Thursday 11 May 2023 02:57 PM IST

മധുരം കിനിയും ഫ്രൂട്ട് കസ്‌റ്റഡ്, ഇങ്ങനെ തയാറാക്കി നോക്കൂ രുചി കൂടും!

Merly M. Eldho

Chief Sub Editor

custard

ഫ്രൂട്ട് കസ്‌റ്റഡ്

1.ആപ്പിൾ ചെറിയ കഷണങ്ങളാക്കിയത് – അരക്കപ്പ്

പൈനാപ്പിൾ ചെറിയ കഷണങ്ങളാക്കിയത് – അരക്കപ്പ്, രണ്ടു ചെറിയ സ്പൂൺ പഞ്ചസാര ചേർത്തു വേവിച്ചത്

കറുത്ത മുന്തിരി – കാൽ കപ്പ്

ഓറഞ്ച് പാടയും കുരുവും കളഞ്ഞ് അടർത്തിയത്– കാൽ കപ്പ്

മാതളനാരങ്ങ അല്ലികളാക്കിയത് – കാൽ കപ്പ്

ഞാലിപ്പൂവൻ പഴം – അരക്കപ്പ്

2.തേൻ – പാകത്തിന്

3.പാൽ – 250 മില്ലി

കസ്‌റ്റഡ് പൗഡര്‍ – മൂന്നു വലിയ സ്പൂൺ‌

4.പാൽ – അര ലിറ്റർ

പഞ്ചസാര – കാൽ കപ്പ്

5.പാൽ – രണ്ടു വലിയ സ്പൂൺ

മുട്ടമഞ്ഞ – ഒരു മുട്ടയുടേത്

6.കണ്ടൻസ്ഡ് മിൽക് – ആറ്–എട്ട് വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ഒന്നാമത്തെ ചേരുവ യോജിപ്പിച്ച് അൽപം തേൻ ഒഴിച്ചിളക്കി ഫ്രിഡ്ജിൽ വയ്ക്കുക.

∙250 മില്ലി പാലിൽ കസ്‌റ്റഡ് പൗഡർ കലക്കി വയ്ക്കണം.

∙അര ലിറ്റർ പാലിൽ പഞ്ചസാര ചേർത്തിളക്കി അടുപ്പത്തു വച്ചു തിളയ്ക്കുമ്പോൾ ചെറുതീയിലാക്കി കസ്‌റ്റഡ് പൗഡർ കലക്കിയ പാൽ ചേർത്തു കട്ടകെട്ടാതെ തുടരെയിളക്കണം.

∙അടുപ്പിൽ നിന്നു വാങ്ങി അഞ്ചാമത്തെ ചേരുവ അടിച്ചതു ചേർത്തിളക്കി തിരികെ അടുപ്പത്തു വച്ചു തുടരെയിളക്കി കുറുകി വരുമ്പോൾ വാങ്ങുക.

∙കണ്ടൻസ്ഡ് മിൽക്കും ചേർത്തിളക്കി ചൂടാറിയ ശേഷം ഫ്രിഡ്ജിൽ വച്ചു തണുപ്പിക്കണം.

∙വിളമ്പാനുള്ള ബൗളുകളിൽ ഫ്രൂട്ട്സ് എടുത്ത് അതിനു മുകളിൽ കസ്‌റ്റഡ് ഒഴിച്ചു വിളമ്പാം.

Tags:
  • Desserts
  • Easy Recipes
  • Pachakam