ചൈനീസ് കോൺ സൂപ്പ്
1.മട്ടൺ എല്ലോടുകൂടി, ചിക്കൻ, ചെമ്മീനിന്റെ തല വൃത്തിയാക്കിയത് എല്ലാംകൂടി – അരക്കിലോ
വെള്ളം – നാലു കപ്പ്
സെലറി പൊടിയായി അരിഞ്ഞത് – നാലു ചെറിയ സ്പൂൺ
സവാള നീളത്തിലരിഞ്ഞത് – കാൽ കപ്പ്
ഇഞ്ചി അരിഞ്ഞത് – രണ്ടു ചെറിയ സ്പൂൺ
2.കോൺ – ഒരു ടിൻ, ചതച്ചെടുത്തത്
3.മൈദ – ആറു ചെറിയ സ്പൂൺ
വെള്ളം – അരക്കപ്പ്
4.മുട്ടമഞ്ഞ – നാല്
പാകം ചെയ്യുന്ന വിധം
∙ഒന്നാമത്തെ ചേരുവ 15 മിനിറ്റ് വേവിച്ച് അരിച്ചെടുക്കുക.
∙കോൺ ചതച്ചത് ഇതിൽ ചേർത്തു യോജിപ്പിക്കണം.
∙ഇത് അടുപ്പിൽ വച്ചു തിളയ്ക്കുമ്പോൾ മൈദ കലക്കിയതും ചേർത്തിളക്കണം.
∙മുട്ട മെല്ലേ അടിച്ച് നൂൽവണ്ണത്തിൽ തിളയ്ക്കുന്ന സൂപ്പിലൊഴിച്ച് ഫോർക്ക് കൊണ്ട് ഇളക്കിയ ശേഷം ഉപയോഗിക്കാം.