Friday 07 June 2024 03:18 PM IST : By സ്വന്തം ലേഖകൻ

രുചിയൂറും ബീഫ് ഷവർമ ഇനി വീട്ടിൽ തയാറാക്കാം, ഇതാ ഈസി റെസിപ്പി!

beefshawarmaaaa

ബീഫ് ഷവർമ

1.ബീഫ് – അരക്കിലോ

2.കട്ടത്തൈര് – കാൽ കപ്പ്

ജീരകംപൊടി – അര ചെറിയ സ്പൂൺ

മല്ലിപ്പൊടി – ഒരു ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

ഗരംമസാലപ്പൊടി – ഒരു ചെറിയ സ്പൂൺ

കശ്മീരി മുളകുപൊടി – ഒരു ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

‌ നാരങ്ങാനീര് – ഒരു നാരങ്ങയുടേത്

എണ്ണ – രണ്ടു വലിയ സ്പൂൺ

വെളുത്തുള്ളി ഗ്രേറ്റ് ചെയ്തത് – നാല് അല്ലി

ഗാര്‍ലിക് സോസിന്:

3.വെളുത്തുള്ളി – നാല് അല്ലി

എണ്ണ – കാൽ കപ്പ്

വിനാഗിരി – ഒരു ചെറിയ സ്പൂൺ

ഉപ്പ് – അര ചെറിയ സ്പൂൺ

മുട്ട – ഒന്ന്

4.കുബ്ബൂസ്/ചപ്പാത്തി – ആവശ്യത്തിന്

5.കാരറ്റ് – ഒന്ന്, നീളത്തിൽ അരിഞ്ഞത്

കുക്കുമ്പർ – ഒന്ന്, അരി കളഞ്ഞു നീളത്തിൽ അരിഞ്ഞത്

തക്കാളി – ഒന്ന്, അരി കളഞ്ഞു നീളത്തിൽ അരിഞ്ഞത്

സവാള – ഒന്ന്, നീളത്തിൽ അരിഞ്ഞത്

ലെറ്റൂസ് നീളത്തിൽ അരിഞ്ഞത് – കാൽ കപ്പ്

പാകം ചെയ്യുന്ന വിധം

∙ബീഫ് വൃത്തിയാക്കി കനം കുറച്ചു നീളത്തിൽ അരിഞ്ഞു വയ്ക്കുക.‌

∙ഒരു വലിയ ബൗളിൽ രണ്ടാമത്തെ ചേരുവയും ബീഫും യോജിപ്പിച്ച് ഒരു മണിക്കൂർ വയ്ക്കണം.

∙പാനിൽ അൽപം എണ്ണ ചൂടാക്കി ബീഫ് ചേർത്തു ഗ്രിൽ ചെയ്തു മാറ്റി വയ്ക്കാം.

∙ഗാര്‍ലിക് സോസ് തയാറാക്കാൻ മിക്സിയുടെ ജാറിൽ നാലാമത്തെ ചേരുവ നന്നായി അടിച്ചു യോജിപ്പിക്കുക.

∙കുബ്ബൂസ്/ചപ്പാത്തിയിൽ സോസ് പുരട്ടി തയാറാക്കിയ ബീഫ് വച്ച് അഞ്ചാമത്തെ ചേരുവ യോജിപ്പിച്ചതും നിരത്തി റോൾ ചെയ്തെടുക്കാം.

∙ഗാര്‍ലിക് സോസിനൊപ്പം വിളമ്പാം.

Tags:
  • Lunch Recipes
  • Dinner Recipes
  • Easy Recipes
  • Pachakam
  • Snacks
  • Non-Vegertarian Recipes