Thursday 20 September 2018 05:03 PM IST

എനിക്ക് ഏറ്റവും വലിയൊരു സ്വപ്നമുണ്ട്! ‘ഉദാഹരണം സുജാത’ യുടെ മകളായി തിളങ്ങിയ അനശ്വരയുെട വിശേഷങ്ങൾ

Shyama

Sub Editor

anu01

‘ചോദിച്ചോളൂ... എനിക്കെന്തേലും സംശയം വന്നാ ഞാൻ കുട്ടിയോടും ചോദിക്കാം.’ എന്നു പറഞ്ഞ് ചേച്ചി ചിരിച്ചു. ചേച്ചി ചെയ്യുന്നതിന്റെ ഒരംശമെങ്കിലും ചെയ്യാൻ പറ്റുമോ എന്നായിരുന്നു എന്റെ പേടി.’ പുഞ്ചിരിയോടെ ഇത് പറയുമ്പോഴും കൈ വന്ന ഭാഗ്യത്തെകുറിച്ച് അൽപ്പം അഭിമാനത്തോടെയാണ് അനശ്വര പറയുന്നത്. അതെ, ഉദാഹരണം സുജാതയുടെ കുറുമ്പിയായ മകളായി തിളങ്ങിയ അനശ്വര. ഉദാഹരണം സുജാതയെക്കുറിച്ചു പറയുമ്പോ നിറയെ വിശേഷങ്ങളാണ് അനശ്വരയ്ക്ക്.  

‘എനിക്കു ടെന്‍ഷൻ വന്നെന്നു തോന്നിയാൽ മഞ്ജു ചേച്ചി പറയും ‘ടെൻഷനടിക്കേണ്ട, നിനക്കാകും ചെയ്യാൻ.’ അതു കേൾക്കുമ്പോ ഉഷാറാകും. അഭിനയിക്കുന്ന കാര്യത്തിൽ എന്തേലും സംശയമുണ്ടെങ്കിൽ ചേച്ചിയോട് ചോദിച്ചാൽ മതീന്ന് സംവിധായകൻ ഫാന്റം പ്രവീൺ ചേട്ടൻ പറഞ്ഞിരുന്നു. ‘ആറാം തമ്പുരാനൊ’ക്കെ കണ്ടപ്പോൾ ഞാൻ വിചാരിച്ചിരുന്നു മഞ്ജു ചേച്ചിയെ എന്നെങ്കിലുമൊന്ന് കാണണമെന്ന്. ഇതിപ്പോ മകളായി അഭിനയിച്ചത് സ്വപ്നത്തിൽ കൂടി വിചാരിക്കാത്ത കാര്യമായിരുന്നു. എന്തു വിളിക്കണം, എന്തൊക്കെ സംസാരിക്കണം, എങ്ങനെ എന്നോട് പെരുമാറും... ഇങ്ങനെ പല ചോദ്യങ്ങളും മാറി മാറി വന്നോണ്ടിരിക്കുകയായിരുന്നു മനസ്സിൽ. പക്ഷേ, ചേച്ചി നല്ല ഫ്രണ്ട്‌ലിയായിരുന്നു. അനശ്വര പറയുന്നു.

When I saw Chengalchoola

ഞാൻ ഏറ്റവും പേടിച്ചത് ഭാഷയുടെ കാര്യത്തിലാണ്. കണ്ണൂരാണ് നാട്. സംസാരത്തിൽ ന ല്ല കണ്ണൂർ സ്ലാങ് ഉണ്ട്. സിനിമയിൽ പറയേണ്ടത് തിരുവനന്തപുരം ഭാഷയും. സിനിമയിൽ ഞാനും മഞ്ജു ചേച്ചിയുമല്ല, ആദിയും സുജാതയുമാണെന്ന് ബോധ്യമുണ്ടായിരുന്നു. എന്നിട്ടും കുറച്ചു നാൾ കൂടി ഞാൻ അനശ്വര തന്നെയായിരുന്നു. അതു മാറാൻ മഞ്ജു ചേച്ചിയുമായി കുറേ വർത്തമാനം പറഞ്ഞു, അടുത്ത് ഇടപഴകി. എന്റെ ഒപ്പം അഭിനയിക്കുന്ന സുഹൃത്തുക്കളും ഞാ നും കൂടി തിരുവനന്തപുരം മുഴുവൻ കറങ്ങി. ചെങ്കൽച്ചൂ ളയിൽ പോയി, അവിടുത്തെ സ്കൂളിലെ കുട്ടികൾ സം സാരിക്കുന്നതൊക്കെ നോക്കി പഠിച്ചു. അങ്ങനെയാണ് പയ്യന്നൂരിലെ ഒമ്പതാം ക്ലാസുകാരി അനശ്വര ചെങ്കൽച്ചൂളയിലെ 10ാം ക്ലാസുകാരി ആതിരയായി മാറിയത്.

When I got selected

ചെറുപ്പം തൊട്ട് നാട്ടിലെ ക്ലബ്ബിലെ നാടകത്തില്‍ അഭിനയിച്ചിരുന്നു, അന്ന് മികച്ച നടിയായിട്ടുണ്ട്. ആ നാടകം ഇഷ്ടപ്പെട്ടതു കൊണ്ട് അതു തന്നെ മോണോ ആക്റ്റാക്കി ചെയ്തു. അതിനും സമ്മാനങ്ങൾ കിട്ടി. സംവിധായകൻ ലിജു തോമസ് ചേട്ടനാണ് പരസ്യം കണ്ടിട്ട് ഒഡിഷനു വേണ്ടി ഫോട്ടോ അയയ്ക്കാൻ പറഞ്ഞത്. എറണാകുളത്തായിരുന്നു ഒഡിഷൻ. സ്കൂൾ മാറ്റുന്നതിന് അ മ്മയോടു ദേഷ്യപ്പെടുന്നതായി അഭിനയിച്ചു കാണിക്കാനാണ് പറഞ്ഞത്. എങ്ങനെ ചെയ്യണമെന്ന് ഓടിച്ചെന്ന് അമ്മയോടു ചോദിച്ചു. അപ്പോൾ അമ്മ പറഞ്ഞു, ‘എന്നോടാണ് സംസാരിക്കുന്നതെന്നു സങ്കൽപ്പിച്ച് നീ ചെയ്തോ, ശരിയാകും’ എന്ന്. അതു തന്നെയാ ചെയ്തത്. ദേഷ്യവും സങ്കടവും കൊണ്ട് ശരി ക്കും കരഞ്ഞു. രണ്ടാഴ്ച കഴിഞ്ഞ് സെലക്റ്റായെന്ന് വിളിച്ച് പറഞ്ഞു. സന്തോഷം കൊണ്ടങ്ങു തുള്ളിച്ചാടി.

When I had to pack up

ഈ സിനിമയിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സീനാണ്, അ വസാനം കന്യാകുമാരിയിലുള്ളത്. സിനിമ തീർന്നപ്പൊ ഭയ ങ്കര വിഷമമായി. ഇങ്ങനൊരു ടീമിനെ മിസ് ചെയ്യുന്ന സങ്കടം. എല്ലാരും അത്രയ്ക്കും കൂട്ടായിരുന്നു. പയ്യന്നൂരിലെ സെന്റ് മേരീസ് ഹൈസ്കൂളിലാണ് ഞാൻ പഠിക്കുന്നത്. അച്ഛൻ രാജൻ കെഎസ്ഇബിയിലാണ്. അമ്മ ഉഷ അംഗനവാടി ടീച്ചർ. ചേച്ചി ഐശ്വര്യ രാജൻ ബിഎസ്‌സി മാത്‌സ് വിദ്യാർഥിയാണ്. അഭിനയം പ്രഫഷനാക്കണമെന്ന് ഇപ്പോൾ ആഗ്രഹമില്ല. പഠനത്തെ ബാ ധിക്കാത്ത തരത്തിൽ നല്ല റോളുകൾ വന്നാൽ ചെയ്യാൻ ഇഷ്ടമുണ്ട്.

When I saw the movie

വീട്ടിൽ നിന്ന് എല്ലാവരും കൂടിയാണ് സിനിമയ്ക്ക് പോയത്. ആദ്യമായി എന്നെ സ്ക്രീനിൽ കണ്ടപ്പോ ശരിക്കും ഞാൻ കരഞ്ഞു പോയി. എന്റെ അഭിനയം കണ്ടല്ല കേട്ടോ, ഇത്രയും ആളുകൾക്കു മുന്നിൽ അഭിനയിക്കാൻ ക ഴിഞ്ഞല്ലോ എന്നോർത്ത്..! കണ്ടിറങ്ങിയപ്പോ ആളുകൾ വന്ന് നന്നായെന്നു പറഞ്ഞു. ഒപ്പം നിന്ന് ഫോട്ടോയെടുത്തു. സ്കൂളിൽ നിന്ന് ടീച്ചേഴ്സും ഫ്രണ്ട്സുമൊക്കെ വിളിച്ച് അഭിനന്ദിച്ചു. സ്കൂളിൽ സ്വീകരണവുമുണ്ടായിരുന്നു.

When I dream

ആഗ്രഹങ്ങൾ മാറിക്കൊണ്ടേയിരിക്കുകയാണ്. ആദ്യം ടീച്ചറാവാനായിരുന്നു മോ ഹം. പിന്നെ, റേഡിയോ ജോക്കി ആവണമെന്നായി. മോഡലിങ് ചെയ്യണം, റാംപിൽ നടക്കണം എന്നൊക്കെയാണിപ്പോൾ മനസ്സിൽ. എനിക്ക് ക്ലാസിക്കൽ ഡാൻസും പാട്ടുമൊന്നുമറിയില്ല. കുക്കിങ് ഒത്തിരി ഇഷ്ടമാണ്. പാചക പുസ്തകം നോക്കി ഓരോന്നൊക്കെ ഉണ്ടാക്കുമ്പോൾ നന്നായിട്ടുണ്ടെന്ന് എല്ലാവരും പറയാറുണ്ട്. പിന്നെ, ഏറ്റവും വലിയൊരു സ്വപ്നമുണ്ട്. ദുൽഖർ സൽമാനൊപ്പം അഭിനയിക്കണം!