Wednesday 15 September 2021 04:03 PM IST : By സ്വന്തം ലേഖകൻ

‘മാഡം എവിടെ പോവാണ്? ഒറ്റക്കാണോ? പേടിക്കേണ്ട.. ഇതെന്റെ ഫോൺനമ്പറാണ്, എന്ത് ‌പ്രശ്നമുണ്ടെങ്കിലും വിളിച്ചോളൂ..’: ട്രെയിൻ യാത്രാനുഭവം പങ്കുവച്ച് കുറിപ്പ്

keerrr44dvhgygygt

ട്രെയിൻ യാത്രയ്ക്കിടെ ഒരു ബാങ്ക് ഉദ്യോഗസ്ഥക്കുണ്ടായ അനുഭവം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പങ്കുവച്ചിരിക്കുകയാണ് കേരളാ പൊലീസ്. ഷീന കുഞ്ഞുണ്ണി ബാബു എന്ന യുവതിയുടെ ട്രെയിൻ യാത്രാനുഭവം ആണ് പങ്കുവച്ചിരിക്കുന്നത്. 

കേരളാ പൊലീസ് പങ്കുവച്ച കുറിപ്പ് വായിക്കാം; 

ഇതൊരു കഥയല്ല... സംഭവമാണ് 

ട്രെയിൻ യാത്രക്കിടെ ഒരു ബാങ്ക് ഉദ്യോഗസ്ഥക്കുണ്ടായ അനുഭവം...

അവരുടെ ഫെയ്സ്ബുക്ക് പോസ്റ്റിൽ നിന്നും...

ഇന്നലെ സ്വർണ ജയന്തി എക്സ്പ്രസ്സിൽ നടന്ന കവർച്ചയെ പറ്റി കേട്ടപ്പോൾ എന്റെ ഒരു അനുഭവം പറയാം എന്ന് കരുതി.

കഴിഞ്ഞ മാസം എറണാകുളത്തേക്ക് പോവേണ്ട ഒരു ആവശ്യം ഉണ്ടായിരുന്നു. 6.15 നോ മറ്റോ ആണ് ട്രെയിൻ പുറപ്പെട്ടത്. Ac കോച്ച് ആണ്. ആകെ ഒരു 8.10 ആൾക്കാർ ഉണ്ട്‌. എന്റെ എതിരെയുള്ള സീറ്റിൽ ഒരാൾ മാത്രം. അദ്ദേഹം വർക്കല എത്തിയപ്പോൾ ഇറങ്ങാനായി എണീറ്റു. അവിടെ പിന്നെ ഞാൻ മാത്രം. രാത്രി തുടങ്ങി കഴിഞ്ഞു. ചെറിയൊരു പേടിയോടെ ഞാൻ അദ്ദേഹത്തോട് ചോദിച്ചു.. അധികം ആൾക്കാർ ഒന്നുമില്ല... ഒരു ചെറിയ പേടി പോലെ. പത്രത്തിൽ ഒക്കെ ഓരോന്ന് വായിക്കുന്നത് കൊണ്ടാവും.. പൊലീസ് ഉണ്ടാവില്ലേ? അദ്ദേഹം പറഞ്ഞു.. മാഡം പേടിക്കേണ്ട.. ഇതിൽ റെയിൽവേ പൊലീസ് ഉണ്ട്‌.. അവർ ഇടയ്ക്കു നോക്കിക്കോളും.. എന്നും പറഞ്ഞു അദ്ദേഹം ഇറങ്ങി.

ഞാൻ അപ്പുറത്തെ സീറ്റിൽ  പോയി നോക്കി. ഒരു ചേച്ചി കിടക്കുന്നുണ്ട്. കൂടെ അവരുടെ റിലേറ്റീവ്സ് ഉണ്ട്.. ഞാൻ കാസർഗോഡിനാണ്. നിങ്ങൾ പേടിക്കേണ്ട എന്ന് പറഞ്ഞു. സീറ്റിൽ വന്നയുടൻ രണ്ടു റെയിൽവേ പൊലീസ് അടുത്ത് വന്നു.. മാഡം എവിടെ പോവാണ്? ഒറ്റക്കാണോ? പേടിക്കേണ്ട.. ഇത് എന്റെ ഫോൺനമ്പർ ആണ്. എന്ത്‌ പ്രശ്നമുണ്ടെങ്കിലും വിളിച്ചോളൂ.. ഞാൻ അതിശയിച്ചു പോയി.. ഓക്കേ മാഡം ഞങ്ങൾ അടുത്ത കമ്പാർട്മെന്റിൽ ഉണ്ട്..

താങ്ക്യൂ സർ എന്ന് പറഞ്ഞപ്പോൾ അവർ പറയുകയാണ്. ഞങ്ങളുടെ ഡിവൈഎസ്പി സർ വർക്കലയിൽ ഇറങ്ങുമ്പോൾ. ഞങ്ങളെ വിളിച്ചു പറഞ്ഞിരുന്നു. മാഡത്തിന് കുറച്ച് ടെൻഷൻ ഉണ്ട്. ഇടയ്ക്കു ഒന്ന് ശ്രദ്ധിക്കണം എന്ന്. അപ്പോൾ മാത്രമാണ് ഞാൻ അറിയുന്നത് എന്നോട് പേടിക്കേണ്ട എന്ന് പറഞ്ഞു ഇറങ്ങിയത് ട്രിവാൻഡ്രം ഡിവൈഎസ്പി ആയിരുന്നു എന്ന്.. യാത്രയിൽ ഇടയ്ക്കു സജിത് എന്ന പൊലീസ് വന്നു വിവരം തിരക്കുന്നുണ്ടായിരുന്നു. ട്രെയിൻ ഇറങ്ങുമ്പോൾ പോലും അദ്ദേഹം ഓടി വന്നു. വിളിക്കാൻ ആരെങ്കിലും വരുമോ എന്ന്  ചോദിച്ചു. മോനെ കണ്ടതിനുശേഷം സജിത് തിരിച്ചു ട്രെയിനിൽ കയറി.

Thank you DYSP sir.. My Royal Salute 🙏.. Thank you sujith.

Tags:
  • Spotlight
  • Social Media Viral