Wednesday 13 October 2021 01:56 PM IST

‘ഞാൻ മരിക്കുമ്പോൾ എനിക്കിച്ചിരി വെള്ളമൊഴിച്ചു തരാൻ ഉണ്ടാവണേ’: അന്നെന്നെ വഴക്കു പറഞ്ഞ മോളാണ്: ഓർമകളിൽ വിതുമ്പി അച്ഛൻ

Tency Jacob

Sub Editor

uthra-new-story

മലയാളി കണ്ണും കാതും മനസും നൽകി കാത്തിരുന്നൊരു കേസ്. ഉത്രയെ മകളായും സഹോദരിയായും ഹൃദയത്തിലേറ്റു വാങ്ങിയ മലയാളക്കര ഈയൊരു ദിവസത്തിനായി കാത്തിരിക്കുകയായിരുന്നു. അവളനുഭവിച്ച വേദനകൾക്കെല്ലാം പകരമായി നീതി ദേവത അവൾക്കു മുന്നിൽ കൺതുറക്കും എന്ന പ്രതീക്ഷയോടെ.

മകളുടെ മരണത്തിൽ നീറി നീറി ജീവിക്കുന്ന ഉത്രയുടെ കുടുംബം ഇനിയും ജീവപര്യന്തം എന്ന വിധിയിൽ തൃപ്തരായിട്ടില്ല. വിഷം തീണ്ടിയ മനസുള്ള സൂരജെന്ന നരാധമന് പരമാവധി ശിക്ഷ തന്നെ നൽകണമെന്ന് അവർ ആവർത്തിക്കുന്നു. സൂരജിന് അഴികൾക്കുള്ളിലേക്കുള്ള വഴികൾ തുറക്കുമ്പോൾ ഉത്രയുടെ കുടുംബം നാളുകൾക്ക് മുമ്പ് ‘വനിതയോട്’ പറഞ്ഞ വാക്കുകള്‍ ഒരിക്കൽ കൂടി വനിത ഓൺലൈൻ പങ്കുവയ്ക്കുകയാണ്. ഉത്രയുടെ പുഞ്ചിരിക്കുന്ന ചിത്രത്തെ സാക്ഷിയാക്കി ആ കുടുംബം പങ്കുവച്ച വേദന, നീതിക്കായുള്ള പോരാട്ടം എല്ലാം ഈ വാക്കുകളിലുണ്ട്...

മോളേ...’ എന്ന് അമ്മ നിലവിളിക്കുന്നതു കേട്ടാണ് ഞാൻ ഉറക്കമുണർന്നത്. ഉത്ര കിടന്നിരുന്ന മുറിയിലേക്ക് എത്തിയപ്പോ ൾ അമ്മ പരിഭ്രാന്തിയോടെ വിളിച്ചു കരയുകയാണ്. അച്ഛനും അടുത്തുണ്ട്.’’ ഉത്രയുെട സഹോദരന്‍ വിഷുവിന്‍റെ മനസ്സില്‍ നിന്ന് ആ നിലവിളി ഇപ്പോഴും മാറിയിട്ടില്ല. ദുഃഖം മുഴുവനും ഉള്ളിലടക്കി വിഷു ആ ദി വസത്തിലേക്കു തിരിച്ചുേപായി.
‘‘ആദ്യത്തെ പ്രാവശ്യം പാമ്പു കടിച്ചതിന്റെ പാർശ്വഫലമായി ഉത്രയ്ക്ക് ഇടയ്ക്കിടെ രക്തസമ്മർദം കൂടുകയും കുറയുകയും ചെയ്യുന്നുണ്ടായിരുന്നു. അങ്ങനെയെന്തോ സംഭവിച്ച് ബോധം മറഞ്ഞു കിടക്കുകയെന്നാണ് ഞങ്ങൾ കരുതിയത്. പെട്ടെന്ന് ഹോസ്പിറ്റലിലേക്കു കൊണ്ടുപോയി. അവൾ മരിച്ചെന്ന് ഡോക്ടർമാർക്കു മനസ്സിലായെങ്കിലും ഞങ്ങളപ്പോഴും പ്രതീക്ഷയിലായിരുന്നു. പെങ്ങളെ കൈപിടിച്ചു കൊടുത്തവൻ തന്നെ ജീവനെടുക്കുമെന്ന ചി ന്ത ഞങ്ങളുടെയൊന്നും മനസ്സിൽ ആ നിമിഷം ഉണ്ടായിരുന്നില്ല. പാമ്പിനെക്കൊണ്ട് വിഷം കൊത്തിച്ച് നീറ്റി കൊല്ലുന്നതു ഞാൻ കഥകളിൽ പോലും വായിച്ചിട്ടില്ല. പിന്നെയെങ്ങനെ സംശയത്തിന്റെ പൊട്ടു ഉള്ളിൽ വീഴാൻ...’’ കണ്ണീരും തേങ്ങലും മറയ്ക്കാന്‍ വിഷു െെകപ്പടം െകാണ്ടു മുഖം െപാത്തി.

കൊല്ലം അഞ്ചൽ ഏറം വെള്ളശ്ശേരി വീട്ടിൽ വിജയസേനന്റെയും മണിമേ ഖലയുടെയും മകൾ ഉത്ര, ഭർത്താവിന്റെ വീട്ടിൽ വച്ച് പാമ്പുകടിയേറ്റതിന്റെ   ചികിത്സയിലായിരുന്നു. അതിനിടയിലാണ് വീണ്ടും പാമ്പുകടിയേറ്റു മരണത്തിലേക്കു പോയത്. ഭർത്താവ് അടൂർ സ്വദേശി സൂരജ് വിഷപാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്നതാണെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍.

ഉത്രയുടെ കുഞ്ഞ് ഒരു വയസ്സുകാരൻ ധ്രുവ് അമ്മൂമ്മയുടെ കൈവിരൽത്തുമ്പിൽ പിടിച്ചു പിച്ച നടന്നു വന്ന് വിഷുവിന്റെ മടിയിലേക്കു കയറി. പിന്നെ, അതിഥികളെ നോക്കി വിടർന്നു ചിരിച്ച് ഒളിച്ചു കളിക്കാൻ തുടങ്ങി. ആ ചിരിയോടു കൂടി വിഷു അവനെ കൂടുതൽ കൂടുതൽ ചേർത്തു പിടിച്ചു, ചിരി മായാതിരിക്കാനെന്നവണ്ണം...
‘‘കിച്ചുവിന്‍റെ േഫാട്ടോ കൂടി എടുക്കൂ. കുഞ്ഞിന്‍റെ മുഖം എല്ലാവരും കാണട്ടെ. ഈ ചിരിയും െകാഞ്ചലും കണ്ടാല്‍ ആ ര്‍ക്കെങ്കിലും തോന്നുമോ ഇങ്ങനെയൊരു ക്രൂരകൃത്യം െച    യ്യാന്‍...?’’ വിജയസേനൻ കിച്ചുവിന് ഒരുമ്മ െകാടുത്തു പറഞ്ഞു.

‘‘ഏപ്രിൽ പതിനാറിനായിരുന്നു കുഞ്ഞിന്റെ ഒന്നാം പിറന്നാൾ.  എല്ലാവരും  എത്ര  ആറ്റുനോറ്റിരുന്നതാണെന്നറിയാമോ ആ ദിവസം. അന്നെന്റെ മോൾ ഐസിയുവിലാണ്. ആരെങ്കിലും കുഞ്ഞിന്റെ അടുത്തുണ്ടാവട്ടെ എന്നു കരുതി ഞാൻ സൂരജിനെ വീട്ടിലേക്കു പറഞ്ഞു വിട്ടു.’’ വിജയസേനന്‍ ഒാര്‍ക്കുന്നു.‘‘ഉത്രയെ ഞങ്ങൾ റിച്ചുവെന്നാണു വിളിച്ചിരുന്നത്. മോൻ വിഷുവിനെ വിച്ചുവെന്നും. ഒരിക്കൽ മോള്‍ എന്നോടു ചോദിച്ചു, ‘നമുക്കിവനെ കിച്ചുവെന്നു വിളിച്ചാലോ അച്ഛാ’എന്ന്. അന്നു മുതല്‍ കുഞ്ഞിനെ എല്ലാവരും കിച്ചുവെന്നു വിളിച്ചു.

മകനെ ലാളിച്ച് കൊതി തീർന്നിരുന്നില്ല ഉത്രയ്ക്ക്. ആദ്യത്തെ പാമ്പു കടിയേറ്റ് ഹോസ്പിറ്റലിൽ കിടക്കുമ്പോൾ മുതല്‍ കുഞ്ഞ് സൂരജിന്റെ വീട്ടിലാണ്. കൊറോണ പ്രശ്നങ്ങൾ തുടങ്ങിയിരുന്നതു കൊണ്ടു കുഞ്ഞിനെ ഹോസ്പിറ്റലിൽ നിര്‍ത്താൻ ഡോക്ടർമാർ സമ്മതിച്ചില്ല. ഡിസ്ചാർജായിട്ടും ആ ഴ്ചയിൽ രണ്ടു ദിവസം കാല് ഡ്രസ് ചെയ്യാൻ പോകേണ്ടതു മൂലം കുഞ്ഞിനെ സൂരജിന്‍റെ വീട്ടിൽത്തന്നെ നിര്‍ത്തി. പിന്നെ, എന്‍റെ ഭാര്യക്ക് ചില ആരോഗ്യപ്രശ്നങ്ങളുമുണ്ട്. അർബുദത്തിനു ചികിത്സ ചെയ്തിരുന്നു. കിഡ്നി പ്രശ്നം കൂടി ഡയാ ലിസിസിന്റെ വക്കിലാണ്. ഉത്രയേയും കുഞ്ഞിനെയും ഒരേ സമയം നോക്കുക അവൾക്കു ബുദ്ധിമുട്ടാണ്.

മുറിവ് ഡ്രസ് ചെയ്യുന്ന സമയത്ത് ഹോസ്പിറ്റല്‍ മുഴുവൻ കേൾക്കാം ഉത്രയുെട കരച്ചിൽ. ആദ്യദിവസം അതുകേട്ട്  അവളുടെ അമ്മ തളർന്നു വീണു. അതിനുശേഷം ഞങ്ങളെ കുറേ മുറികൾക്കപ്പുറത്തേക്ക് മാറ്റും. എത്ര ദൂരത്താണെങ്കിലും ‘അമ്മാ’ എന്നുള്ള നിലവിളി ഞങ്ങൾ കേൾക്കും. ആ നിമിഷം ഹൃദയം പൊട്ടി പോകുന്ന വേദനയാണ്. ഡ്രസ് ചെയ്തു കഴിയുമ്പോഴേക്കും വേദനയുടെ തളർച്ചയിൽ അവൾ ഉറങ്ങിയിട്ടുണ്ടാവും. വേദന തിന്നു തിന്നാണ് എന്റെ മകൾ പോയത്.

ഏറ്റവുമൊടുവിൽ ചെന്നപ്പോൾ ‘ഒരു തവണ കൂടി വന്നാ ൽ മതി, എങ്ങനെ ചെയ്യണമെന്നു ഞങ്ങൾ പഠിപ്പിച്ചു തരാം’ എന്നു ഡോക്ടർ പറഞ്ഞിരുന്നു. എഴുന്നേറ്റു നിൽക്കുമ്പോൾ രക്തസമ്മർദം കൂടി വീഴാൻ പോവുമായിരുന്നു. നടത്തിക്ക ണം എന്ന് ഡോക്ടർ നിർബന്ധം പറഞ്ഞതുകൊണ്ട് ഫിസിയോതെറപ്പി ചെയ്ത് വാക്കർ വച്ച് നടന്നു തുടങ്ങിയിട്ടേയു  ണ്ടായിരുന്നുള്ളൂ. ഞങ്ങൾക്ക് ഹോസ്പിറ്റലിൽ പത്തു ലക്ഷത്തോളം രൂപ ചെലവു വന്നു. എന്റെ മോൾക്കു വേണ്ടി ചെലവാക്കാൻ അവസാനമായി ഒരവസരം ദൈവം തന്നതായിരിക്കാം.
ഹോസ്പിറ്റലിൽ നിന്നു വരുമ്പോഴെല്ലാം അവരുടെ വീട്ടി   ല്‍ പോയി കുഞ്ഞിനെ ഗേറ്റിനിപ്പുറത്തു നിന്നു കാണും. കുഞ്ഞ് അവളെ കാണുമ്പോൾ കയ്യും കാലുമിട്ടടിച്ചു കൂടെ പോരാൻ ചാടും. വീട്ടിലെത്തിയാൽ വിഡിയോ കോൾ ചെയ്യും. മരിക്കുന്നതിനു ഒരു ദിവസം മുൻപും ആശുപത്രിയില്‍ പോയിരുന്നു. ‘ഇനി പോയിവരുമ്പോൾ കുഞ്ഞിനെ നമുക്ക് കൊണ്ടുവരാം’ എന്ന് അവൾ പറയുകയും ചെയ്തു. തിരുവാതിര നാളുകാരിയാണ്. നല്ല നാളെന്നു എല്ലാവരും പറയും. പക്ഷേ...’’ പറഞ്ഞതു മുഴുമിപ്പിക്കാനാവാതെ വിജയസേനന്‍ നിശബ്ദനായി.

കിച്ചുവിന്‍റെ കുഞ്ഞിച്ചിരിയില്‍...

‘മോൾ മരിച്ചതിനു ശേഷം സൂരജിന്‍റെ കുടുംബം മുഴുവൻ   ഇവിടെയായിരുന്നു. ചടങ്ങുകൾ കഴിയും വരെ വിളക്കു വച്ച്  പ്രാർഥിക്കണം എന്നു പറഞ്ഞ് ഞാൻ തന്നെയാണ് പിടിച്ചു നിര്‍ത്തിയത്.’’ വിജയസേനന്‍ ഒാര്‍ക്കുന്നു.‘‘മകൾ മരിച്ച അന്നുതന്നെ ഭാര്യയും ബന്ധുക്കളും കേസ് കൊടുക്കാൻ നിർബന്ധിച്ചിരുന്നു. പക്ഷേ, തെളിവുകൾക്കു വേണ്ടിയാണ് ഞാൻ കാത്തിരുന്നത്. അല്ലെങ്കിൽ കേസ് തള്ളിപ്പോവും എന്നെനിക്കറിയാമായിരുന്നു. എന്റെ വീട്ടിലെല്ലാവരും മൊഴി കൊടുത്തു. ഞാൻ അഞ്ചു ദിവസം കഴിഞ്ഞു മൊഴി കൊടുക്കാമെന്നു പറഞ്ഞു. അവനെതിരെ വളരെ ശക്തമായ തെളിവുകള്‍ കിട്ടിക്കഴിഞ്ഞപ്പോഴാണ് ഞാൻ പരാതി കൊടുക്കുന്നത്. ഞാനിത് ചെയ്തില്ലായിരുന്നുവെങ്കിൽ എന്റെ മോളെന്നോട് പൊറുക്കില്ലായിരുന്നു. അവളെന്നോട് െനഞ്ചുരുകി ചോദിച്ചേനെ,‘അച്ഛാ, അച്ഛനും എന്നെ വിട്ടു കളഞ്ഞോ...’ എന്ന്.
സ്വർണം തിരിച്ചു ചോദിച്ചപ്പോൾ എനിക്കെതിരെയും മോ നെതിരെയും കള്ളക്കേസ് കൊടുത്തു. അതിെലാന്നും കഴമ്പില്ലെന്നു കണ്ട് തള്ളിപ്പോയിരുന്നു. ശിശുക്ഷേമസമിതി വഴി കേ സ് കൊടുത്ത് കുഞ്ഞിനെ കൊണ്ടുപോയി. പിന്നീട്, അവന്‍ കൊലക്കുറ്റത്തിനു റിമാൻഡിലായപ്പോൾ ശിശുക്ഷേമ സമിതി തന്നെ ഉത്തരവ് റദ്ദാക്കി കുഞ്ഞിനെ ഞങ്ങൾക്ക് കൈമാറി.
ഈയടുത്തൊരു ദിവസം ഞാന്‍ മോളോട് പറഞ്ഞു. ‘കുഞ്ഞേ, ഞാൻ മരിക്കുമ്പോൾ എനിക്കിച്ചിരി വെള്ളമൊഴിച്ചു ത രാൻ ഉണ്ടാവണേ...’ ‘എന്തുവാ അച്ഛാ ഈ പറയുന്നേ’ന്നു ചോദിച്ച് മോളെന്നെ വഴക്കു പറഞ്ഞു. അവൾക്കു മരണാനന്തര കര്‍മങ്ങള്‍ ചെയ്തു കൊടുക്കാനായി എന്റെ വിധി. ദുഃഖങ്ങളെല്ലാം മറക്കുന്നത് ഇവന്‍റെ കണ്ണിലെ തിളക്കം കാണുമ്പോഴാണ്.’’ ഇടറിക്കൊണ്ട്  വിജയസേനന്‍ കിച്ചുവിെന േചര്‍ത്തു പിടിച്ചു. ഒന്നിന്‍റെയും പൊരുളറിയാതെ ധ്രുവ് എല്ലാവരേയും നോക്കി കൊഞ്ചിച്ചിരിച്ചു.

വനിത 2020 ജൂൺ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്