Thursday 18 April 2019 06:02 PM IST

വീട്ടിലുണ്ടാക്കാം ഹെൽത്തി ആൻഡ് ടേസ്റ്റി ഫ്രൂട്ട് സാലഡ്

Merly M. Eldho

Chief Sub Editor

Fruit-salad ഫോട്ടോ : സരുൺ മാത്യു

കടയിൽ കിട്ടുന്നതിനെക്കാൾ രുചികരമായി വീട്ടിലുണ്ടാക്കാം ഫ്രൂട്ട് സാലഡ്. ഹെൽത്തി റെസിപ്പി ഇതാ; 

ചേരുവകൾ 

1. റോബസ്റ്റ നന്നായി പഴുത്തത് – മൂന്ന്

തണുത്ത പാൽ – ഒരു കപ്പ്

2. തേൻ – കാൽ കപ്പ്

കുങ്കുമപ്പൂവ് – ഒരു നുള്ള്, രണ്ടു വലിയ സ്പൂൺ ചൂടുപാലിൽ കുതിർത്തത്

3. മുന്തിരി പൊടിയായി അരിഞ്ഞത് – കാൽ കപ്പ്

സ്ട്രോബെറി പൊടിയായി അരിഞ്ഞത് – കാൽ കപ്പ്

മാമ്പഴം പൊടിയായി അരിഞ്ഞത് – കാൽ കപ്പ്

റാസ്പ്ബെറി പൊടിയായി അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

ആപ്പിൾ പൊടിയായി അരിഞ്ഞത് – കാൽ കപ്പ്

ബദാം നുറുക്കിയത് – ഒരു വലിയ സ്പൂൺ

പിസ്ത നുറുക്കിയത്, കശുവണ്ടിപ്പരിപ്പ് നുറുക്കിയത് – ഓരോ വലിയ സ്പൂൺ

4. വനില ഐസ്ക്രീം – ഒരു സ്കൂപ്പ്

5. മാതളനാരങ്ങ അല്ലികൾ – കാൽ കപ്പ്

പാകം ചെയ്യുന്ന വിധം

∙ പാലും പഴവും നന്നായി അടിച്ചു യോജിപ്പിക്കുക.

∙ ഇതിലേക്കു തേനും കുങ്കുമപ്പൂവു കുതിർത്തതും ചേർത്തു നന്നായി ഇളക്കണം.

∙ ഇതിൽ മൂന്നാമത്തെ ചേരുവ ചേർത്തു നന്നായി ഇളക്കുക.

∙ വിളമ്പാനുള്ള ബൗളിലാക്കി ഒരു സ്കൂപ്പ് വനില ഐസ്ക്രീം വച്ച ശേഷം മുകളിൽ മാതളനാരങ്ങയുടെ അല്ലികൾ വച്ച് അലങ്കരിക്കാം.