവുന്നതിനും അപ്പുറം.

‘പോക്കില്ലെങ്കിൽ പോയി പൊലീസിൽ ചേരെന്ന് പറയുന്ന കാലമൊക്കെ പോയി ഭായ്...ഇ നി അഥവാ അങ്ങനെയൊക്കെ പറഞ്ഞാലും ഞങ്ങൾക്കിത് ഗ്ലാമർ ജോലി തന്നെയാണ്. പിന്നെ എന്തു കണ്ടാലും പൊലീസുകാരെ കുറ്റംപറയുന്നവരല്ലേ ഈ നാട്ടിൽ, അങ്ങനെയുള്ളവർക്ക് ഞങ്ങൾ പൊലീസ് ‘ഡിപ്പാർട്ട്മെന്റിന്റെ ഡെഡിക്കേഷനാണ്’ ആ ആഘോഷം. ഇങ്ങനേയും ചില പൊലീസുകാർ ഇവിടെയൊക്കെയുണ്ടേ...’– അപ്പോഴേക്കും ആ വാക്കുകളെ മുറിച്ച് ഹൈവേ പട്രോളിൽ നിന്നും രഞ്ജിത്തിനുള്ള വിളിയെത്തി. പതിവു പോലെ കോട്ടയം എംസി റോഡിൽ ൈഹവേ പട്രോളിങ്ങിലാണ് ഡ്യൂട്ടി.