കസ്‌റ്റാര്‍ഡ് പൗഡർ
1.പഞ്ചസാര – കാൽ കപ്പ്
വനില എസ്സൻസ് – അര ചെറിയ സ്പൂൺ
2.കോൺഫ്ലോർ – രണ്ടു വലിയ സ്പൂൺ
പാൽ പൊടി – രണ്ടു വലിയ സ്പൂൺ
ഫുഡ് കളർ (മഞ്ഞ) – കാൽ ചെറിയ സ്പൂൺ
തയാറാക്കുന്ന വിധം
∙മിക്സിയുടെ ജാറിൽ ഒന്നാമത്തെ ചേരുവ നന്നായി പൊടിച്ചെടുക്കുക.
∙ഇതിലേക്കു രണ്ടാമത്തെ ചേരുവ ചേർത്തു വീണ്ടു പൊടിക്കുക. കസ്‌റ്റാര്‍ഡ് പൗഡർ തയാർ.
∙ഇതു വായു കടക്കാത്ത പാത്രത്തിലാക്കി ഫ്രിജിൽ സൂക്ഷിക്കാം.