Friday 22 September 2023 04:46 PM IST : By Bina Mathew

ചോക്‌ലെറ്റ് ഡിസേർട്ട്, വീക്കെന്റ് ആഘോഷിക്കാൻ കിടിലൻ റെസിപ്പി

chocolate_desert ഫോട്ടോ: ലെനിൻ എസ്. ലങ്കയിൽ

ചോക്‌ലെറ്റ് ഡിസ്സേർട്ട്

1.ചോക്‌ലെറ്റ്    –    115 ഗ്രാം (ഡാർക്ക് ചോക്‌ലെറ്റും ചോക്‌ലെറ്റും പകുതി വീതം)

 ഉപ്പ്    –    ഒരു നുള്ള്

2.തിക്ക് ക്രീം        –    ഒരു കപ്പ്

3.പഞ്ചസാര    –    ഒരു വലിയ സ്പൂൺ

4.വനില എസ്സൻസ്    –    ഒരു െചറിയ സ്പൂൺ

ഇൻസ്റ്റന്റ് കോഫി –  ഒരു െചറിയ സ്പൂൺ

ഓറഞ്ചുതൊലി ചുരണ്ടിയത്  –  ഒരു െചറിയ സ്പൂൺ

പാകം െചയ്യുന്ന വിധം

∙ചോക്‌ലെറ്റ് ചെറിയ പീസുകളാക്കി ഒരു ഹീറ്റ്പ്രൂഫ് ബൗളിലാക്കി ഒരു നുള്ള് ഉപ്പും േചർത്തു വയ്ക്കുക.

∙ക്രീം ഇടത്തരം തീയിൽ വച്ചു ചൂടാക്കി ഇതിലേക്കു പഞ്ചസാര ചേർ‌ത്തിളക്കി ചെറുതീയിൽ വച്ചു തിളപ്പിക്കണം.

∙ഇതിലേക്കു നാലാമത്തെ േചരുവ േചർത്തിളക്കി വാങ്ങി ചോക്‌ലെറ്റ് മിശ്രിതത്തിലേക്ക് ഒഴിക്കുക.

∙ഒരു മിനിറ്റ് അനക്കാതെ വച്ച ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക.

∙ഇതു ചെറിയ കപ്പുകളിൽ ഒഴിക്കുക. മുകളിൽ കുമിളകൾ വന്നാൽ, അതു പോകും വരെ കപ്പുകൾ മേശയിൽ മെല്ലേ തട്ടുക.

∙നാലോ അഞ്ചോ മണിക്കൂർ ഫ്രിഡ്ജിൽ വച്ചു െസറ്റ് ചെയ്യുക.

∙ഗ്രേറ്റഡ് ചോക്െലറ്റ് അല്ലെങ്കിൽ ഒരു സ്പൂൺ തിക്ക് ക്രീം വച്ച് അതിനു മുകളിൽ അൽപം ഗ്രേറ്റഡ് ചോക്െലറ്റ് വിതറി അലങ്കരിച്ചു വിളമ്പാം.