എള്ള് കുക്കീസ്
1.കറുത്ത എള്ള് – 150 ഗ്രാം, അരച്ചു പേസ്‌റ്റാക്കിയത്
നിലക്കടല – 150 ഗ്രാം, തരുതരുപ്പായി പൊടിച്ചത്
ഈന്തപ്പഴം, കുരു കളഞ്ഞത് – 150 ഗ്രാം, പൊടിയായി അരിഞ്ഞത്
തേൻ – 20 ഗ്രാം
ഉപ്പ് – ഒരു നുള്ള്
വനില പൗഡർ – ഒരു ഗ്രാം
തയാറാക്കുന്ന വിധം
∙എല്ലാ ചേരുവകളും യോജിപ്പിച്ചു കുഴച്ചെടുക്കണം.
∙ഇതു ചെറിയ ഉരുളകളായി ഉരുട്ടി കുക്കീസ് ആകൃതിയിലാക്കി വിളമ്പാം.