ബസൂന്തി
1.പാൽ – ഒരു ലിറ്റൽ
2.കുങ്കുമപ്പൂവ് – 12–15 നാര്
3.പഞ്ചസാര – കാൽ കപ്പ്
4.കശുവണ്ടിപ്പരിപ്പ്, പൊടിയായി നുറുക്കിയത് – 2 വലിയ സ്പൂൺ
ബദാം/പിസ്ത, പൊടിയായി നുറുക്കിയത് – രണ്ടു വലിയ സ്പൂൺ
ഏലയ്ക്കപ്പൊടി – ഒരു ചെറിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙ഒരു സോസ്പാനിൽ പാലും കുങ്കുമപ്പൂവും ചേർത്തു യോജിപ്പിച്ചു ചെറു തീയിൽ വച്ച് തിളപ്പിക്കുക.
∙തിളച്ചു തുടങ്ങുമ്പോൾ പഞ്ചസാര ചേർത്തിളക്കി വീണ്ടു തിളപ്പിക്കണം.
∙തുടരെയിളക്കി പാൽ പകുതിയായി വറ്റുമ്പോൾ നാലാമത്തെ ചേരുവ ചേർത്തിളക്കി കുറുക്കി വാങ്ങാം.
∙പിസ്തയും കുങ്കുമപ്പൂവും കൊണ്ടലങ്കരിച്ചു വിളമ്പാം.