Saturday 16 November 2019 04:02 PM IST : By സ്വന്തം ലേഖകൻ

വിസ്മയിപ്പിക്കുന്ന ഷോപ്പിങ് അനുഭവമൊരുക്കാൻ തൃശൂരിൽ വനിതാ മാക്സ്!

75354944_418216255748284_6631851893582725120_n

വിസ്മയിപ്പിക്കുന്ന ഷോപ്പിങ് അനുഭവമൊരുക്കാൻ തൃശൂരിന്റെ മണ്ണിലേക്ക് വനിത മാക്സ് എത്തുന്നു. ആരെയും അതിശയിപ്പിക്കുന്ന വിലക്കുറവും െെകനിറയെ സമ്മാനങ്ങളുമായി അണിഞ്ഞൊരുങ്ങുന്ന വനിത മാക്സ് ഷോപ്പിങ് ഫെസ്റ്റിവൽ നവംബർ 16 മുതൽ 26 വരെ തൃശൂർ വടക്കുംനാഥ ക്ഷേത്രമൈതാനിയിൽ നടക്കും. വിസ്മയിപ്പിക്കുന്ന ഷോപ്പിങ് ലോകമാണ് തൃശൂരിൽ വനിത മാക്സ് സജ്ജീകരിക്കുന്നത്. ഗോപു നന്തിലത്ത് ജി മാർട്ട് ആണ് ഇലക്ട്രോണിക് പാർട്നർ.

വിലക്കുറവ്, മുൻനിര കമ്പനികൾ, മികച്ച കളക്‌ഷൻ, എല്ലാ ഉൽപന്നങ്ങളും  ഒരുകുടക്കീഴിൽ എന്നിങ്ങനെയാണ്  ഷോപ്പിങ്ങിനെക്കുറിച്ചു സാധാരണയുള്ള സ്വപ്നങ്ങൾ. ഈ ഷോപ്പിങ് അനുഭവം സാധ്യമാക്കി െെകനിറയെ സമ്മാനങ്ങളുമായി വീടുകളിലേക്കു മടങ്ങാനുള്ള അവസരമാണ് വനിത മാക്സ്. ഒരു വീട്ടിലേക്ക് ആവശ്യമായ എന്തും ഇവിടെ നിന്നു പർച്ചേസ് ചെയ്യാം. പലതവണ ഷോപ്പിങ് നടത്തിയിട്ടും ആവശ്യമുള്ളത് വാങ്ങാൻ പോലും കഴിയാതെ പോക്കറ്റ് കാലിയാകുന്നവർക്ക് ആശ്വാസമേകുന്ന ഷോപ്പിങ് അനുഭവമാകും മാക്സ് നൽകുക. േഷാപ്പിങ്ങിലെ പുത്തൻ ട്രെൻഡുകളെക്കുറിച്ചറിയാനും  േനരിൽക്കണ്ടു വിലയിരുത്താനും കയ്യിലൊതുങ്ങുന്ന വിലയിൽ സ്വന്തമാക്കാനും ഈ മേള സഹായിക്കും.

അത്യാധുനിക ഇലക്ട്രോണിക് ഉൽപന്നങ്ങളുടെ വൻശേഖരമാണ് േഗാപു നന്തിലത്ത് ജി മാർട്ട്  വനിത മാക്സ് ഷോപ്പിങ് പവിലിയനിൽ ഒരുക്കിയിട്ടുള്ളത്. പ്രമുഖ ബ്രാൻഡുകൾ മികച്ച കളക്‌ഷനും ഓഫറുകളുമായാണ് എത്തിയിരിക്കുന്നത്. വീട്ടിലേക്കാവശ്യമായ ഫർണിച്ചർ, അത്യാധുനിക ഫിറ്റ്നസ് ഉൽപന്നങ്ങൾ ഇവയുടെ ഏറ്റവും പുതിയ മോഡലുകൾ മേളയിലുണ്ടാകും. അതും വിലക്കിഴിവിലും അധികവാറന്റിയിലും.  ഒപ്പം സൗജന്യസമ്മാനങ്ങളും മേളയിലെത്തുന്ന ഉപഭോക്താവിനെ കാത്തിരിക്കുന്നു.

മുൻകൂട്ടി ബുക്ക് ചെയ്ത് കുറഞ്ഞ വിലയിൽ ഇഷ്ടപ്പെട്ട ഉൽപന്നങ്ങൾ സ്വന്തമാക്കാൻ വിവിധ കമ്പനികൾ  അവസരമൊരുക്കുമെന്നതും  വനിത മാക്സിന്റെ പ്രത്യേകതയാണ്. ഈ ഓഫർ പ്രയോജനപ്പെടുത്താൻ വനിത മാക്സ് കാത്തിരിക്കുന്നവർ ഏറെയാണ്.  ആഭരണങ്ങൾ, സൗന്ദര്യവർധക വസ്തുക്കൾ, ഉത്തരേന്ത്യൻ വസ്ത്രങ്ങൾ, പാദരക്ഷകൾ, തുണിത്തരങ്ങൾ, ഇന്റീരിയർ ആക്സസറികൾ, ബാഗുകൾ, െബഡ്ഡുകൾ, പാത്രങ്ങൾ, സോളർ ഉൽപന്നങ്ങൾ എന്നിവയുടെ അതുല്യശേഖരവും മേളയുടെ ഭാഗമാണ്. തനിനാടൻ രുചിയും അച്ചാർ വിഭവങ്ങളും മധുരപലഹാരങ്ങളുമായി കുടുംബശ്രീയുടെ ഫൂഡ് സ്റ്റാളും വനിത മാക്സിൽ ഉണ്ടാകും. സായാഹ്നങ്ങളെ മനോഹരമാക്കാൻ  പ്രശസ്ത ഗായകർ പങ്കെടുക്കുന്ന ഗാനവിരുന്നും മേളയുടെ ആകർഷണമാണ്. പ്രവേശനം  ടിക്കറ്റ് മുഖേന. വിശദവിവരങ്ങൾക്ക് വിളിക്കുക : 9895428879

Tags:
  • Spotlight
  • Vanitha Exclusive