Friday 05 October 2018 03:24 PM IST

‘പാചകത്തിലും പാർട്ണർ’; അടുക്കളയിൽ പ്രിയതമയ്ക്കൊപ്പം പരീക്ഷിക്കാൻ പ്രാതല്‍ മുതൽ ഡെസേർട്ട് വരെ 15 വിഭവങ്ങൾ

Merly M. Eldho

Chief Sub Editor

3

ഭാര്യ അടുക്കളയിൽ പാചകത്തിരക്കിൽ.. ഭർത്താവു കൈയിൽ ചായക്കപ്പുമായി പത്രവായനയിൽ... ഒരു ശരാശരി വീട്ടിലെ ഈ കാഴ്ച നമുക്കൊന്നു പൊളിച്ചെഴുതിയാലോ? ‌

അടുക്കളയിൽ കയറുന്ന, രുചിയോടെ പാചകം ചെയ്യുന്ന പുരുഷന്മാരുടെ എണ്ണം കൂടുന്ന കാലമാണിത്. എങ്കിൽ പിന്നെ, കല്യാണ ശേഷം രണ്ടു പേരും ഒരുമിച്ചു കടയിൽ പോയി ചേരുവകൾ വാങ്ങി, ഒരുമിച്ചു പാചകം ചെയ്ത്, ഒന്നിച്ചിരുന്നു കഴിച്ചാലോ? ആ സുഖം ഒന്നു വേറെ തന്നെ.

ഒരുമിച്ചു പാചകം ചെയ്യുകയും ഒരുമിച്ചു ഭക്ഷണം കഴിക്കുകയും ചെയ്യുന്ന ദമ്പതികൾ തമ്മിലുള്ള അടുപ്പം കൂടുതലായിരിക്കും എന്നു പഠനങ്ങൾ. കല്യാണം കഴിഞ്ഞ് അടുക്കളയിൽ ആദ്യമായി കയറുന്ന പെൺകുട്ടിക്ക് ഒരുമിച്ചുള്ള പാചകം നൽകുന്നത് വലിയ ആത്മവിശ്വാസം ആണ്. ‘എന്റെ ജീവിതം അടുക്കളയിൽ കിടന്നു നരകിച്ചു തീരും.’ എന്ന ചിന്ത ഉണ്ടാകുന്നില്ല. ഒരുമിച്ചു പാചകം ചെയ്ത് പണികൾ പെട്ടെന്ന് തീർത്ത് രണ്ടു പേരും ഒരുമിച്ചിരുന്നു ടിവി കാണുകയോ വായിക്കുകയോ ചെയ്യാം. ‘ഒന്നും ചെയ്യേണ്ട. അടുക്കളയിൽ വന്നിരുന്നാൽ മതി’ എന്നു പറയുന്ന സ്ത്രീകളുംഏറെയാണ്. തമ്മിൽ വിശേഷങ്ങൾ പറഞ്ഞ്, രുചികൾ പരസ്പരം മനസ്സിലാക്കി, പുതിയ പരീക്ഷണങ്ങൾ നടത്തി, അബദ്ധങ്ങളിൽ ഒരുമിച്ചു ചിരിച്ച് പാചകസമയം ആഘോഷമാക്കാം...

ഒരുമിച്ചു പാചകം ചെയ്താൽ മാത്രം പോര, ഒരുമിച്ചിരുന്നു കഴിക്കുകയും വേണം. അടുത്തിരിക്കാനും അതാതു ദിവസത്തെ വിശേഷങ്ങൾ പങ്കു വയ്ക്കാനും ഇതിലും പറ്റിയ സമയം വേറെയില്ല.

എങ്കിൽ പിന്നെ ഏപ്രൺ അണിഞ്ഞോളൂ.. എളുപ്പത്തിൽ തയാറാക്കാവുന്ന 15 വിഭവങ്ങളാണ് വരും പേജുകളിൽ. രണ്ടു പേരും ഒരുമിച്ചു പരീക്ഷണം ആരംഭിച്ചോളൂ.

 

1 പിങ്ക് ബ്ലോസം

8 ഫോട്ടോ : സരുൺ മാത്യു

1. തണ്ണിമത്തൻ കഷണങ്ങളാക്കിയത് – ഒരു കപ്പ്

തണുപ്പിച്ച പാൽ – ഒരു കപ്പ്

സ്ട്രോബെറി ഐസ്ക്രീം – ഒരു കപ്പ്

പഞ്ചസാര – രണ്ടു വലിയ സ്പൂൺ

പാകം െചയ്യുന്ന വിധം

∙ എല്ലാ ചേരുവകളും യോജിപ്പിച്ചു മിക്സിയിലാക്കി അടിച്ചു വിളമ്പാം.

2 ഓട്സ് പാൻകേക്ക്

1. ഓട്സ് – ഒന്നരക്കപ്പ്

2. പാൽ – അരക്കപ്പ്

3. വെണ്ണ – രണ്ടു വലിയ സ്പൂൺ, ഉരുക്കിയത്

മൈദ – അരക്കപ്പ്

മുട്ട – ഒന്ന്

ബേക്കിങ് പൗഡർ – ഒരു െചറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

പാകം െചയ്യുന്ന വിധം

∙ ഓട്സിൽ പാൽ ചേർത്തു കുറുക്കിയെടുക്കണം.

∙ ചൂടാറിയ ശേഷം മൂന്നാമത്തെ േചരുവ േചർ‌ത്തു മിക്സിയി ൽ അടിച്ച്, അപ്പത്തിനുള്ള മാവു പരുവത്തിലാക്കുക.

∙ വെണ്ണ പുരട്ടിയ തവയിൽ ഓരോ തവി മാവു വീതം കോരിയൊഴിച്ചു തിരിച്ചും മറിച്ചുമിട്ടു ബ്രൗൺ നിറത്തിൽ ചുട്ടെടുക്കണം. തേനിനോ മേപ്പിൾ സിറപ്പിനോ ഒപ്പം വിളമ്പാം.

3 കരിക്ക് ദോശ

7 ഫോട്ടോ : സരുൺ മാത്യു

1. പച്ചരി – ഒരു കപ്പ്

2. കരിക്ക് – രണ്ട്, ചുരണ്ടിയെടുത്തത്

ജീരകം – അര ചെറിയ സ്പൂൺ

ചുവന്നുള്ളി – അഞ്ച്

3. പഞ്ചസാര – ഒരു വലിയ സ്പൂൺ

ബേക്കിങ് സോഡ – ഒരു നുള്ള്

ഉപ്പ് – പാകത്തിന്

പാകം െചയ്യുന്ന വിധം

∙ പച്ചരി തലേന്നു രാത്രി വെള്ളത്തിൽ കുതിർത്തു വയ്ക്കണം.

∙ രാവിലെ രണ്ടാമത്തെ േചരുവ ചേർത്തു തരുതരുപ്പായി അര ച്ചെടുക്കുക. ഇതിൽ മൂന്നാമത്തെ േചരുവ ചേർത്തു കലക്കി 20 മിനിറ്റ് അനക്കാതെ വയ്ക്കണം.

∙ ചൂടായ ദോശക്കല്ലിൽ എണ്ണ പുരട്ടി ഓരോ തവി മാവു കോ രിയൊഴിച്ചു കട്ടിയുള്ള ദോശ പോലെ പരത്തി തിരിച്ചും മറിച്ചുമിട്ടു ചുട്ടെടുക്കണം.

4 ആട്ടിറച്ചി കുക്കർ സ്റ്റ്യൂ

1. ആട്ടിറച്ചി – അരക്കിലോ

2. കുരുമുളക് – അര ചെറിയ സ്പൂൺ

ജീരകം – അര ചെറിയ സ്പൂൺ

കറുവാപ്പട്ട – ഒരു കഷണം

ഗ്രാമ്പൂ, ഏലയ്ക്ക – മൂന്നു വീതം

പെരുംജീരകം – അര ചെറിയ സ്പൂൺ

3. കാരറ്റ് ചതുരക്കഷണങ്ങളാക്കിയത് – അരക്കപ്പ്

ബീൻസ് ചരിച്ച് അരിഞ്ഞത് – അരക്കപ്പ്

ഉരുളക്കിഴങ്ങ് – ഒരു വലുത്, ചതുരക്കഷണങ്ങളാക്കിയത്

സവാള – രണ്ടു വലുത്, ചതുരക്കഷണങ്ങളാക്കിയത്

പച്ചമുളക് – മൂന്ന്, രണ്ടായി പിളർന്നത്

ഇഞ്ചി അരിഞ്ഞത് – ഒരു വലിയ സ്പൂൺ

വെള്ളം – മുക്കാൽ കപ്പ്

വിനാഗിരി – ഒന്നര ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

4. കട്ടിത്തേങ്ങാപ്പാൽ – മുക്കാൽ കപ്പ്

5. കറിവേപ്പില – രണ്ടു തണ്ട്

പാകം െചയ്യുന്ന വിധം

∙ ആട്ടിറച്ചി കഴുകി വൃത്തിയാക്കി കഷണങ്ങളാക്കണം.

∙ രണ്ടാമത്തെ േചരുവ ചതച്ചെടുക്കണം.

∙ കുക്കറിൽ ആട്ടിറച്ചിയും ചതച്ച മസാലയും മൂന്നാമത്തെ േച രുവയും ചേർത്ത് അടച്ചു വച്ചു വേവിക്കുക. ഒരു വിസിൽ വരുമ്പോൾ ചെറുതീയിലാക്കി വീണ്ടും രണ്ടു വിസിൽ വരുമ്പോൾ തീ അണയ്ക്കുക.

∙ ആവി പോയ ശേഷം തേങ്ങാപ്പാലും കറിവേപ്പിലയും ചേർ ത്തു വീണ്ടും അടുപ്പത്തു വച്ചു തിള വന്നു തുടങ്ങുമ്പോൾ വാങ്ങി കരിക്ക് ദോശയ്ക്കൊപ്പം വിളമ്പാം.

5 പനീർ‌ പീസ് പുലാവ്

_C1R3492 ഫോട്ടോ : സരുൺ മാത്യു

1. വെണ്ണ – രണ്ടു വലിയ സ്പൂൺ

നെയ്യ് – രണ്ടു വലിയ സ്പൂൺ

2. ജീരകം – അര െചറിയ സ്പൂൺ

3. ഇഞ്ചി – ഒരു വലിയ കഷണം, ചതച്ചത്

വെളുത്തുള്ളി – നാല് അല്ലി, ചതച്ചത്

കുരുമുളക് – രണ്ടു ചെറിയ സ്പൂൺ, ചതച്ചത്

4. സവാള – ഒരു വലുത്, ചതുരക്കഷണങ്ങളാക്കിയത്

5. മുളകുപൊടി – ഒരു ചെറിയ സ്പൂൺ

ഗരംമസാലപ്പൊടി – മുക്കാൽ ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

6. ഗ്രീൻപീസ് വേവിച്ചത് – ഒരു കപ്പ്

പനീർ – 200 ഗ്രാം, ചെറിയ ചതുരക്കഷണങ്ങളാക്കിയത്

7. ബിരിയാണി അരി വേവിച്ചത് - അഞ്ചു കപ്പ്

8. ഉപ്പ് – പാകത്തിന്

9. പൈനാപ്പിൾ ചെറിയ ചതുരക്കഷണങ്ങളാക്കിയത് – അരക്കപ്പ്

മല്ലിയില അരിഞ്ഞത് – കാൽ കപ്പ്

നാരങ്ങാനീര് – ഒരു വലിയ സ്പൂൺ

പാകം െചയ്യുന്ന വിധം

∙ ചുവടുകട്ടിയുള്ള പാത്രത്തിൽ വെണ്ണയും എണ്ണയും ചൂടാ ക്കി ജീരകം ചേർത്തു മൂപ്പിക്കുക.

∙ ഇതിലേക്കു ചതച്ചു വച്ചിരിക്കുന്ന മൂന്നാമത്തെ ചേരുവ ചേർത്തു നല്ല മണം വരുമ്പോൾ സവാള ചേർത്തു വഴറ്റണം.

∙ നിറം മാറിത്തുടങ്ങുമ്പോൾ അഞ്ചാമത്തെ ചേരുവ ചേർത്തു വഴറ്റുക. മസാല മൂത്ത മണം വരുമ്പോൾ ഗ്രീൻപീസും പ നീറും േചർത്ത് അഞ്ചു മിനിറ്റ് വഴറ്റുക.

∙ ഇതിലേക്കു വേവിച്ചു വച്ചിരിക്കുന്ന ചോറും പാകത്തിനുപ്പും ചേർത്തു കുഴഞ്ഞു പോകാതെ ഇളക്കി യോജിപ്പിക്കുക.

∙ ഒൻപതാമത്തെ ചേരുവ ചേർത്തിളക്കി വാങ്ങി ചൂടോടെ വിളമ്പാം.

6 ചിക്കൻ പുലാവ്

1. നെയ്യ് – മൂന്നു വലിയ സ്പൂൺ

2. പഞ്ചസാര – ഒരു ചെറിയ സ്പൂണ്‍

3. കറുവാപ്പട്ട – രണ്ടിഞ്ചു കഷണം

ഗ്രാമ്പൂ – എട്ട്

സവാള – രണ്ടു വലുത്, പൊടിയായി അരിഞ്ഞത്

4. ഇഞ്ചി അരച്ചത് – ഒരു ചെറിയ സ്പൂൺ

വെളുത്തുള്ളി അരച്ചത് – ഒരു ചെറിയ സ്പൂൺ

5. തക്കാളി – രണ്ടു വലുത്, െചറിയ കഷണങ്ങളാക്കിയത്

6. വെള്ളം – നാലു കപ്പ് (600 മില്ലി)

ചിക്കൻ സൂപ്പ് ക്യൂബ് – മൂന്ന്

നല്ലയിനം പച്ചരി – രണ്ടു കപ്പ് (300 ഗ്രാം)

കോഴി എല്ലില്ലാതെ ചെറിയ കഷണങ്ങളാക്കിയത് – അരക്കിലോ

ഉപ്പ് – പാകത്തിന്

പാകം െചയ്യുന്ന വിധം

∙ നെയ്യ് ചൂടാക്കി പഞ്ചസാര ചേർത്തിളക്കി ബ്രൗൺ നിറമാകുമ്പോൾ മൂന്നാമത്തെ േചരുവ ചേർത്തു വഴറ്റുക.

∙ സവാള നിറം മാറിത്തുടങ്ങുമ്പോൾ ഇഞ്ചിയും വെളുത്തുള്ളി യും േചർത്തു വഴറ്റണം.

∙ ഇതിലേക്കു തക്കാളി ചേർത്ത് അഞ്ചു മിനിറ്റ് വഴറ്റിയ ശേഷം ആറാമത്തെ ചേരുവ ചേർത്തിളക്കി പാത്രം അടച്ചു വച്ചു വേ വിക്കുക.

∙ വെള്ളം വറ്റി ചിക്കൻ വെന്ത ശേഷം വാങ്ങി വിളമ്പാം.

7തവ നാൻ

1. യീസ്റ്റ് – ഒന്നര ചെറിയ സ്പൂൺ

ചൂടു പാൽ – നാലു വലിയ സ്പൂണ‍്‍

പഞ്ചസാര – അര െചറിയ സ്പൂൺ

തൈര് – ഒരു ചെറിയ സ്പൂൺ

2. മൈദ – അഞ്ചു കപ്പ്

മുട്ട – ഒന്ന്

പഞ്ചസാര – കാൽ കപ്പ്

ഉപ്പ് – മുക്കാല്‍ െചറിയ സ്പൂൺ

വെണ്ണ – 100 ഗ്രാം

3. പാൽ – ഒരു കപ്പ്

പാകം െചയ്യുന്ന വിധം

∙ ഒന്നാമത്തെ േചരുവ യോജിപ്പിച്ചു പൊങ്ങാനായി 10 മിനിറ്റ് വയ്ക്കുക.

∙ രണ്ടാമത്തെ േചരുവ ഒരു ബൗളിലാക്കി യീസ്റ്റ് മിശ്രിതവും പാലും ചേർത്തു നന്നായി കുഴയ്ക്കണം. ഇത് അനക്കാതെ മൂന്നു മണിക്കൂർ വയ്ക്കുക. നന്നായി പൊങ്ങി വരും.

∙ ചെറിയ ഉരുളകളാക്കി വട്ടത്തിൽ പരത്തി കൈ കൊണ്ടു വ ലിച്ച് ഓവൽ ആകൃതിയിലാക്കണം.

∙ ചൂടായ തവയിൽ തിരിച്ചും മറിച്ചുമിട്ടു ചുട്ടെടുക്കണം.

8 ബീഫ് ചില്ലി റോസ്റ്റ്

1. ബീഫ് – ഒരു കിലോ

2. വറ്റൽമുളകു ചതച്ചത് – നാലു വലിയ സ്പൂൺ

3. വെളുത്തുള്ളി – എട്ട് അല്ലി, ചതച്ചത്

പെരുംജീരകം – രണ്ടു ചെറിയ സ്പൂൺ, ചതച്ചത്

മഞ്ഞൾപ്പൊടി – അര െചറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

വിനാഗിരി – ഒരു വലിയ സ്പൂൺ

4. വെളിച്ചെണ്ണ – കാൽ കപ്പ്

5. കറിവേപ്പില – പാകത്തിന്

പാകം െചയ്യുന്ന വിധം

∙ ബീഫ് ചെറിയ കഷണങ്ങളാക്കി കഴുകി വാരി വയ്ക്കണം.

∙ ഇതിൽ വറ്റൽമുളകു ചതച്ചതും മൂന്നാമത്തെ േചരുവയും േചർത്തു കുക്കറില്‍ വേവിച്ചെടുക്കണം.

∙ ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി കറിവേപ്പില മൂപ്പിച്ച്, വേവിച്ചു വച്ചിരിക്കുന്ന ബീഫ് ചേർത്തു വഴറ്റി മൂപ്പിച്ചു വാങ്ങുക.

9 സോസി ഫിഷ്

1. ദശക്കട്ടിയുള്ള മീന‍്‍ െചറിയ കഷണങ്ങളാക്കിയത് – അരക്കിലോ

2. മുളകുപൊടി – ഒരു വലിയ സ്പൂൺ

മഞ്ഞൾപ്പൊടി - കാൽ ചെറിയ സ്പൂൺ

കുരുമുളകുപൊടി – അര ചെറിയ സ്പൂൺ

നാരങ്ങാനീര് – ഒരു വലിയ സ്പൂൺ

ഉപ്പ് – പാകത്തിന്

3. മൈദ – ഒരു കപ്പ്

4. എണ്ണ – നാലു വലിയ സ്പൂൺ

5. ഇഞ്ചി പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ

വെളുത്തുള്ളി പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ

പച്ചമുളക് പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ

6. സവാള – ഒരു വലുത്, പൊടിയായി അരിഞ്ഞത്

7. ടുമാറ്റോ സോസ് – അരക്കപ്പ്

വെള്ളം – ഒരു കപ്പ്

പഞ്ചസാര – ഒരു െചറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

8. മല്ലിയില അരിഞ്ഞത് – കാൽ കപ്പ്

പാകം െചയ്യുന്ന വിധം

∙ മീൻ കഷണങ്ങൾ വൃത്തിയാക്കി രണ്ടാമത്തെ േചരുവ പുരട്ടി അര മണിക്കൂർ‌ വയ്ക്കുക. പിന്നീട് മൈദയിൽ ഉരുട്ടിയെടുക്കണം.

∙ മൂന്നു സ്പൂൺ എണ്ണ ചൂടാക്കി മീൻ കഷണങ്ങൾ തിരിച്ചും മറിച്ചുമിട്ട് ഇളംബ്രൗൺ നിറത്തിൽ വറുത്തു കോരി മാറ്റി വയ്ക്കുക.

∙ അതേ എണ്ണയിൽ ബാക്കി എണ്ണ കൂടി ഒഴിച്ച് അഞ്ചാമത്തെ ചേരുവ ചേർത്തു വഴറ്റുക. നിറം മാറിത്തുടങ്ങുമ്പോൾ സ വാള ചേർത്തു വഴറ്റണം. സവാള ബ്രൗൺ നിറമാകുമ്പോ ൾ ഏഴാമത്തെ ചേരുവ ചേർത്തിളക്കി തിളപ്പിക്കണം.

∙ ചാറു കുറുകിത്തുടങ്ങുമ്പോൾ മീൻ കഷണങ്ങളും ചേർത്തു വീണ്ടും അഞ്ച് മിനിറ്റ് കൂടി തിളപ്പിക്കുക. ഇടയ്ക്കിടെ ചാറു കോരി കഷണങ്ങൾക്കു മുകളിലേക്ക് ഒഴിച്ചു കൊടുക്കണം.

∙ നന്നായി കുറുകിയ ശേഷം മല്ലിയില ചേർത്തിളക്കി വാങ്ങാം.

10 ആലു ഗോബി

_C1R3486 ഫോട്ടോ : സരുൺ മാത്യു

1. എണ്ണ – ഒന്നര വലിയ സ്പൂൺ

2. സാജീരകം – ഒരു ചെറിയ സ്പൂൺ

3. സവാള – രണ്ട്, നീളത്തിൽ അരിഞ്ഞത്

പച്ചമുളക് – രണ്ട്, രണ്ടായി പിളർന്നത്

ഇഞ്ചി അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

4. മുളകുപൊടി – രണ്ടു ചെറിയ സ്പൂൺ

മല്ലിപ്പൊടി – മുക്കാൽ ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

ഗരംമസാലപ്പൊടി – മുക്കാൽ ചെറിയ സ്പൂൺ

ജീരകംപൊടി – അര ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

5. തക്കാളി – രണ്ട്, നീളത്തിൽ അരിഞ്ഞത്

6. ഉരുളക്കിഴങ്ങ് – രണ്ട്, വേവിച്ചു കഷണങ്ങളാക്കിയത്

കോളിഫ്ളവർ – ഒരു ചെറുത്, പൂക്കളായി അടർത്തി വേവിച്ചൂറ്റിയത്

7. മല്ലിയില അരിഞ്ഞത് – കാൽ കപ്പ്

പാകം െചയ്യുന്ന വിധം

∙ എണ്ണ ചൂടാക്കി സാജീരകം മൂപ്പിച്ച ശേഷം മൂന്നാമത്തെ േചരുവ വഴറ്റുക.

∙ ഇതിലേക്കു നാലാമത്തെ ചേരുവ ചേർത്തു വഴറ്റി മസാല മൂത്ത മണം വരുമ്പോൾ തക്കാളി ചേർത്തു വഴറ്റണം.

∙ എണ്ണ തെളിയുമ്പോൾ വേവിച്ചു വച്ചിരിക്കുന്ന ഉരുളക്കിഴങ്ങു കോളിഫ്ളവറും ചേർത്തിളക്കി യോജിപ്പിക്കണം.

∙ മല്ലിയില വിതറി ഇളക്കി വാങ്ങി വിളമ്പാം.

11 പനീർ കോക്കനട്ട് സ്പ്രിങ് റോൾസ്

_C1R3496 ഫോട്ടോ : സരുൺ മാത്യു

1. പനീർ പൊടിച്ചത് – 150 ഗ്രാം

പഞ്ചസാര പൊടിച്ചത് – ആറു വലിയ സ്പൂൺ

തേങ്ങ ചുരണ്ടിയത് – അരക്കപ്പ്

കശുവണ്ടിപ്പരിപ്പ് നുറുക്ക് – 50 ഗ്രാം

ഉണക്കമുന്തിരി – 25 ഗ്രാം

വനില എസ്സൻസ് – കാൽ ചെറിയ സ്പൂൺ

2. മൈദ – മുക്കാൽ കപ്പ്

കോൺഫ്ളോർ – മുക്കാൽ കപ്പ്

മുട്ട – രണ്ട്

ഉപ്പ് – പാകത്തിന്

വെള്ളം – ഒന്നേകാൽ കപ്പ്

3. എണ്ണ – വറുക്കാൽ ആവശ്യത്തിന്

പാകം െചയ്യുന്ന വിധം

∙ ഒന്നാമത്തെ േചരുവ യോജിപ്പിച്ചു ഫില്ലിങ് തയാറാക്കി വ യ്ക്കണം.

∙ രണ്ടാമത്തെ േചരുവ ഒരു ബൗളിലാക്കി കട്ടകെട്ടാതെ മാവു കലക്കിയെടുക്കണം.

∙ ചൂടായ ദോശക്കല്ലില്‍ ഓരോ തവി മാവു കോരിയൊഴിച്ച് ദോശ പോലെ പരത്തി തിരിച്ചും മറിച്ചുമിട്ടു ചുട്ടെടുക്കണം. ഇതാണു പാൻകേക്ക്.

∙ ഓരോ പാന്‍കേക്കിന്റെയും ഒരറ്റത്ത് രണ്ടു വലിയ സ്പൂൺ വീതം ഫില്ലിങ് വച്ച് ഇരുവശവും ഉള്ളിലേക്കു മടക്കി മുറുകെ ചുരുട്ടിയെടുക്കണം.

∙ അറ്റം അൽപം മൈദ കലക്കിയതു കൊണ്ട് ഒട്ടിക്കാം.

∙ ഇതു തിളച്ച എണ്ണയിലിട്ടു കരുകരുപ്പായി വറുത്തു കോരുക.

12 ബ്രൗണീസ്

6 ഫോട്ടോ : സരുൺ മാത്യു

1. മൈദ – 150 ഗ്രാം

ബേക്കിങ് പൗഡർ – ഒരു ചെറിയ സ്പൂൺ

കൊക്കോ പൗഡർ – മുക്കാൽ കപ്പ്

ഉപ്പ് – ഒരു നുള്ള്

2. മുട്ട – മൂന്ന്

3. പഞ്ചസാര – ഒന്നരക്കപ്പ്

4. വെണ്ണ – 200 ഗ്രാം, ഉരുക്കി ചൂടാറിയത്

5. വനില എസ്സൻസ് – ഒന്നര ചെറിയ സ്പൂൺ

കശുവണ്ടിപ്പരിപ്പ് നുറുക്കിയത് – മുക്കാൽ കപ്പ്

പാകം െചയ്യുന്ന വിധം

∙ അവ്ൻ 1800Cൽ ചൂടാക്കിയിടുക.

∙ ചതുരാകൃതിയിലുള്ള കേക്ക് ടിന്നി ൽ മയംപുരട്ടി പേപ്പറിട്ടു വയ്ക്കുക.

∙ ഒന്നാമത്തെ േചരുവ യോജിപ്പിച്ച് ഇടഞ്ഞു വയ്ക്കുക.

∙ മുട്ട നന്നായി അടിച്ചു പതപ്പി ക്കണം. ഇതിലേക്കു പഞ്ചസാ ര അൽപം വീതം ചേർത്ത് അ ടിച്ചു പതപ്പിക്കണം.

∙ ഇതിൽ വെണ്ണ ഉരുക്കിയതു േചർത്തിളക്കി വയ്ക്കണം.

∙ ഇടഞ്ഞു വച്ചിരിക്കുന്ന ഒ ന്നാമത്തെ േചരുവ ഇതിലേക്കു മെല്ലേ ചേർത്തു യോജിപ്പിക്കണം. കട്ടകെട്ടാതെ ശ്രദ്ധിക്കണം.

∙ ഏറ്റവും ഒടുവിൽ കശുവണ്ടിപ്പ രിപ്പും വനില എസ്സൻസ്സും ചേർത്തിള ക്കണം.

∙ തയാറാക്കിയ പാത്രത്തിലേക്കു മാവ് ഒ ഴിച്ചു മുകൾവശം നിരപ്പാക്കണം.

∙ ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് 30–35 മിനിറ്റ് ബേക്ക് ചെയ്യുക.

13 ബട്ടർസ്കോച്ച് ബ്രെഡ് പുഡിങ്

5 ഫോട്ടോ : സരുൺ മാത്യു

1. റൊട്ടി – 10 സ്ലൈസ്

2. പഞ്ചസാര – അരക്കപ്പ്

3. വെണ്ണ – 50 ഗ്രാം

4. മുട്ടമഞ്ഞ – മൂന്ന്

5. പാൽ – മൂന്നു കപ്പ്

6. മുട്ടവെള്ള – മൂന്ന്

7. പഞ്ചസാര – കാൽ കപ്പ്

പാകം െചയ്യുന്ന വിധം

∙ അവ്ൻ 1800Cൽ ചൂടാക്കിയിടുക.

∙ റൊട്ടി സ്ലൈസുകൾ അരികു കളഞ്ഞു ചെറിയ ചതുരക്കഷണങ്ങളാക്കി വയ്ക്കണം.

∙ ചുവടുകട്ടിയുള്ള പാത്രത്തിൽ പ‍ഞ്ചസാര ചേർത്തുരുക്കി ഇളംബ്രൗൺ നിറമാകുമ്പോൾ വാങ്ങി വെണ്ണ ചേർത്തിളക്കി വയ്ക്കണം. ഇതാണ് കാരമൽ സിറപ്പ്.

∙ മുട്ടമഞ്ഞ പാൽ ചേർത്തടിക്കണം. ഇതിലേക്കു തയാറാക്കി യ കാരമൽ സിറപ്പ് ഒഴിച്ചിളക്കുക.

∙ പുഡിങ് ഡിഷിൽ വെണ്ണ പുരട്ടി റൊട്ടിക്കഷണങ്ങൾ നിര ത്തുക. ഇതിനു മുകളിൽ മുട്ട–കാരമൽ മിശ്രിതം ഒഴിച്ചു വയ്ക്കണം.

∙ മുട്ട വെള്ള നന്നായി അടിച്ചു പതപ്പിച്ച്, അതിലേക്കു പഞ്ചസാര അൽപാൽപം വീതം േചർത്തടിച്ചു പതപ്പിക്കണം.

∙ ഇതു മെല്ലേ മുട്ടമഞ്ഞ മിശ്രിതത്തിനു മുകളിൽ നിരത്തണം.

∙ ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് 40 മിനിറ്റ് ബേക്ക് ചെ യ്യുക.

∙ ബേക്ക് ചെയ്യുന്നതിനു പകരം പാത്രം ഫോയിൽ കൊണ്ടു നന്നായി മൂടിക്കെട്ടി സ്റ്റീമറിൽ വച്ച് ഒരു മണിക്കൂർ ആവി യിൽ വേവിക്കുകയുമാവാം.

14 സ്ട്രോബെറി പോപ്സ്

1. സ്ട്രോബെറി പ്രിസർവ് – ഒരു കപ്പ്

2. വെള്ളം – മൂന്നു കപ്പ്

പഞ്ചസാര – കാൽ കപ്പ്

3. നാരങ്ങാനീര് – ഒരു നാരങ്ങയുടെ പകുതിയുടേത്

പാകം െചയ്യുന്ന വിധം

∙ സ്ട്രോബെറി പ്രിസേർവ് മിക്സിയിൽ നന്നായി അടിക്കുക.

∙ ഇതു ചുവടുകട്ടിയുള്ള പാത്രത്തിലാക്കി രണ്ടാമത്തെ േചരുവ ചേർത്ത് അടുപ്പത്തു വച്ചിളക്കി തിളപ്പിക്കുക.

∙ പഞ്ചസാര അലിഞ്ഞ ശേഷം വാങ്ങി ചൂടാറുമ്പോൾ നാരങ്ങാനീരു ചേർത്തിളക്കണം.

∙ ഇത് ഐസ്‌ലോലി മോൾഡുകളിലാക്കി ഫ്രീസറിൽ വച്ച് സെറ്റ് ചെയ്യാം.

∙ പകരം സ്റ്റീൽ ഗ്ലാസിലൊഴിച്ചു ഫ്രീസറിൽ വച്ച് സെറ്റായിത്തുടങ്ങുമ്പോൾ പുറത്തെടുത്ത്, അതിനുള്ളിൽ ഐസ്ക്രീം സ്റ്റിക് വച്ച് തിരികെ ഫ്രീസറിൽ വച്ചു സെറ്റ് ചെയ്യാം.

15 ഹോംമെയ്ഡ് ചോക്‌ലെറ്റ്

1. കൊക്കോ പൗഡർ – ഒരു വലിയ സ്പൂൺ

ഡ്രിങ്കിങ് ചോക്‌ലെറ്റ് – ഒരു വലിയ സ്പൂൺ

ഐസിങ് ഷുഗർ – അഞ്ചു വലിയ സ്പൂൺ

പാൽപ്പൊടി – രണ്ടു വലിയ സ്പൂൺ

കണ്ടൻസ്ഡ് മിൽക്ക് – അരക്കപ്പ്

പാകം െചയ്യുന്ന വിധം

∙ എല്ലാ ചേരുവകളും ഒരു ബൗളിലാക്കി നന്നായി കുഴച്ചു യോജിപ്പിക്കുക.

∙ ഇതിൽ നിന്ന് അൽപം വീതം എടുത്തു ചെറിയ ഉരുളകളായി ഉരുട്ടിയെടുക്കണം. ഫ്രിഡ്ജിൽ‌ വച്ചു സെറ്റ് െചയ്യാം.

പാചകക്കുറിപ്പുകൾക്കു

കടപ്പാട്:

ലക്ഷ്മി നായർ

തിരുവനന്തപുരം

ഫോട്ടോയ്ക്കു വേണ്ടി

വിഭവങ്ങൾ തയാറാക്കിയത്:

സലിൻ കുമാർ

എക്സിക്യൂട്ടീവ് ഷെഫ്,

താജ് ഗേറ്റ്‌വേ, കൊച്ചി