Thursday 18 January 2018 02:23 PM IST

ക്രൻചി ചിക്കൻ ഫിങ്കേഴ്സ്

Merly M. Eldho

Chief Sub Editor

crunchy_fin


1.    ചിക്കൻ ബ്രെസ്റ്റ്      – നാല്, ഒരിഞ്ചു കനത്തിൽ നീളത്തിൽ മുറിച്ചത്
2.    കട്ടിമോര് – അരക്കപ്പ്
    വെളുത്തുള്ളി അരച്ചത് – ഒരു ചെറിയ സ്പൂൺ
    ഇഞ്ചി അരച്ചത് – അര ചെറിയ സ്പൂൺ
    ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്
3.    മുട്ട – ഒന്ന്, അടിച്ചത്
4.    കോൺഫ്ളേക്ക്സ് തരുതരുപ്പായി പൊടിച്ചത്         – അരക്കപ്പ്
    റൊട്ടിപ്പൊടി – കാൽ കപ്പ്
5.    എണ്ണ – പാകത്തിന്

പാകം ചെയ്യുന്ന വിധം


∙    ചിക്കൻ കഷണങ്ങളിൽ രണ്ടാമത്തെ ചേരുവ യോജിപ്പിച്ചതു പുരട്ടി ഒരു മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക.
∙    പുരട്ടി വച്ചിരിക്കുന്ന ചിക്കൻ വെള്ളം ഊറ്റിക്കളഞ്ഞ ശേഷം മുട്ട അടിച്ചതിൽ മുക്കിയെടുക്കുക.
∙    ഇതു യോജിപ്പിച്ചു വച്ചിരിക്കുന്ന നാലാമത്തെ േചരുവയിൽ പൊതിഞ്ഞു തിളച്ച എണ്ണയിൽ വറുത്തു കോരുക.