Wednesday 09 June 2021 01:50 PM IST : By സ്വന്തം ലേഖകൻ

കേരളത്തിൽ ആദ്യമായി ഒരു ലിറ്ററിന്റെ 'കുപ്പിപ്പാലു'മായി സാപിന്‍സ്! കൃത്രിമ രാസവസ്തുക്കളില്ല, കണ്ണും പൂട്ടി വിശ്വസിക്കാവുന്ന ഗുണമേന്മ

Sapins-Main-Image

ശേഖരണം മുതല്‍ സംസ്‌കരണം വരെയുള്ള വിവിധ ഘട്ടങ്ങളില്‍ കര്‍ശന പരിശോധനകള്‍ നടത്തി ഗുണമേന്മ ഉറപ്പുവരുത്തുന്നതിന് പ്രസിദ്ധി നേടിയ സാപിന്‍സിന് ഇനിയിതാ മറ്റൊരു ഒന്നാം സ്ഥാനം കൂടെ സ്വന്തം!

സംസ്ഥാനത്താദ്യമായി ഒരു ലീറ്റര്‍ എച്ച്ഡിപിഇ ബോട്ട്ലില്‍ പശുവിന്‍ പാല്‍ വിപണിയിലിറക്കിക്കൊണ്ടാണ് സാപിന്‍സ് ഈ നേട്ടം സാധ്യമാക്കിയിരിക്കുന്നത്. ഉത്പന്നം കൈകാര്യം ചെയ്യുന്നതിലും വിതരണഘട്ടത്തിലും അതീവജാഗ്രത കാത്തുസൂക്ഷിക്കാന്‍ പുതിയ പാക്കേജിംഗിലൂടെ സാപിന്‍സിനു സാധിക്കും.

പുതിയ പാക്കിന്റെ വിപണനോദ്ഘാടനം സിനിമാതാരവും സാപിന്‍സ് ബ്രാന്‍ഡ് അംബാസഡറുമായ അനു സിതാരയ്ക്ക് ആദ്യബോട്ട്ൽ നല്‍കി സാപിന്‍സ് ഫാം പ്രൊഡക്റ്റ്‌സ് എംഡി ജിജി തോമസും ഡയറക്ടര്‍ സിബി എന്‍. വര്‍ഗീസും നിര്‍വഹിച്ചു. മധ്യകേരളത്തിലെ റീടെയില്‍ സ്റ്റോറുകളിലും കേരളത്തിലുടനീളമുള്ള ജിയോമാര്‍ട്.കോമിലൂടെയും റിലയന്‍സ് ഔട്ട്‌ലെറ്റുകളിലും ഉല്‍പ്പന്നം ലഭ്യമായിക്കഴിഞ്ഞു.

Sapins-Image-2

എച്ച്ഡിപിഇ ബോട്ട്‌ലുകളിലെ പാല്‍ കൈകാര്യം ചെയ്യാനും എടുത്തു വെയ്ക്കാനും താരതമ്യേന എളുപ്പമാണെന്നും ഉല്‍പ്പന്നം പാഴാകുന്നത് പരമാവധി കുറയ്ക്കാനാകുമെന്നും ജിജി തോമസ് പറഞ്ഞു. ഏറ്റവും പ്രധാനം എച്ച്ഡിപിഇ കൂടുതല്‍ പരിസ്ഥിതി സൗഹാര്‍ദമുള്ള പ്ലാസ്റ്റിക്കാണെന്നതാണ്. വിപണിയുടെ പ്രതികരണം നോക്കി രണ്ട് ലീറ്ററിന്റെ ബോട്ട്ൽ വിപണിയിലിറക്കാനും പരിപാടിയുണ്ട് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കുറഞ്ഞ താപനിലയിൽ രണ്ടു ദിവസം വരെ സൂക്ഷിക്കാവുന്ന സാപിന്‍സിന്റെ പാൽ, എക്‌സ്പയറി ഡേറ്റിന്റെ പിറ്റേന്നു തന്നെ കേടുവരുന്നു എന്നത് മറ്റൊരു സവിശേഷതയാണ്. കൃത്രിമ രാസവസ്തുക്കൾ ഒന്നും തന്നെ ചേർക്കാത്തതിനാൽ കുഞ്ഞുങ്ങള്‍ക്കും പ്രായമായവര്‍ക്കും എന്നു വേണ്ട ആരോഗ്യത്തില്‍ ശ്രദ്ധയുള്ള എല്ലാവർക്കും കണ്ണും പൂട്ടി വിശ്വസിക്കാവുന്ന ഗുണമേന്മയാണ് സാപിന്‍സിന്റെ മുഖമുദ്ര.

റീടെയില്‍ ഷോപ്പുകളില്‍ അന്നന്നത്തെ വില്‍പ്പന സൂക്ഷ്മമായി വിശകലനം ചെയ്ത് ആവശ്യത്തിനു മാത്രം ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്നതിലൂടെ പാല്‍ പാഴായിപ്പോകുന്നതിന്റെ നിരക്ക് പരമാവധി കുറയ്ക്കാനും സാപിൻസിന് സാധിക്കുന്നു. പാലിന് പുറമെ സാപിന്‍സിന്റെമികച്ച ഗുണമേന്മയുള്ള മറ്റു പാലുല്പന്നങ്ങളായ തൈര്, നെയ്യ്, പനീർ, സംഭാരം, ഖോവ, തുടങ്ങിയവയും വിപണിയിൽ ലഭ്യമാണ്.ഒരു പതിറ്റാണ്ടിലേറെയുള്ള പ്രവർത്തന മികവും രുചി വൈവിധ്യവും കൊണ്ട് ജനപ്രിയ പാലുല്പന്നങ്ങൾ എന്ന സ്വീകാര്യതയോടെ സാപിൻസിന് മുൻനിരയിൽ തന്നെ സ്ഥാനമുണ്ട്.

Sapins-Image-3
Tags:
  • Spotlight