Thursday 18 January 2018 11:57 AM IST

ചോളം തേങ്ങാപ്പാൽ സോസ്

Merly M. Eldho

Chief Sub Editor

corn_sauce ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

1. നെയ്യ് – ഒരു വലിയ സ്പൂൺ

2. കായംപൊടി – ഒരു നുള്ള്

കടുക് – അര െചറിയ സ്പൂൺ

3. പച്ചമുളക് – ഒന്ന്, രണ്ടായി പിളർന്ന് അരി കളഞ്ഞത്

ഇഞ്ചി ചതച്ചത് – അര െചറിയ സ്പൂൺ

കോൺ(ചോളം) – അരക്കപ്പ്

4. കട്ടിത്തേങ്ങാപ്പാൽ – ഒരു കപ്പ്

5. മല്ലിയില അരിഞ്ഞത് – ഒരു വലിയ സ്പൂൺ

പാകം െചയ്യുന്ന വിധം

∙ െനയ്യ് ചൂടാക്കി കടുകും കായംപൊടിയും േചർ ത്ത ശേഷം മൂന്നാമത്തെ േചരുവ േചർത്തു ന ന്നായി വഴറ്റുക.

∙ ഇതിലേക്കു തേങ്ങാപ്പാൽ േചർത്തു ചെറുതീയി ൽ എട്ടു–പത്തു മിനിറ്റ് വേവിക്കുക.

∙ ചോളം വേവാകുമ്പോൾ മല്ലിയില േചർത്തിളക്കി പാകത്തിനുപ്പും ചേർത്തിളക്കി വാങ്ങുക.

∙ ബസ്മതി അരി വേവിച്ചതിനൊപ്പം വിളമ്പാം.

പാചകക്കുറിപ്പുകൾക്കു കടപ്പാട്: റോയ് പോത്തൻ, എക്സിക്യൂട്ടീവ് ഷെഫ്, ഫ്ളോറ എയർപോർട്ട് ഹോട്ടൽ, നെടുമ്പാശ്ശേരി.