Wednesday 16 September 2020 03:30 PM IST : By സ്വന്തം ലേഖകൻ

അജ്മി അസീം ‘ഡബിൾ ഹോഴ്‌സ് വനിത ഇരട്ടി മധുരം സീസൺ – 3’ വിജയി! മറ്റു വിജയികൾ ഇവർ

payasam

അജ്മി അസീം ‘ഡബിൾ ഹോഴ്‌സ് വനിത ഇരട്ടി മധുരം സീസൺ – 3’ വിജയി. 5000 രൂപ ഒന്നാം സമ്മാനം അജ്മിക്കാണ്. 3000രൂപയുടെ രണ്ടാം സമ്മാനം സ്വന്തമാക്കിയത് സുൽഫിയ കെ.എ. മൂന്നാം സമ്മാനം 2000 രൂപ രശ്മി പി.വിയ്ക്കും ലഭിക്കും. ഒപ്പം ഫൈനലിൽ എത്തിയ ആശ മരിയ, സബീന അൽ നുഹാസി, ഷഹസാദി ഫറ, ബിന്ദു ശ്രീകുമാർ, ഫൈസ സലാഹുദ്ദീൻ, ലിസ ജോജി, ഷൈലജ അനിൽ കുമാർ എന്നിവർക്ക് ഡബിൾ ഹോഴ്സിന്റെ 1000 രൂപ വിലമതിക്കുന്ന സമ്മാനങ്ങളും ലഭിക്കും.

first ഒന്നാം സമ്മാനം – അജ്മി അസീം ‌

ഫൈനൽ റൗണ്ടിൽ എത്തിയ 10 പേരിൽ നിന്ന് വോട്ടിങ് റൗണ്ടിൽ, വനിത ഫെയ്സ്ബുക് /ഇൻസ്റ്റാഗ്രാം പേജുകൾ വഴി ഏറ്റവും കൂടുതൽ ലൈക്കുകളും ഷെയറുകളും ലഭിച്ചവരാണ് ആദ്യ മൂന്നു സ്ഥാനങ്ങളിൽ എത്തിയത്.

second രണ്ടാം സമ്മാനം – സുൽഫിയ കെ.എ

വിജയികൾ വനിതയുമായി ബന്ധപ്പെട്ട് സമ്മാനങ്ങൾ ഏറ്റുവാങ്ങേണ്ടതാണ്.

third മൂന്നാം സമ്മാനം – രശ്മി പി.വി