Thursday 11 August 2022 04:06 PM IST : By സ്വന്തം ലേഖകൻ

ഇനി കുട്ടികൾ ചീര ഇഷ്ടമില്ലെന്നു പറയില്ല, തയാറാക്കാം സ്പിനച്ച് സാൻവിച്ച്!

sand

സ്പിനച്ച് സാൻവിച്ച്

1.ചീരയില കഴുകി തുടച്ചുണക്കി നന്നായി പിഴിഞ്ഞ് ഉണക്കിയത് – ഒരു കപ്പ്

പാർമെസൻ ചീസ് – ഒരു കപ്പ്

രാമതുളസിയില – കാൽ കപ്പ്

വെളുത്തുള്ളി – രണ്ട്–മൂന്ന് അല്ലി

2.ഒലിവ് ഓയിൽ – നാലു വലിയ സ്പൂൺ

നാരങ്ങാനീര് – പാകത്തിന്

3.റൊട്ടി – ആവശ്യത്തിന് അനുസരിച്ച്

പാകം ചെയ്യുന്ന വിധം

  • ചീരയിലയും ചീസും രാമതുളസിയിലയും വെളുത്തുള്ളിയും യോജിപ്പിച്ചു മിക്സിയിൽ നന്നായി അടിക്കുക. നന്നായി അരഞ്ഞശേഷം ബൗളിലേക്ക് മാറ്റി ഒലിവ് ഓയിൽ മെല്ലേ ഒഴിക്കുക.

  • മിശ്രിതം തുടരെയിളക്കിക്കൊണ്ട് നൂലു പോലെ വേണം ഒലിവ് ഓയിൽ ചേർക്കാൻ. മിശ്രിതം നന്നായി കുറുകിയിരിക്കണം.

  • ഇതിലേക്കു നാരങ്ങാനീരും ചേർത്തിളക്കിയ ശേഷം ഫ്രിഡ്ജിൽ വയ്ക്കുക.

  • റൊട്ടി ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ച് അതിനു മുകളിൽ ചീരയില മിശ്രിതം പുരട്ടി വിളമ്പാം.

കടപ്പാട്

രാജീവ് മേനോൻ