1. ഏത്തപ്പഴം, നന്നായി പഴുത്തത് – മൂന്ന്
2. പഞ്ചസാര – അഞ്ച്–ആറു ചെറിയ സ്പൂൺ
നെയ്യ് – അഞ്ചു ചെറിയ സ്പൂൺ
വെള്ളം – അരക്കപ്പ്
3. തേങ്ങ ചുരണ്ടിയത്, കശുവണ്ടിപ്പരിപ്പ് വറുത്തത് – അലങ്കരിക്കാൻ
പാകം ചെയ്യുന്ന വിധം
∙ ഏത്തപ്പഴം വലിയ കഷണങ്ങളായി ചരിച്ചു മുറിക്കണം.
∙ ചുവടുകട്ടിയുള്ള പാനിൽ ഏത്തപ്പഴവും രണ്ടാമത്തെ ചേ രുവയും ചേർത്ത് അടച്ചു വച്ചു വേവിക്കുക.
∙ പഞ്ചസാര ഉരുകി കാരമലൈസ് ആയി, ഏത്തപ്പഴം വേവാകുമ്പോൾ വാങ്ങി വിളമ്പാനുള്ള പാ ത്രത്തിലാക്കുക.
∙ തേങ്ങ ചുരണ്ടിയതും കശുവണ്ടിപ്പരിപ്പ് വറുത്തതും കൊണ്ട് ഭംഗിയായി അലങ്കരിച്ചു വിളമ്പാം.