Monday 13 April 2020 06:37 PM IST

കണ്ണനെ കണികണ്ടുണരും വിഷുദിനത്തിനു സ്വാദേകാൻ പാചകവിദഗ്ധ ഡോ. ലക്ഷ്മി നായർ ഒരുക്കുന്ന ഒൻപതു വിഷു വിഭവങ്ങൾ

Merly M. Eldho

Chief Sub Editor

lekshmi ചിത്രം: സരുൺ മാത്യു

വിഷുക്കട്ട

Vishu-katta-2

1. ബസ്മതി അരി / നല്ലയിനം പച്ചരി -ഒന്നരക്കപ്പ്

2. തേങ്ങ ചുരണ്ടിപ്പിഴിഞ്ഞെടുത്ത രണ്ടാംപാൽ - നാലു കപ്പ്

3. തേങ്ങ ചുരണ്ടിപ്പിഴിഞ്ഞെടുത്ത ഒന്നാംപാൽ - ഒരു കപ്പ്

ജീരകം - ഒരു നുള്ള്

ഉപ്പ് - പാകത്തിന്

4. ശർക്കര - പാകത്തിന്

5. നെയ്യ് -ഒരു ചെറിയ സ്പൂൺ

പാകം െചയ്യുന്ന വിധം

∙ അരി നന്നായി കഴുകി വാരി രണ്ടാംപാൽ ചേർത്ത് അ ടുപ്പത്തു വച്ചു വേവിക്കുക.

∙ അരി മുക്കാൽ വേവാകുമ്പോൾ മൂന്നാമത്തെ ചേരുവ ചേർത്തിളക്കി വേവിക്കണം. തേങ്ങാപ്പാൽ വറ്റി, ചോറു വെ ന്ത ശേഷം അടുപ്പിൽ നിന്നു വാങ്ങി അൽപം വെളിച്ചെണ്ണ തടവിയ പാത്രത്തിൽ നിരത്തുക. മുകൾവശം സ്പൂൺ കൊ ണ്ടു നന്നായി നിരപ്പാക്കണം.

∙ ചൂടാറിയ ശേഷം കഷണങ്ങളാ ക്കി വയ്ക്കുക.

∙ ശർക്കര ചുരണ്ടി അൽപം വെള്ളം ചേർത്തുരുക്കുക. കുറുകിപ്പോകാതെ ശ്രദ്ധിക്കണം. ഇതിലേക്ക് ആവശ്യമെങ്കിൽ ഒരു ചെറിയ സ്പൂൺ നെയ്യും ചേർത്തിളക്കുക.

∙ ഈ ശർക്കരപ്പാനി വിഷുക്കട്ടയുടെ മുകളിൽ ഒഴിച്ചു വിളമ്പാം.

മാമ്പഴ ഉണ്ണിയപ്പം

1. മാമ്പഴം - രണ്ട് ഇടത്തരം

2. പഞ്ചസാര - മുക്കാൽ കപ്പ്

3. ഗോതമ്പുപൊടി - ഒരു കപ്പ്

ഏലയ്ക്കാപ്പൊടി - അര ചെറിയ സ്പൂൺ

എള്ള് - അര ചെറിയ സ്പൂൺ

തേങ്ങാക്കൊത്ത് - ഒന്നര വലിയ സ്പൂൺ

െനയ്യ് - ഒരു വലിയ സ്പൂൺ

4. എണ്ണ - വറുക്കാൻ ആവശ്യത്തിന്

പാകം െചയ്യുന്ന വിധം

∙ മാമ്പഴം തൊലി കളഞ്ഞു കഷണങ്ങളാക്കി പഞ്ചസാര ചേ ർത്ത് അടിച്ചെടുക്കുക.

∙ ഇതിലേക്കു മൂന്നാമത്തെ ചേരുവയും ചേർത്തിളക്കി അര മണിക്കൂർ‌ അനക്കാതെ വയ്ക്കണം.

∙ ഉണ്ണിയപ്പക്കാരയിൽ എണ്ണ ചൂടാക്കി ഈ മാവിൽ നിന്ന് അൽപം വീതം കോരിയൊഴിച്ച് ഇടത്തരം തീയിൽ വച്ചു ബ്രൗൺ നിറത്തിൽ വറുത്തു കോരുക.

കളിയടയ്ക്ക

Kaliyadakka

1. പുഴുക്കലരി - ഒന്നരക്കപ്പ്

2. തേങ്ങ ചുരണ്ടിയത് - മുക്കാൽ കപ്പ്

ജീരകം - രണ്ടു ചെറിയ സ്പൂണ്‍

ഉപ്പ് - പാകത്തിന്

3. എണ്ണ - വറുക്കാൻ ആവശ്യത്തിന്

പാകം െചയ്യുന്ന വിധം

∙ അരി കഴുകി കുതിർക്കുക.

∙ അരി ഊറ്റിയെടുത്ത് രണ്ടാമത്തെ ചേരുവ ചേർത്തു മയത്തി ൽ അരച്ചെടുക്കണം. ഒട്ടും വെള്ളം ചേർക്കരുത്.

∙ ഈ മാവിൽ നിന്ന് അൽപം വീതം പിച്ചിയെടുത്തു ചെറിയ ഗോലികൾ പോലെ ഉരുട്ടി ചൂടായ എണ്ണയിൽ ബ്രൗൺ നി റത്തിൽ കരുകരുപ്പായി വറുത്തു കോരുക.

നെല്ലിക്ക പച്ചടി

Nellika-pachadi

1. നെല്ലിക്ക - എട്ട്

2. ഇഞ്ചി - ഒരു ചെറിയ കഷണം

പച്ചമുളക് - നാല്

ചുവന്നുള്ളി - ആറ്

3. വെളിച്ചെണ്ണ - ഒരു വലിയ സ്പൂൺ

4. കടുക് - ഒരു ചെറിയ സ്പൂൺ

വറ്റൽമുളക് - രണ്ട്, കഷണങ്ങളാക്കിയത്

കറിവേപ്പില - രണ്ടു തണ്ട്

5. മഞ്ഞൾപ്പൊടി - കാൽ ചെറിയ സ്പൂൺ

6. കുറുകിയ തേങ്ങാപ്പാൽ - ഒന്നരക്കപ്പ്

ഉപ്പ് - പാകത്തിന്

7. കട്ടത്തൈര്, പുളിയില്ലാത്തത് - അരÐമുക്കാൽ കപ്പ്

പാകം െചയ്യുന്ന വിധം

∙ നെല്ലിക്ക കുരു കളഞ്ഞു ചതച്ചു വയ്ക്കുക.

∙ രണ്ടാമത്തെ ചേരുവ യോജിപ്പിച്ചു ചതച്ചു വയ്ക്കണം.

∙ എണ്ണ ചൂടാക്കി നാലാമത്തെ ചേരുവ വഴറ്റിയ ശേഷം ചതച്ചു വച്ചിരിക്കുന്ന ഇഞ്ചിÐപച്ചമുളക്Ðചുവന്നുള്ളി മിശ്രിതവും മഞ്ഞൾപ്പൊടിയും േചർത്തു നന്നായി വഴറ്റുക.

∙ പച്ചമണം മാറുമ്പോള്‍ നെല്ലിക്ക ചതച്ചതു ചേർത്തു വീണ്ടും വഴറ്റുക.

∙ ഇതിലേക്കു പാകത്തിനുപ്പും തേങ്ങാപ്പാലും ചേർത്തു ചെറു തീയിൽ വച്ചു തിളപ്പിക്കണം.

∙ നെല്ലിക്ക െവന്ത്, ചാറ് കുറുകുമ്പോൾ അടുപ്പിൽ നിന്നു വാ ങ്ങി ചൂടാറാൻ വയ്ക്കണം.

∙ ചൂടാറിയ ശേഷം തൈര് ഉടച്ചതു ചേർത്തിളക്കി നന്നായി യോജിപ്പിക്കുക.

Mathanga-paalu-curry

മത്തങ്ങ പാലുകറി

1. മത്തങ്ങ - ഒരു കിലോ

2. പച്ചമുളക് - ആറ്, രണ്ടായി പിളർന്നത്

മഞ്ഞൾപ്പൊടി - അര ചെറിയ സ്പൂൺ

ജീരകം വറുത്തു പൊടിച്ചത് - ഒരു ചെറിയ സ്പൂണ്‍

വെളുത്തുള്ളി - നാലു വലിയ അല്ലി, ചതച്ചത്

ഉപ്പ് - പാകത്തിന്

വെള്ളം - രണ്ടരക്കപ്പ്

3. കട്ടിത്തേങ്ങാപ്പാൽ - അരക്കപ്പ്

4. എണ്ണ - അര വലിയ സ്പൂൺ

5. കടുക് - അര ചെറിയ സ്പൂൺ

വറ്റൽമുളക് - രണ്ട്

കറിവേപ്പില - രണ്ടു തണ്ട്

പാകം െചയ്യുന്ന വിധം

∙ മത്തങ്ങ തൊലിയും അരിയും കളഞ്ഞു ചെറിയ ചതുരക്കഷണങ്ങളാക്കി വയ്ക്കണം.

∙ ഇതിലേ‍ക്കു രണ്ടാമത്തെ ചേരുവ ചേർത്ത് അടുപ്പത്തു വച്ചു വേവിക്കുക.

∙ മത്തങ്ങ വെന്ത്, വെള്ളം പകുതിയിലേറെ വറ്റിയ ശേഷം ത വി കൊണ്ടു മെല്ലേ ഒന്ന് ഉടച്ചു കൊടുക്കണം.

∙ ഇതിലേക്ക് അരക്കപ്പ് കട്ടിത്തേങ്ങാപ്പാലും ചേർത്തു തിളച്ചു തുടങ്ങുമ്പോൾ അടുപ്പിൽ നിന്നു വാങ്ങുക.

∙ എണ്ണ ചൂടാക്കി അഞ്ചാമത്തെ ചേരുവ മൂപ്പിച്ചു കറിയിൽ ചേർത്തിളക്കി വിളമ്പാം.

മുരിങ്ങയില എരിശ്ശേരി

Muringayila-erissery

1. പച്ചക്കായ - ഒന്ന്, ചതുരക്കഷണങ്ങളാക്കിയത്

ചേന ചതുരക്കഷണങ്ങളാക്കിയത് - ഒരു കപ്പ്

മഞ്ഞൾപ്പൊടി - കാൽ ചെറിയ സ്പൂൺ

മുളകുപൊടി - കാൽ ചെറിയ സ്പൂൺ

കുരുമുളകുപൊടി - അര ചെറിയ സ്പൂൺ

വെള്ളം - ഒന്നരക്കപ്പ്

2. മുരിങ്ങയില - ഒരു കപ്പ്

ഉപ്പ് - പാകത്തിന്

3. ജീരകം ചതച്ചത് - മുക്കാൽ ചെറിയ സ്പൂൺ

വെളുത്തുള്ളി - മൂന്ന്, ചതച്ചത്

പച്ചമുളക് - രണ്ട്, ചതച്ചത്

4. ചെറുപരിപ്പു വേവിച്ചത് - അരക്കപ്പ്

5. കട്ടിത്തേങ്ങാപ്പാൽ - അരക്കപ്പ്

6. വെളിച്ചെണ്ണ - അര വലിയ സ്പൂൺ

7. കടുക് - അര ചെറിയ സ്പൂൺ

വറ്റൽമുളക് - നാല്, കഷണങ്ങളാക്കിയത്

കറിവേപ്പില - രണ്ടു തണ്ട്

പാകം െചയ്യുന്ന വിധം

∙ ഒന്നാമത്തെ ചേരുവ യോജിപ്പിച്ച് അടുപ്പത്തു വച്ചു വേവിക്കുക.

∙ കഷണങ്ങൾ പകുതി വേവാകുമ്പോൾ മുരിങ്ങയില യും ഉപ്പും ചേർത്തിളക്കി വീണ്ടും പാത്രം അടച്ചു വ ച്ചു വേവിക്കുക.

∙ മുക്കാല്‍ വേവാകുമ്പോൾ മൂന്നാമത്തെ ചേരുവ ചേ ർത്തു വീണ്ടും അടച്ചു വച്ചു വേവിക്കുക.

∙ ഇതിലേക്കു ചെറുപരിപ്പു വേവിച്ചതു ചേർത്തു തവി കൊ ണ്ടു മെല്ലേ ഉടച്ചു കൊടുക്കണം.

∙ അരക്കപ്പ് കട്ടിത്തേങ്ങാപ്പാലും ചേർത്തിളക്കി തിളച്ചു തുട ങ്ങുമ്പോൾ അടുപ്പിൽ നിന്നു വാങ്ങുക.

∙ വെളിച്ചെണ്ണ ചൂടാക്കി ഏഴാമത്തെ ചേരുവ താളിച്ചു കറി യിൽ ചേർക്കുക.‌

നെയ്പ്പായസം

1. ഉണക്കലരി - അരക്കിലോ

2. നെയ്യ് - 125 ഗ്രാം

3. ശർക്കര - ഒരു കിലോ

വെള്ളം - കാൽ കപ്പ്

4. നെയ്യ് - 250 ഗ്രാം

5. തേൻ - ഒരു കപ്പ്

6. കദളിപ്പഴം - നാല്, നുറുക്കിയത്

ഈന്തപ്പഴം - 200 ഗ്രാം, ചെറുതായി അരിഞ്ഞത്

കറുത്ത ഉണക്കമുന്തിരി - 200 ഗ്രാം

7. നെയ്യ് - 125 ഗ്രാം

8. തേങ്ങാക്കൊത്ത് - ഒരു തേങ്ങയുടേത്

9. ഏലയ്ക്ക - 15 ഗ്രാം

ജീരകം - 10 ഗ്രാം

10. കൽക്കണ്ടം തരുതരുപ്പായി പൊടിച്ചത് - 250 ഗ്രാം

പാകം െചയ്യുന്ന വിധം

∙ അരി നന്നായി കഴുകി വൃത്തിയാക്കി അൽപം വെള്ളവും െനയ്യും ചേർത്തു വേവിക്കുക. അരി വെന്തു കുഴയരുത്.

∙ ശർക്കര കാൽ കപ്പ് വെള്ളം ചേർത്തുരുക്കി പാനിയാക്കി അരിച്ചത് അരിയിൽ ചേർത്തിളക്കി വഴറ്റി പാകമാക്കുക. വഴറ്റുമ്പോൾ 250 ഗ്രാം നെയ്യ് പല തവണകളായി ചേർത്തു കൊടുക്കണം.

∙ ഉരുളിയിൽ നിന്നു വിട്ടു വരുന്ന പാകത്തിനു തേനും ചേർത്ത് വീണ്ടും രണ്ടു മിനിറ്റ് വഴറ്റുക.

∙ ഇതിലേക്ക് ആറാമത്തെ ചേരുവ ചേർത്തിളക്കി അടുപ്പിൽ നിന്നു വാങ്ങണം.

∙ ബാക്കിയുള്ള നെയ്യ് ചൂടാക്കി തേങ്ങാക്കൊത്ത് ഇളംബ്രൗ ൺ നിറത്തിൽ വറുത്തു കോരി പായസത്തിൽ ചേർത്തിളക്കുക.

∙ ഏലയ്ക്കയും ജീരകവും യോജിപ്പിച്ചു പൊടിച്ചതും കൽക്കണ്ടം പൊടിച്ചതും ചേർത്തിളക്കി വാങ്ങുക.

ഫ്രൂട്ട് പായസം

1. നെയ്യ് - 200 ഗ്രാം

2. കശുവണ്ടിപ്പരിപ്പ് - 100 ഗ്രാം

ഉണക്കമുന്തിരി - 100 ഗ്രാം

3. മട്ടിപ്പഴം (പകരം കദളിപ്പഴം ഉപയോഗിക്കാം) - 15 ചെറുതായി അരിഞ്ഞത്

4. പൈനാപ്പിൾ - ഒരു ചെറുത്, ചെറുതായി അരിഞ്ഞത്

5. ഈന്തപ്പഴം - അരക്കിലോ, ചെറുതായി അരിഞ്ഞത്

6. ശർക്കര - മുക്കാൽ കിലോ, ഉരുക്കിയത്

7. തേങ്ങ ചുരണ്ടിപ്പിഴിഞ്ഞ രണ്ടാംപാൽ - അഞ്ചു കപ്പ്

8. തേങ്ങ ചുരണ്ടിപ്പിഴിഞ്ഞ ഒന്നാംപാൽ - രണ്ടു കപ്പ്

9. ഏലയ്ക്കാപ്പൊടി - രണ്ടു ചെറിയ സ്പൂൺ

കൽക്കണ്ടം - കാൽ കപ്പ്

പാകം െചയ്യുന്ന വിധം

∙ ഒരു ഉരുളിയിൽ മൂന്നു വലിയ സ്പൂൺ നെയ്യ് ചൂടാക്കി ക ശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും വഴറ്റുക.

∙ ഇവ മൂത്തു തുടങ്ങുമ്പോൾ മട്ടിപ്പഴം/കദളിപ്പഴം ചേ ർത്ത് അഞ്ചു മിനിറ്റ് വഴറ്റുക.

∙ ഇതിലേക്കു പൈനാപ്പിൾ ചേർത്തു രണ്ടു മിനിറ്റ് വ ഴറ്റിയ ശേഷം ഈന്തപ്പഴം അരിഞ്ഞതും ചേർത്തു രണ്ടു മിനിറ്റ് വഴറ്റണം.

∙ ഇതിലേക്കു ശർക്കര ഉരുക്കിയതു ചേർത്തു രണ്ടു മിനിറ്റ് വരട്ടുക. ഇടയ്ക്കിടെ നെയ്യ് ചേർത്തു കൊടുക്കണം.

∙ പഴങ്ങൾ വരട്ടിയത് ഉരുളിയിൽ നിന്നു വിട്ടു വരുന്ന പാകമാകുമ്പോൾ രണ്ടാംപാൽ ചേർത്തിളക്കി തിളപ്പിക്കുക.

∙ പായസം കുറുകിത്തുടങ്ങുമ്പോൾ ഒന്നാംപാലും ചേർത്തിളക്കുക. തിള വന്നു തുടങ്ങുമ്പോൾ അടുപ്പിൽ നിന്നു വാങ്ങി ഏലയ്ക്കാപ്പൊടിയും കൽക്കണ്ടവും വിതറി വിളമ്പാം.

∙ ശർക്കര ഉരുക്കാൻ ഏകദേശം അരക്കപ്പ് മാത്രം വെള്ളം ഉപയോഗിക്കുക. വെള്ളം അധികം ചേർത്താൽ വ രട്ടിയെടുക്കാൻ കൂടുതൽ സമയം വേണ്ടി വരും.

പഞ്ഞപ്പുല്ലു പായസം

1. പഞ്ഞപ്പുല്ല് (റാഗി) - അരക്കപ്പ്

2. വെള്ളം - നാലു കപ്പ്

3. ശർക്കര ചുരണ്ടിയത് - ഒന്നരക്കപ്പ്

4. പഞ്ചസാര - അരക്കപ്പ്

5. കട്ടിത്തേങ്ങാപ്പാൽ - ഒരു കപ്പ്

ഏലയ്ക്കാപ്പൊടി - അര ചെറിയ സ്പൂൺ

6. നെയ്യ് - രണ്ടു വലിയ സ്പൂൺ

7. കശുവണ്ടിപ്പരിപ്പ് - 25 ഗ്രാം

ഉണക്കമുന്തിരി - 25 ഗ്രാം

8. തേങ്ങ ചുരണ്ടിയത് - ഒരു കപ്പ്

പാകം െചയ്യുന്ന വിധം

∙ പഞ്ഞപ്പുല്ല് രണ്ടു മണിക്കൂർ കുതിർത്ത ശേഷം അരച്ചു പി ഴിഞ്ഞ് അരിച്ചെടുക്കുക. ഇതിൽ നാലു കപ്പ് വെള്ളം ചേർത്തിളക്കി അടുപ്പത്തു വച്ചു ചെറുതീയിൽ തുടരെ ഇളക്കി കുറുക്കണം.

∙ കുറുകിത്തുടങ്ങുമ്പോൾ ശർക്കര ചുരണ്ടിയതു ചേർത്തു നന്നായി വഴറ്റുക.

∙ ശർക്കര മുഴുവൻ ഉരുകിച്ചേര്‍ന്നു വരണ്ടു വരുമ്പോൾ പഞ്ചസാര ചേർത്തു വീണ്ടും അഞ്ചു മിനിറ്റ് വരട്ടുക.

∙ ഇതിലേക്കു കട്ടിത്തേങ്ങാപ്പാലും ഏലയ്ക്കാപ്പൊടിയും ചേ ർത്തിളക്കി യോജിപ്പിച്ചു ചെറുതായി തിളച്ചു തുടങ്ങുമ്പോൾ തന്നെ അടുപ്പിൽ നിന്നു വാങ്ങുക.

∙ പാനിൽ നെയ്യ് ചൂടാക്കി കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും വറുത്തു കോരുക. ഇതേ നെയ്യിൽ തേങ്ങ ചുരണ്ടിയതു ചേർത്തു ഗോൾഡൻ നിറത്തിൽ വറുത്തെടുക്കണം.

∙ വറുത്ത ചേരുവകൾ പായസത്തിനു മുകളിൽ വിതറി വിളമ്പാം.