Wednesday 03 June 2020 02:37 PM IST : By സ്വന്തം ലേഖകൻ

58 രൂപയുള്ള മട്ട അരി 11ന്, 250 രൂപയുടെ വെളിച്ചെണ്ണ 44നും കിട്ടും! ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ വിലയുമായി ട്വന്റി20! ഈ രാഷ്ട്രീയത്തിന് കൈയ്യടി

t-20-markett

വറുതിയുടെ കോവിഡ് കാലത്തെ ലോകം ജയിക്കുന്നത് നന്മയുള്ള ചിലരുടെ മനസു കൊണ്ട് കൂടിയാണ്. വരുമാനം നിലച്ചവരും, പട്ടിണി കിടക്കുന്നവരും, തൊഴിൽ നഷ്ടമായവരും തുടങ്ങി വലിയൊരു ശതമാനം പ്രതിസന്ധി നേരിടുമ്പോൾ കനിവിന്റെ കരംനീട്ടിയെത്തുന്നവർ ഏറെ. അർഹരായവർക്ക് അന്നമെത്തിച്ചും ചികിത്സാ സഹായം ഉറപ്പാക്കിയും നിരവധി നന്മമനസുകൾ കനിവിന്റെ കണ്ണിയിലെ തിളക്കമുള്ള മുത്തുകളാകുന്നു. അക്കൂട്ടത്തിനിടയിലാണ് കിഴക്കമ്പലത്തെ ട്വന്റി ട്വന്റി കൂട്ടായ്മയുടെ നന്മ ഏവരുടേയും ഹൃദയം നിറയ്ക്കുന്നത്. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ വിലയ്ക്ക് അവശ്യ സാധനങ്ങൾ നൽകിയാണ് ട്വന്റി ട്വന്റി കൂട്ടായ്മ ഉദാത്ത മാതൃക തീർക്കുന്നത്.

820

അത്യാവശ്യ സാധനങ്ങള്‍ക്ക് 80 ശതമാനം വില കുറച്ചാണ് വിതരണം ചെയ്യുന്നതെന്ന് ട്വന്റി ട്വന്റി കിഴക്കമ്പലം കൂട്ടായ്മ പങ്കുവച്ച ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. ട്വന്റി20 ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റിലൂടെ ജൂൺ 1 മുതലാണ് സാധനങ്ങള്‍ വിതരണം ചെയ്യുന്നത്. ട്വന്റി ട്വന്റി കിഴക്കമ്പലം പ്രസിദ്ധപ്പെടുത്തിയ പട്ടിക പ്രകാരം, എക്സ്പോർട്ട് ക്വാളിറ്റി മട്ടഅരി ഒരു കിലോ 11.60 രൂപയ്ക്കാണ് വിൽക്കുന്നത്. പൊതുവിപണിയിൽ ഇതിന്റെ വില 58 രൂപയാണ്. വിപണിയില്‍ 48 രൂപയുള്ള വടി അരി . ട്വന്റി20 ഭക്ഷ്യസുരക്ഷ മാർക്കറ്റിൽ വെറും 8.40 രൂപയ്ക്ക് വിതരണം ചെയ്യുന്നു. 250 രൂപ മാർക്കറ്റ് വിലയുള്ള വെളിച്ചെണ്ണയുടെ വില ഓഫർ നിരക്കായ 44 രൂപയ്ക്ക് കിട്ടും. 50 രൂപയുള്ള പഞ്ചസാരയുടെ വില 9.60 രൂപ. പാലിന് 5 രൂപ ഈടാക്കുമ്പോൾ 250 ഗ്രാം ചായപ്പൊടി 14 രൂപയ്ക്ക് കിട്ടും . ഉരുളക്കിഴങ്ങ്, തക്കാളി, സവാള എന്നിവ കിലോയ്ക്ക് യഥാക്രമം ,10, 6.50, 5 എന്നിങ്ങനെ പോകുന്നു നിരക്കുകൾ.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;