Wednesday 10 November 2021 11:34 AM IST : By സ്വന്തം ലേഖകൻ

‘ഭക്ഷണത്തിൽ തുപ്പാൻ തോന്നുമ്പോൾ ശരീരത്തിലെ മറ്റൊരു സ്രവമായ രക്തം ദാനം ചെയ്യുക’: തെറ്റ് ചൂണ്ടിക്കാട്ടി കുറിപ്പ്

shimna-azee-41

ഭക്ഷണത്തിൽ തുപ്പുന്ന ഒരു വിഡിയോ മുൻനിർത്തി സോഷ്യൽ മീഡിയയിൽ ട്രോളുകളും വിമർശനങ്ങളും നിറയുകയാണ്. സംഭവത്തിൽ ന്യായീകരണങ്ങൾ നിരത്തിയും വിശദീകരണങ്ങൾ മുന്നോട്ടു വച്ചും ഒരു വിഭാഗം രംഗത്തു വന്നിട്ടുമുണ്ട്. എന്നാൽ ഏതു വിശ്വാസത്തിന്റെ പേരിലായാലും ഇത്തരം രീതി അനാരാഗ്യകരമാണെന്ന് വ്യക്തമാക്കുകയാണ് ഡോ. ഷിംന അസീസ്. അശ്രദ്ധമായി അവിടെയും ഇവിടെയും ഒക്കെ തുപ്പുമ്പോഴോ, സംസാരിക്കുമ്പോളും ചുമക്കുമ്പോഴും ഊതുമ്പോഴും മറ്റും അന്തരീക്ഷത്തിലേക്ക് തെറിക്കുന്ന തുപ്പൽ കണികകൾ വഴിയും ഒക്കെ പകരുന്ന ഒരുപാട് രോഗങ്ങളുണ്ട്. പലതും മരണത്തിന് വരെ കാണണമാവുന്ന ഗുരുതരരോഗങ്ങളാണെന്ന് ഷിംന കുറിക്കുന്നു. ആർക്കെങ്കിലും ഇങ്ങനെ ഭക്ഷണത്തിൽ തുപ്പാൻ തോന്നുമ്പോൾ പകരം ശരീരത്തിലെ മറ്റൊരു സ്രവമായ രക്തം ദാനം ചെയ്യണമെന്നും. അത് ജീവദാനമാണെന്നും ഡോ. ഷിംന കുറിക്കുന്നു.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

നമ്മുടെയൊക്കെ വായിൽ ഉത്പാദിപ്പിക്കപ്പെടുന്നൊരു സ്രവമാണ് തുപ്പൽ. അശ്രദ്ധമായി അവിടെയും ഇവിടെയും ഒക്കെ തുപ്പുമ്പോഴോ, സംസാരിക്കുമ്പോളും ചുമക്കുമ്പോഴും ഊതുമ്പോഴും മറ്റും അന്തരീക്ഷത്തിലേക്ക് തെറിക്കുന്ന തുപ്പൽ കണികകൾ വഴിയും ഒക്കെ പകരുന്ന ഒരുപാട് രോഗങ്ങളുണ്ട്. പലതും മരണത്തിന് വരെ കാണണമാവുന്ന ഗുരുതരരോഗങ്ങളാണ്. അതുകൊണ്ട് തന്നെ നിങ്ങൾ കഴിക്കാൻ പോവുന്ന ഭക്ഷണത്തിൽ ആരെങ്കിലും തുപ്പുകയോ ഊതുകയോ ചെയ്യുന്നത് കാര്യങ്ങൾ എത്രത്തോളം സീരിയസ് ആക്കിയേക്കാം എന്ന ബോധം ഉണ്ടാവുന്നത് വളരെ നല്ലതാണ്. സന്ദർഭത്തിനനുസരിച്ച് വേണ്ടത് പോലെ കൈകാര്യം ചെയ്യുക. ആർക്കെങ്കിലും ഇങ്ങനെ ഭക്ഷണത്തിൽ തുപ്പാൻ തോന്നുമ്പോൾ പകരം ശരീരത്തിലെ മറ്റൊരു സ്രവമായ രക്തം ദാനം ചെയ്യുക. അത് ജീവദാനമാണ്. നന്ദി.