Tuesday 14 July 2020 03:17 PM IST

കൊതിയൂറും സ്‍‌റ്റാർട്ടർ! ചിക്കൻ പനീർ ബൈറ്റ്സ്!

Merly M. Eldho

Chief Sub Editor

Chicken Bites

ചിക്കൻ പനീർ ബൈറ്റ്സ്

1. ചിക്കൻ എല്ലില്ലാതെ – 300 ഗ്രാം

പനീർ – 100 ഗ്രാം

2. വെളുത്തുള്ളി പൊടിയായി അരിഞ്ഞത് – രണ്ടു െചറിയ സ്പൂൺ

ഇഞ്ചി പൊടിയായി അരിഞ്ഞത് – ഒരു െചറിയ സ്പൂൺ

സവാള – ഒന്നര സവാള, പൊടിയായി അരിഞ്ഞത്

മല്ലിയില അരിഞ്ഞത് – ഒരു വലിയ സ്പൂൺ

പച്ചമുളക് – രണ്ട്, പൊടിയായി അരിഞ്ഞത്

ഗരംമസാലപ്പൊടി – അര െചറിയ സ്പൂൺ

മീറ്റ് മസാല – അര െചറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

3. ഉരുളക്കിഴങ്ങ് – ഒന്ന്, ഉടച്ചത്

4. മുട്ട – രണ്ട്, അടിച്ചത്

5. റൊട്ടിപ്പൊടി – മുക്കാൽ കപ്പ്

6. എണ്ണ – വറുക്കാൻ ആവശ്യത്തിന്

പാകം െചയ്യുന്ന വിധം

∙ചിക്കനും പനീറും യോജിപ്പിച്ചു മിക്സിയിൽ അടിച്ചെടുത്ത്, ഒരു ബൗളിലാക്കുക.

∙ഇതിലേക്കു രണ്ടാമത്തെ ചേരുവ ചേർത്തു നന്നായി യോജിപ്പിക്കുക.

∙ഈ മിശ്രിതം ആവി വരുന്ന അപ്പച്ചെമ്പിന്റെ തട്ടിൽ വച്ചു 10 മിനിറ്റ് ആവി കയറ്റണം.

∙അടുപ്പില്‍ നിന്നു വാങ്ങി, ചൂടാറിയ ശേഷം വിരലുകൾ കൊ ണ്ടു മെല്ലേ പൊടിച്ചു കട്ടയില്ലാതാക്കണം.

∙ഇതിലേക്ക് ഉരുളക്കിഴങ്ങ് ഉടച്ചതും േചർത്തിളക്കി ചെറിയ ഉരുളകളാക്കി, ഓരോ ഉരുളയും കൈവെള്ളയിൽ വച്ചു മെ ല്ലേ അമർത്തുക.

∙ഓരോന്നായി മുട്ട അടിച്ചതിൽ മുക്കി റൊട്ടിപ്പൊടിയിൽ പൊ തിഞ്ഞു ചൂടായ എണ്ണയില്‍ വറുത്തെടുക്കുക.

∙വറുത്തെടുത്ത ഓരോ ബൈറ്റ്സും ഒരു ആപ്പിൾ സ്ലൈസിനു മുകളിൽ വച്ച്, അതിനു മീതെ ഒരു മുന്തിരിയും ഒരു ചെറി ടുമാറ്റോയും വച്ച് ടൂത്പിക്ക് കൊണ്ടു കുത്തി ഉറപ്പിക്കുക.