Tuesday 31 May 2022 02:09 PM IST : By Mini. M

നാലുമണി ചായയ്ക്കൊപ്പം കഴിക്കാം ചീസ് പക്കാവട, രുചിയൂറും റെസിപ്പി!

pako

ചീസ് പക്കാവട ‌‌

1.മൈദ – ഒരു കപ്പ്

ചീസ് ഗ്രേറ്റ് ചെയ്തത് – അര ചെറിയ സ്പൂൺ

2.സവാള – ഒന്ന്, പൊടിയായി അരിഞ്ഞത്

മുളകുപൊടി – കാൽ ചെറിയ സ്പൂൺ

ബേക്കിങ് സോഡ‍ – ഒരു നുള്ള്

ഉപ്പ് – പാകത്തിന്

3.എണ്ണ – വറുക്കാൻ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

∙മൈദയും ചീസും നന്നായി തിരുമ്മിയോജിപ്പിച്ചു വയ്ക്കുക.

∙ഇതിലേക്ക് രണ്ടാമത്തെ ചേരുവ ചേർത്ത് ഇളക്കിയ ശേഷം അൽപാൽപം വെള്ളം ചേർത്തു കുഴയ്ക്കുക.

∙പാനിൽ എണ്ണ ചൂടാക്കി തയാറാക്കിയ മൈദ മിശ്രിതത്തിൽനിന്നും ചെറിയ ഉരുളകൾ വീതമെടുത്ത് വറുത്തു കോരുക.