Saturday 27 November 2021 02:17 PM IST : By Bina Mathew

ആവിയിൽ വേവിച്ചെടുക്കാം ഈസി സ്‌റ്റീംഡ് പുഡിങ്, തയാറാക്കാം ഈസിയായി!

pud

ഈസി സ്‌റ്റീംഡ് പുഡിങ്

1.ഈന്തപ്പഴം അരിഞ്ഞത് – അരക്കപ്പ്

കുരുവില്ലാത്ത ഉണക്കമുന്തിരി അരിഞ്ഞത് – അരക്കപ്പ്

2.പഞ്ചസാര – ഒരു വലിയ സ്പൂൺ

വെണ്ണ – ഒരു വലിയ സ്പൂൺ

തിളച്ചുകൊണ്ടിരിക്കുന്ന വെള്ളം – അരക്കപ്പ്

3.മൈദ – ഒരു കപ്പ്

ബേക്കിങ് പൗഡർ – ഒരു ചെറിയ സ്പൂൺ

ബേക്കിങ് സോഡ – ഒരു ചെറിയ സ്പൂൺ

4.പാൽ – ഒരു കപ്പ്

5.മുട്ട് – ഒന്ന്

കോൺഫ്ളവർ – ഒരു ചെറിയ സ്പൂൺ

പഞ്ചസാര – ഒന്നര വലിയ സ്പൂൺ

6.ഉപ്പ് – ഒരു നുള്ള്

വനില എസ്സൻസ് – കാൽ ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ഒന്നാമത്തെ ചേരുവ ഒരു പാത്രത്തിലാക്കി, അതിലേക്കു രണ്ടാമത്തെ ചേരുവ ചേർത്തിളക്കുക.

∙ഇതിലേക്കു മൂന്നാമത്തെ ചേരുവ ഇടഞ്ഞു ചേർത്തശേഷം എല്ലാ ചേരുവകളും നന്നായി യോജിപ്പിക്കുക.

∙ഇനി ഈ പാത്രം ബട്ടർ പേപ്പർകൊണ്ടു മൂടി, (കെട്ടരുത്) ആവിയിൽ ഒന്നര മണിക്കൂർ വേവിക്കുക. ഇതു കസ്‌റ്റേർഡിനൊപ്പം വിളമ്പാം.

∙കസ്‌റ്റേർഡ് തയാറാക്കാൻ, ആദ്യം പാൽ തിളപ്പിക്കുക.

∙അഞ്ചാമത്തെ ചേരുവ യോജിപ്പിച്ച് അടിക്കുക. ഇതിലേക്കി ചൂടുപാൽ നന്നായി അടിച്ചുകൊണ്ടു ചേർക്കുക.

∙ഈ പാത്രം തിളച്ചുകൊണ്ടിരിക്കുന്ന വെള്ളത്തിൽ ഇറക്കിവച്ച്, നന്നായി ഇളക്കി കുറുക്കുക.

∙സ്പൂണിന്റെ പുറകിൽ ഒട്ടിപ്പിടിക്കുന്ന പരുവത്തിൽ വാങ്ങി ചൂടാറിയശേഷം ഉപ്പും എസ്സൻസും ചേർത്തിളക്കാം. ആവശ്യമെങ്കിൽ അരിച്ചെടുക്കാം.



Tags:
  • Easy Recipes
  • Pachakam
  • Snacks
  • Desserts