Wednesday 24 November 2021 03:50 PM IST : By സ്വന്തം ലേഖകൻ

കുട്ടിപ്പട്ടാളത്തിന് വീട്ടിൽ തന്നെ തയാറാക്കാം ഹണി ഐസ്ക്രീം, ഈസി റെസിപ്പി!

honice

ഹണി ഐസ്ക്രീം

1.തേൻ – അരക്കപ്പ്

2.മുട്ട – ഒന്ന്

3.മുട്ടയുടെ മഞ്ഞ – ഒരു മുട്ടയുടേത്

പഞ്ചസാര – അരക്കപ്പ്

4.ഫ്രഷ് ക്രീം – ഒന്നരക്കപ്പ്

5.വനിലാ എസൻസ് – അര സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ഒരു ബൗളിൽ ഒരു മുട്ട ഒഴിച്ച് എഗ് ബീറ്റർ കൊണ്ടു നന്നായി അടിക്കുക. ഇതിലേക്ക് മൂന്നാമത്തെ ചേരുവ ചേർത്തു വീണ്ടും എഗ് ബീറ്റർ കൊണ്ടു നന്നായി അടിച്ചു പതപ്പിക്കുക.

∙ഈ ബൗൾ തിളയ്ക്കുന്ന വെള്ളത്തിൽ ഇറക്കി വച്ചശേഷം വീണ്ടും എഗ് ബീറ്റർ കൊണ്ട് അടിച്ചശേഷം ബൗൾ തിളച്ച വെള്ളത്തിൽ നിന്നു മാറ്റുക.

∙മറ്റൊരു ബൗളിൽ ഫ്രഷ് ക്രീം ഒഴിച്ച് എഗ് ബീറ്റർ കൊണ്ട് നന്നായി അടിക്കുക.

∙ഇതിലേക്ക് തേൻ ഒഴിച്ച് വീണ്ടും നന്നായി അടിക്കുക.

∙വാനിലാ എസൻസ് ചേർത്ത് ഒന്നുകൂടി അടിച്ചശേഷം ആദ്യം തയാറാക്കി വച്ച മുട്ടക്കൂട്ട് ഇതിലേക്കു ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക