Wednesday 06 March 2024 03:43 PM IST

ഇനി ചീസ് സ്പ്രെഡ് കടയിൽ നിന്നും വാങ്ങേണ്ട, ഇങ്ങനെ തയാറാക്കി നോക്കൂ!

Merly M. Eldho

Chief Sub Editor

cheese spread

സ്പൈസി പനീര്‍ ചീസ് സ്പ്രെഡ്

1.പനീർ – 200 ഗ്രാം

2.ചീസ് ക്യൂബ് – രണ്ട്

വറ്റൽമുളക് – രണ്ട്–മൂന്ന്, കുതിർത്തത്

കുരുമുളകുപൊടി – അര ചെറിയ സ്പൂൺ

ഉപ്പ് – അര ചെറിയ സ്പൂൺ

പാൽ – കാൽ കപ്പ്

3.ചുവന്ന കാപ്സിക്കം, പൊടിയായി അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

മഞ്ഞ കാപ്സിക്കം, പൊടിയായി അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

മല്ലിയില, പൊടിയായി അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

വറ്റൽ മുളക് ചതച്ചത് – ഒരു ചെറിയ സ്പൂൺ

ഒറീഗാനോ – ഒരു ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ഒരു ബൗളിൽ പനീർ ചേർത്തു കൈ കൊണ്ട് ചെറുതായി ഉടയ്ക്കുക.

∙ഇതിലേക്കു രണ്ടാമത്തെ ചേരുവ ചേർത്തു നന്നായി അരച്ചെടുക്കണം.

∙മൂന്നാമത്തെ ചേരുവയും ചേർത്തിളക്കി യോജിപ്പിച്ചു ഉപയോഗിക്കാം.

∙വായു കടക്കാത്ത പാത്രത്തിലാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ നാലു ദിവസം വരെ കേടാകാതെ ഇരിക്കും.

Tags:
  • Dinner Recipes
  • Easy Recipes
  • Pachakam
  • Breakfast Recipes