ഫ്രൈഡ് ചിക്കൻ സാൻവിച്ച്
1.ചിക്കൻ െബ്രസ്‌റ്റ് – ഒന്ന്
2.സവാള – ഒന്ന്, പൊടിയായി അരിഞ്ഞത്
കാപ്സിക്കം – ഒന്നിന്റെ പകുതി, പൊടിയായി അരിഞ്ഞത്
ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്
ഗാർലിക് പൗഡർ – ഒരു ചെറിയ സ്പൂൺ
ടുമാറ്റോ കെച്ചപ്പ് – ഒരു വലിയ സ്പൂൺ
മയണീസ് – മൂന്നു വലിയ സ്പൂൺ
ചില്ലി ഗാർലിക് സോസ് – ഒരു വലിയ സ്പൂൺ
മൊസറെല്ല ചീസ് – ഒരു കപ്പ്
3.ബ്രെഡ് – ആറു സ്ലൈസ്
4.മുട്ട – ഒന്ന്, അടിച്ചത്
5.ബ്രെഡ് പൊടിച്ചത് – ആവശ്യത്തിന്
6.എണ്ണ – വറുക്കാൻ ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
∙ചിക്കൻ ബ്രെസ്‌റ്റ് ഉപ്പും കുരുമുളകുപൊടിയും ചേർത്തു വേവിച്ച് പൊടിച്ചു വയ്ക്കുക.
∙ഒരു വലിയ ബൗളിൽ ചിക്കനും രണ്ടാമത്തെ ചേരുവയും ചേർത്തു യോജിപ്പിച്ചു വയ്ക്കുക.
∙ഒരു സ്ലൈസ് ബ്രെഡിന്റെ മുകളിൽ ചിക്കൻ മിശ്രിതം നിരത്തി മറ്റൊരു സ്ലൈസ് ബ്രെഡു കൊണ്ട് മൂടി സാൻവിച്ച് തയാറാക്കണം.
∙ഓരോ സാൻവിച്ചും മുട്ട അടിച്ചതിൽ മുക്കി ബ്രെഡ് പൊടിച്ചതിൽ പൊതിഞ്ഞു ചൂടായ എണ്ണയിൽ വറുത്തു കോരുക.
∙ചൂടോടെ സോസിനൊപ്പം വിളമ്പാം.