Wednesday 29 November 2023 04:29 PM IST : By സ്വന്തം ലേഖകൻ

അതീവ രുചികരമാണ് മാംഗോ ശ്രീകൺഠ്; മധുരമൂറും റെസിപ്പി

Mango-sreekand തയാറാക്കിയത്:മെര്‍ലി. എം. എല്‍ദോ. പാചകക്കുറിപ്പിനു കടപ്പാട്: ദുര്‍ഗ ചെല്ലാറാം ഫൂഡ് ടെക്നോളജിസ്റ്റ് & ഡയറ്റീഷന്‍ ബെംഗളൂരു.

1.  പുളിയില്ലാത്ത കട്ടത്തൈര് – നാലു കപ്പ് 

2. മാമ്പഴം അരച്ചത് – രണ്ടു കപ്പ് 

3. കുങ്കുമപ്പൂവ് – ഒരു നുള്ള്

ഏലയ്ക്ക പൊടിച്ചത് – ഒരു നുള്ള്

4. പഞ്ചസാര പൊടിച്ചത് – പാകത്തിന്

അലങ്കരിക്കാൻ

5. മാമ്പഴക്കഷണങ്ങൾ - പാകത്തിന്

പിസ്ത അരിഞ്ഞത് – രണ്ടു ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ ഒരു മസ്‌ലിൻ തുണി അരിപ്പയുടെ മുകളിൽ വച്ച് അതിലേക്കു കട്ടത്തൈര് ഒഴിക്കുക. ഇതു ഫ്രിജിൽ മൂന്നു–നാലു മണിക്കൂർ വച്ച് വെള്ളം ഊറ്റി മാറ്റുക. തൈരിൽ നിന്നു വെള്ളം മുഴുവൻ പോയി നല്ല കട്ടിയിൽ  രണ്ടു ക പ്പ് തൈരു കിട്ടണം.

∙ മാമ്പഴം അരച്ചു വയ്ക്കുക.

∙ ഒരു ബൗളിൽ തൈരും മൂന്നാമത്തെ ചേരുവയും ചേർത്തു മെല്ലേ അടിക്കുക. ഇതിൽ മാമ്പഴം അരച്ചതും ചേർത്തു മെല്ലേ അടിച്ചു നന്നായി  യോജിപ്പിക്കുക. 

∙ പാകത്തിനു പഞ്ചസാരയും ചേർത്തു ബൗളുകളിലാക്കി മാമ്പഴക്കഷണങ്ങളും പിസ്ത അരിഞ്ഞതും കൊണ്ട് അലങ്കരിച്ചു വിളമ്പാം.

Tags:
  • Desserts
  • Pachakam