സ്കൂൾ തുറന്നു, ഒരുപാട് പഠിക്കാനും ഉണ്ട്. ഇതാ കുട്ടികളുടെ ഓർമ്മശക്തി വർദ്ധിപ്പിക്കുന്നതിനും ബുദ്ധി വികാസത്തിനും ഉപകരിക്കുന്ന കിടിലൻ ഡ്രിങ്ക്.
ഡ്രൈ ഫ്രൂട്ട് മിൽക് ഷേയ്ക്ക്
1.ബദാം – കാൽ കപ്പ്
കശുവണ്ടിപ്പരിപ്പ് – കാൽ കപ്പ്
ഉണക്കമുന്തിരി – കാൽ കപ്പ്
പിസ്ത – കാൽ കപ്പ്
ഈന്തപ്പഴം – 6–7
2.ചൂടുപാൽ – അരക്കപ്പ്
കുങ്കുമപ്പൂവ് – അൽപം , ആവശ്യമെങ്കിൽ
3.ഏത്തപ്പഴം – ഒന്ന്
4.തണുത്ത പാൽ – പാകത്തിന്
5.തേൻ – ഒരു വലിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙ഒരു ബൗളിൽ ഒന്നാമത്തെയും രണ്ടാമത്തെയും ചേരുവ ചേർത്ത് അരമണിക്കൂർ കുതിർക്കുക.
∙ശേഷം ഇതിലേക്ക് മൂന്നാമത്തെ ചേരുവയും ചേർത്ത് മിക്സിയിൽ നന്നായി അടിച്ചു യോജിപ്പിക്കുക.
∙ഗ്ലാസുകളിൽ ഒഴിച്ച് പിസ്ത പൊടിച്ചതു കൊണ്ട് അലങ്കരിച്ചു വിളമ്പാം.