Tuesday 05 October 2021 11:21 AM IST : By Bina Mathew

കൊതിപ്പിക്കും രുചിയിലൊരു മാതളനാരങ്ങ സാലഡ്, ഈസി റെസിപ്പി!

bulgarsalad

മാതളനാരങ്ങ സാലഡ്

1.നുറുക്ക് ഗോതമ്പ് – 150 ഗ്രാം

2.നിലക്കടല – 75 ഗ്രാം

3.വെജിറ്റബിൾ സൂപ്പ് ക്യൂബ് – അര–ഒന്ന്

4.മാതളനാരങ്ങ – ഒന്ന്– ഒന്നര

5.പുതിനയില, മലലിയില – ഒരു പിടി വീതം

6.നാരങ്ങാനീര് – ഒരു നാരങ്ങയുടേത്

7.എക്സ്‌ട്രാ വെർജിൻ ഒലിവ് ഓയിൽ – മൂന്നോ നാലോ വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ഗോതമ്പു നുറുക്ക് രണ്ടു മൂന്നു മണിക്കൂർ നേരം കുതിർത്തു വെള്ളം വാലാൻ വയ്ക്കുക.

∙നിലക്കടല എണ്ണയൊഴിക്കാതെ സ്വർണ്ണനിറത്തിൽ വറുത്തെടുക്കുക.

∙ചേരുവകൾ എല്ലാം കൂടിയോജിപ്പിച്ചു വിളമ്പുക.

∙സൂപ്പ് ക്യൂബ്സ് കിട്ടാത്തപക്ഷം ഒരു മാഗി ടേസ്റ്റ് മേക്കർ ചേർക്കുക. ഉണക്കമുന്തിരിങ്ങ കഴുകി ഇതിനോടൊപ്പം ചേർക്കാം. വേവിച്ച ചിക്കൻ അടർത്തിയതും ചേർക്കാം.



Tags:
  • Dinner Recipes
  • Easy Recipes
  • Pachakam
  • Snacks
  • Breakfast Recipes