Thursday 03 March 2022 11:48 AM IST

നല്ല ക്ലിയർ റൈസ് വൈൻ ഉണ്ടാക്കാനുള്ള അടിപൊളി റെസിപ്പി, തയാറാക്കാൻ മറക്കല്ലേ!

Merly M. Eldho

Chief Sub Editor

ricwi

റൈസ് വൈൻ

1.പച്ചരി – ഒന്നരക്കപ്പ്

പഞ്ചസാര – രണ്ടരക്കിലോ

കിസ്മിസ് – ഒന്നരക്കപ്പ്

യീസ്‌റ്റ് – നാലു ചെറിയ സ്പൂൺ

നാരങ്ങാനീര് – നാലു വലിയ സ്പൂൺ

വെള്ളം – എട്ടു കുപ്പി

പാകം ചെയ്യുന്ന വിധം

∙എല്ലാ ചേരുവകളുംയോജിപ്പിച്ചു ഭരണിയിലാക്കി 18 ദിവസം അനക്കാതെ വയ്ക്കുക. എല്ലാ ദിവസവും ഇളക്കണം.

∙പിന്നീട് ഒരാഴ്ച അനക്കാതെ വച്ച ശേഷം അരിച്ചെടുത്ത് അണുവിമുക്തമാക്കിയ ചില്ലുകുപ്പിയിലാക്കി അനക്കാതെ വയ്ക്കുക.

∙മാസത്തിലൊരിക്കൽ വൈൻ അരിച്ചു വയ്ക്കണം. അടിയിൽ അടിയുന്ന മട്ട് മാറ്റിക്കളയണം.

∙ഇങ്ങനെ നാലു മാസം വച്ച്, ഓരോ മാസവും ഊറ്റിയെടുത്താൽ നല്ല ക്ലിയർ വൈൻ ലഭിക്കും.

∙നന്നായി തണുപ്പിച്ചു വിളമ്പാം.