Saturday 07 August 2021 01:06 PM IST : By Staff Reporter

പ്രണയത്തിന്‍റെ നഗരത്തില്‍ റിമി: മനസ്സു നിറയെ ഓര്‍മകള്‍; ഇനി പഴയ ചിത്രങ്ങൾ നോക്കിയിരിക്കാം -അടിക്കുറിപ്പ്

1 - rimi

യാത്രകളുടെ ചിത്രങ്ങള്‍ പങ്കുവച്ച് മനോഹര നിമിഷങ്ങൾ ഓർത്തെടുക്കുകയാണ് ഗായിക റിമി ടോമി. പാട്ടുപോലെ പ്രിയമാണ് റിമി ടോമിക്ക് യാത്രകളും. പാരിസ് യാത്രയുടെ പഴയ ചിത്രമാണ് റിമി പങ്കുവച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ആർട്ട് മ്യൂസിയം, പാരിസിലെ ഒരു ചരിത്ര സ്മാരകമാണെന്നും മൊണാലിസയുടെ ഭവനം എന്ന നിലയിൽ പ്രസിദ്ധമാണെന്നും ചിത്രത്തിനൊടൊപ്പം കുറിച്ചിട്ടുണ്ട്. ചിത്രത്തിനൊടൊപ്പം 'ഇനി പഴയ ചിത്രങ്ങൾ നോക്കിയിരിക്കാം' എന്നും കുറിച്ചിട്ടുണ്ടായിരുന്നു. വരുന്നത്.

ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിച്ച, ഏറ്റവും കൂടുതൽ എഴുതപ്പെട്ട, ഏറ്റവും കൂടുതൽ അനുകരിക്കപ്പെട്ട ഒരു കലാസൃഷ്ടി എന്ന നിലയിൽ പാരിസ് സന്ദർശനത്തിൽ നിർബന്ധമായും കണ്ടിരിക്കേണ്ട ഒന്നാണ് മൊണാലിസ. പ്രണയത്തിന്റെ നഗരമാണ് പാരിസ്. പാരിസ് സന്ദർശിക്കുന്ന സഞ്ചാരി ഈ നഗരവുമായി കടുത്ത പ്രണയത്തിലാവും തീർച്ച.

പാരിസ് പ്രണയത്തിന്റെ നഗരമാണ്. ഒരിക്കലെങ്കിലും പാരിസില്‍ പോകാന്‍ ആഗ്രഹിക്കാത്തവര്‍ ആരുമുണ്ടാകില്ല. ലുവർ മ്യുസിയത്തിന്റെ മുന്‍പിലെ ഗ്‌ളാസ് പിരമിഡിന്റെ കാഴ്ചയും ലോകത്തിലെ ഏഴ് മഹാത്ഭുതങ്ങളില്‍ ഒന്നായ ഈഫല്‍ ടവറും അങ്ങനെ കാഴ്ചകളുടെ മായാലോകമാണ് പാരിസ്.

3 - rimi

പാരിസിലേക്കും ലോകത്തിൽ തന്നെയും ഏറ്റവും വലിയ ചരിത്രമ്യൂസിയമാണ് ലുവർ മ്യൂസിയം. ഓടി നടന്നു കാണുകയാണെങ്കിൽ ഒരു ദിവസം മുഴുവൻ കണ്ടാലും തീരാത്തത്ര അമൂല്യങ്ങളായ പുരാവസ്തുക്കളും പെയിന്റിങ്ങുകളും പ്രതിമകളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. 60600 ചതുരശ്ര മീറ്ററിൽ ഏകദേശം മുപ്പത്തി അയ്യായിരത്തോളം വസ്തുക്കൾ പ്രദർശിപ്പിച്ച ഈ മ്യൂസിയത്തിൽ നിരവധിയാളുകൾ എത്തിച്ചേരാറുണ്ട്. പന്ത്രണ്ടാം നൂറ്റാണ്ടിന്റെ അവസാനം ഫിലിപ്പ് രണ്ടാമൻ പണികഴിപ്പിച്ചതായിരുന്നു ലുവർ കൊട്ടാരം എന്ന് അറിയപ്പെട്ടിരുന്ന ഈ കെട്ടിടം. 1793 ലാണ് ഈ കൊട്ടാരം ഒരു മ്യൂസിയം ആയി തുറന്നു കൊടുത്തത്.

പാരിസ് സന്ദർശിക്കുന്ന ഏതൊരാളും കാണാൻ ആഗ്രഹിക്കുന്ന ലിയനാർഡോ ഡാവിഞ്ചിയുടെ അതിപ്രശസ്തമായ മൊണാലിസ എന്ന പെയിന്റിങ് ഇവിടെയാണ് പ്രദർശിപ്പിച്ചിരിക്കുന്നത്.