കൽ കൽ
1. ൈമദ – ഒരു കപ്പ്
വെണ്ണ ഉരുക്കിയത് – രണ്ടു വലിയ സ്പൂൺ
ഉപ്പ് – പാകത്തിന്
കുരുമുളകുപൊടി – മുക്കാൽ ചെറിയ സ്പൂൺ
2. വെള്ളം – പാകത്തിന്
3. എണ്ണ – വറുക്കാൻ ആവശ്യത്തിന്
4. മുളകുപൊടി – കാൽ ചെറിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙ഒരു വലിയ പാത്രത്തിൽ ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു പാകത്തിനു വെള്ളം ചേർത്തു നന്നായി കുഴച്ച് ഒരു മണിക്കൂർ വയ്ക്കുക.
∙ഇതിൽ നിന്നു ചെറിയ നെല്ലിക്ക വലുപ്പമുള്ള ഉരുളകൾ തയാറാക്കി വയ്ക്കുക.
∙ഒരു ഫോർക്ക് എടുത്ത്, കമഴ്ത്തിപ്പിടിച്ച് ഓരോ ഉരുളയായി ഫോർക്കിന്റെ മുള്ളുള്ളഭാഗത്തു വച്ച് കൈകൊണ്ടു പരത്തുക. ഇനി ഒരറ്റത്തു നിന്നു പായ ചുരുട്ടുന്നതുപോലെ ചുരുട്ടിയെടുക്കണം.
∙ ഇതു ചൂടായ എണ്ണയിലിട്ടു വറുത്തു കോരി, മുളകുപൊടി ചേർത്തിളക്കി ഉപയോഗിക്കാം.