Monday 12 July 2021 11:37 AM IST : By Vanitha Pachakam

നാവിൽ കപ്പലോടും രുചിയിൽ ഒരു മധുരം, പാൽകാവ!

paal

പാൽകാവ

1. കറുവാപ്പട്ട - രണ്ടു കഷണം

ഏലയ്ക്ക - 15

ഗ്രാമ്പൂ - 10

2. പാൽ - അര ലീറ്റർ

3. ചുക്കുപൊടി - ഒരു െചറിയ സ്പൂൺ

വെള്ളക്കുരുമുളകുപൊടി - രണ്ടു വലിയ സ്പൂൺ

കാപ്പിപ്പൊടി - 10 ഗ്രാം

4. പഞ്ചസാര - മധുരത്തിനു പാകത്തിന്

കണ്ടൻസ്‍ഡ് മിൽക്ക് - 100 മില്ലി

പാകം െചയ്യുന്ന വിധം

∙ അര ഗ്ലാസ് വെള്ളത്തിൽ ഒന്നാമത്തെ േചരുവ ചേർത്തു തി ളപ്പിക്കുക.

∙ നന്നായി തിളയ്ക്കുമ്പോൾ പാൽ ചേർത്തു തിളപ്പിക്കണം.

∙ ഇതിലേക്കു മൂന്നാമത്തെ േചരുവ ചേർത്തിളക്കി നന്നായി തിളച്ചു തുടങ്ങുമ്പോൾ മധുരത്തിനു പാകത്തിനു പഞ്ചസാരയും കണ്ടൻസ്ഡ് മിൽക്കും േചർത്തു വിളമ്പാം.

∙ കാവ എത്രത്തോളം തിളയ്ക്കുന്നുവോ അത്രയും നന്ന്.

Tags:
  • Vegetarian Recipes
  • Easy Recipes
  • Pachakam
  • Desserts