Friday 11 June 2021 01:05 PM IST

ഞൊടിയിടയില്‍ തയാറാക്കാം എഗ്ഗ് പകോട, ഈസി റെസിപ്പി!

Liz Emmanuel

Sub Editor

PAKO

എഗ്ഗ് പകോട

1.മുട്ട പുഴുങ്ങിത് - അഞ്ച്

2.സവാള ചെറുതായി അരിഞ്ഞത് - ഒരു കപ്പ്

 ഇഞ്ചി ചെറുതായി അരിഞ്ഞത് -രണ്ടു വലിയ സ്പൂണ്‍

 വെളുത്തുള്ളി ചെറുതായി അരിഞ്ഞത് - ഒരു വലിയ സ്പൂണ്‍

 വറ്റല്‍മുളകു ചതച്ചത് - ഒരു വലിയ സ്പൂണ്‍

 കറിവേപ്പില ചെറുതായി അരിഞ്ഞത് - ഒരു വലിയ സ്പൂണ്‍

3.ഉപ്പ് - പാകത്തിന്

 മഞ്ഞള്‍പ്പൊടി - അര ചെറിയ സ്പൂണ്‍

 മുളകുപൊടി - ഒരു ചെറിയ സ്പൂണ്‍

 ഗരംമസാല - ഒരു ചെറിയ സ്പൂണ്‍

4.ബ്രെഡ് പൊടിച്ചത് - പാകത്തിന്

5.എണ്ണ - വറുക്കാന്‍ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

·       മുട്ട തോടു കളഞ്ഞ് ഗ്രേറ്റ് ചെയ്തു വയ്ക്കണം.

·       ഇതിലേക്ക് രണ്ടാമത്തെ ചേരുവ ചേര്‍ത്തു നന്നായി യോജിപ്പിക്കണം.

·       ശേഷം മൂന്നാമത്തെ ചേരുവ ചേര്‍ത്തു വീണ്ടും യോജിപ്പിക്കുക.

·       ബ്രെഡ് പൊടിച്ചത് അല്പാല്പം വീതം ചേര്‍ത്ത് യോജിപ്പിക്കുക. ആവശ്യമെങ്കില്‍ അല്പം വെള്ളം ചേര്‍ക്കാം. ഉരുട്ടിയെടുക്കുമ്പോള്‍ പൊട്ടാതെ കിട്ടുന്നതാണ് പാകം.

·       ഇഷ്ടമുള്ള ആകൃതിയിലാക്കി എണ്ണയില്‍ വറുത്ത് കോരി ചൂടോടെ വിളമ്പാം.

തയാറാക്കുന്ന വിധം വീഡിയയോയില്‍

Tags:
  • Lunch Recipes
  • Easy Recipes
  • Pachakam
  • Snacks
  • Non-Vegertarian Recipes