Monday 27 January 2020 03:13 PM IST : By സ്വന്തം ലേഖകൻ

വിലക്കുറവിന്റെ ‘ഉത്സവ’ത്തിന് ടിക്കറ്റും വിലക്കുറവിൽ; വനിത ഉത്സവിനൊപ്പം കൊച്ചി മെട്രോയും

vanitha-metro

ദക്ഷിണേന്ത്യയിലെ ഏറ്റവു വലിയ ഷോപ്പിംഗ് വിസ്മയം ഇതാ കൊച്ചിയുടെ മണ്ണിലെത്തിയിരിക്കുന്നു. മനസിലാഗ്രഹിച്ചത് മോഹിപ്പിക്കുന്ന വിലക്കുറവിൽ കൺമുന്നിലെത്തിക്കുന്ന ഷോപ്പിംഗ് മേളയായ വനിത ഉത്സവ് ഇനിയുള്ള രണ്ടാഴ്ചയിലേറെക്കാലം നിങ്ങളുടെ കൈയ്യെത്തും ദൂരത്തുണ്ടാകും. കൊച്ചി കലൂര്‍ ജവാഹര്‍ ലാല്‍ നെഹ്റു രാജ്യാന്തര സ്റ്റേഡിയം ഗ്രൗണ്ടില്‍ ജനുവരി 24ന് ആരംഭിച്ച മഹാമേളയിലൂടെ നിങ്ങളുടെ ഇഷ്ട ഉല്‍പന്നങ്ങള്‍ ഒരു കുടക്കീഴില്‍ അണിനിരത്തുകയാണ്.

കേരളക്കര സാക്ഷ്യം വഹിക്കുന്ന ഏറ്റവും വലിയ വ്യാപാര മേള ജനത്തിരക്കു കൊണ്ടു കൂടി ശ്രദ്ധേയമാകുമ്പോൾ ഉപഭോക്താക്കൾക്ക് ഇതാ ഒരു സർപ്രൈസ്. കൊച്ചി മെട്രോയുടെ സഹകരണത്തോടെ സഹകരിച്ച് വനിത ഉത്സവ് പ്രവേശന ടിക്കറ്റുകൾ കേവലം 40 രൂപ നിരക്കിൽ ഉപഭോക്താക്കൾക്കു മുന്നിലെത്തുകയാണ്. കൊച്ചി മെട്രോ സ്റ്റേഷനുകളായ ജവഹർലാൽ നെഹ്‍റു സ്റ്റേഡിയം, ആലുവ, തൈക്കൂടം, ഇടപ്പള്ളി, കടവന്ത്ര എന്നീ സ്റ്റേഷനുകളിൽ നിന്നും ഇതേ നിരക്കിൽ ടിക്കറ്റുകൾ സ്വന്തമാക്കാം. ജനുവരി 24ന് ആരംഭിച്ച മേള ഫെബ്രവരി 10 വരെയുണ്ടാകും.

ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള ഫോര്‍ട്നൈറ്റ്ലി വനിത ആണ് ഷോപ്പിങ് മേള ഒരുക്കുന്നത്. എല്ലാ ദിവസവും വിവിധ കലാപരിപാടികളും അരങ്ങേറും. പ്രവൃത്തി ദിനങ്ങളില്‍ ഉച്ചയ്ക്ക് ഒരു മണി മുതല്‍ രാത്രി ഒന്‍പതു വരെയും ശനി, ഞായര്‍, മറ്റ് അവധി ദിവസങ്ങളില്‍ രാവിലെ പതിനൊന്നു മുതല്‍ രാത്രി ഒന്‍പതു വരെയുമാണ് മേള നടക്കുന്നത്. ടിക്കറ്റു മുഖേനയാണ് പ്രവേശനം.