Wednesday 06 March 2024 04:26 PM IST

വായിൽ കപ്പലോടും രുചി, തയാറാക്കാം ബട്ടർ ഗാർലിക് ചിക്കൻ!

Silpa B. Raj

garlic buchi

ബട്ടർ ഗാർലിക് ചിക്കൻ

1.ചിക്കൻ, എല്ലില്ലാതെ – 450 ഗ്രാം

2.ഉപ്പ് – മുക്കാൽ ചെറിയ സ്പൂൺ

കുരുമുളകുപൊടി – അര ചെറിയ സ്പൂൺ

3.മൈദ – രണ്ടര വലിയ സ്പൂൺ

4.എണ്ണ – രണ്ടു വലിയ സ്പൂൺ

5.വെണ്ണ – നാലു വലിയ സ്പൂൺ

6.വെളുത്തുള്ളി, പൊടിയായി അരിഞ്ഞത് – മൂന്നു ചെറിയ സ്പൂൺ

7.മൈദ – അര വലിയ സ്പൂൺ

8.ചിക്കൻ സ്‌റ്റോക്ക് – ഒരു കപ്പ്

ഒറീഗാനോ – ഒരു ചെറിയ സ്പൂൺ

നാരങ്ങാനീര് – ഒരു ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

കുരുമുളകുപൊടി – മുക്കാൽ ചെറിയ സ്പൂൺ

9.മല്ലിയില, പൊടിയായി അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ചിക്കൻ രണ്ടിഞ്ചു വലുപ്പമുള്ള ചതുരക്കഷണങ്ങളാക്കി മുറിച്ചു രണ്ടാമത്തെ ചേരുവ ചേർത്തു യോജിപ്പിച്ചു 10 മിനിറ്റു വയ്ക്കുക.

‌∙ഇതിലേക്കു മൈദ ചേർത്തിളക്കി ചൂടായ എണ്ണയിൽ തിരിച്ചും മറിച്ചുമിട്ട് വറുത്തു കോരി മാറ്റി വയ്ക്കുക.

∙ഇതേ പാനിൽ വെണ്ണ ചൂടാക്കി വെളുത്തുള്ളി വഴറ്റണം.

∙ഗോൾഡൻ നിറമാകുമ്പോൾ മൈദ ചേർത്തിളക്കി ഒരു മിനിറ്റു വഴറ്റുക.

∙ഇതിലേക്ക് എട്ടാമത്തെ ചേരുവ ചേർത്തിളക്കി തിളപ്പിച്ചു കുറുക്കി എടുക്കണം.

∙വറുത്തു വച്ചിരിക്കുന്ന ചിക്കൻ കഷണങ്ങൾ ചേർത്തു നന്നായി ഇളക്കി ചിക്കനിൽ അരപ്പു പൊതിഞ്ഞിരിക്കുന്ന പരുവത്തിൽ വാങ്ങാം.

∙മല്ലിയില അരിഞ്ഞതു കൊണ്ട് അലങ്കരിച്ചു ചൂടോടെ വിളമ്പാം.

Tags:
  • Lunch Recipes
  • Dinner Recipes
  • Easy Recipes
  • Pachakam
  • Non-Vegertarian Recipes