Tuesday 05 March 2024 03:23 PM IST

വ്യത്യസ്ത രുചിയിൽ മോരു കറി, തയാറാക്കാം ഈസിയായി!

Liz Emmanuel

Sub Editor

moru currry

കുമ്പളങ്ങ മോരു കറി

1.കുമ്പളങ്ങ, ചതുരക്കഷണങ്ങളാക്കി അരിഞ്ഞത് – അരക്കപ്പ്

2.ഉപ്പ് – പാകത്തിന്

മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

3.പരിപ്പ് – ഒരു വലിയ സ്പൂൺ, കുതിർത്തത്

തേങ്ങ ചുരണ്ടിയത് – കാൽ കപ്പ്

മല്ലി – ഒരു ചെറിയ സ്പൂൺ

‍ജീരകം – ഒരു ചെറിയ സ്പൂൺ

ചുവന്നുള്ളി – മൂന്ന്

ഇഞ്ചി – അരയിഞ്ചു കഷണം

പച്ചമുളക് – നാല്

4.തൈര് – ഒന്നരക്കപ്പ്

5.വെളിച്ചെണ്ണ – ഒരു ചെറിയ സ്പൂൺ

6.കടുക് – അര ചെറിയ സ്പൂൺ

വറ്റൽമുളക് – രണ്ട്

കറിവേപ്പില – ഒരു തണ്ട്

പാകം ചെയ്യുന്ന വിധം

∙കുമ്പളങ്ങ രണ്ടാമത്തെ ചേരുവയും പാകത്തിനു വെള്ളവും ചേർത്തു വേവിക്കുക.

∙മൂന്നാമത്തെ ചേരുവ മയത്തിൽ അരച്ച് അരപ്പു തയാറാക്കുക.

∙ഇത് കുമ്പളങ്ങ വേവിച്ചതിൽ ചേർത്ത് ഇളക്കി യോജിപ്പിക്കണം.

∙അരപ്പു വെന്തു വരുമ്പോൾ നന്നായി ഉടച്ച തൈരു കൂടി ചേർത്തിളക്കി ചൂടാക്കുക. തിളയ്ക്കരുത്.

∙വെളിച്ചെണ്ണയിൽ ആറാമത്തെ ചേരുവ താളിച്ചു കറിയിൽ ചേർക്കാം.

Tags:
  • Lunch Recipes
  • Vegetarian Recipes
  • Easy Recipes
  • Pachakam