Friday 07 July 2023 10:48 AM IST : By ഡോ. ജെ. സജികുമാർ

കുട്ടികളിലെ മലബന്ധത്തിന് കാരണം ഈ ഭക്ഷണങ്ങൾ... ഈ 5 കാര്യങ്ങൾ ഉറപ്പാക്കുകയും വേണം

constipatrione234

മലബന്ധം അധികം കുട്ടികളിലും പ്രശ്നമുള്ളതല്ലെങ്കിൽ ഒരു ചെറിയ ശതമാനം കുട്ടികളിൽ പ്രശ്നക്കാരിയാണ്. കാരണങ്ങൾ പലതാകാം. തൈറോയ്ഡ് പ്രശ്നങ്ങളിൽ മലബന്ധം കാണാറുണ്ട്. ഈ അവസ്ഥ ഇല്ലെന്ന് ആദ്യമേ ഉറപ്പു വരുത്തണം. വേണ്ട അളവിൽ വെള്ളം കുടിക്കാത്തതാണ് മലബന്ധമുണ്ടാകാനുള്ള ഒരു കാരണം.

ചെറിയ കുട്ടികൾക്ക് പാലായോ കഞ്ഞിവെള്ളമായോ ഒരു ലിറ്റർ ദ്രാവകമെങ്കിലും ആവശ്യമാണ്. മലം മൃദുവാക്കുന്ന ഫൈബർ നാരുകൾ ഉള്ള പഴങ്ങളും പച്ചക്കറികളും ആഹാരത്തിൽ കുറയുന്നതും മലബന്ധം ഉണ്ടാക്കാം. ജങ്ക് ഫുഡിന്റെ അമിത ഉപയോഗം ഇന്നത്തെ കാലത്തു കുട്ടികളിൽ മലബന്ധത്തിനുള്ള പ്രധാന കാരണമാണ്.

ആഹാരത്തിന്റെ സമയക്രമം പാലിക്കാത്തത് മലബന്ധത്തിനുള്ള മറ്റൊരു കാരണമാണ്. ശരിയായ ടോയ്‌ലറ്റ് പരിശീലനം ലഭിക്കാത്തതും മലബന്ധം കുട്ടികളിൽ വഷളാക്കും. അപൂർവമായി ചില സർജിക്കൽ പ്രശ്നങ്ങളും ഈ പ്രായത്തിൽ മലബന്ധം ഉണ്ടാക്കാറുണ്ട്.

മലബന്ധം കൊണ്ട് മലദ്വാരത്തിൽ മുറിവുകളുണ്ടായിട്ടുണ്ടോ എന്ന് തീർച്ചപ്പെടുത്തേണ്ടതുണ്ട്. ഇത്തരം മുറിവുകൾ വീണ്ടും മലബന്ധം ഉണ്ടാക്കാം. മലം മൃദുവാകാനുള്ള മരുന്നുകൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം കൊടുക്കാം. പക്ഷേ, ഇത് രോഗത്തിന്റെ കാരണത്തെ ചികിത്സിക്കുന്നില്ല. കാരണം കണ്ടെത്തി ചികിത്സിക്കുകയാണ് പ്രധാനം.

തയാറാക്കിയത്

ഡോ. ജെ. സജികുമാർ, പരബ്രഹ്മ ഹോസ്പിറ്റൽ, ഒാച്ചിറ

Tags:
  • Manorama Arogyam
  • Kids Health Tips