1. മുട്ടവെള്ള– നാലു മുട്ടയുടേത്
2. പഞ്ചസാര പൊടിച്ചത് – 250 ഗ്രാം
3. കോൺഫ്ളോർ
– ഒരു ചെറിയ സ്പൂൺ
വനില എസ്സൻസ്
– ഒരു ചെറിയ സ്പൂൺ
വൈറ്റ് വൈൻ വിനിഗർ – ഒരു ചെറിയ സ്പൂൺ
4. വിപ്പിങ് ക്രീം – 500 മില്ലി
5. റാസ്പ്ബെറി/ഏതെങ്കിലും പഴങ്ങൾ
– പാകത്തിന്
6. ഐസിങ് ഷുഗർ – പാകത്തിന്
പാകം ചെയ്യുന്ന വിധം
∙ ബട്ടർ പേപ്പറിൽ എട്ടിഞ്ചു വലുപ്പമുള്ള വട്ടം വരയ്ക്കുക.
∙ അവ്ൻ 150 Cൽ ചൂടാക്കിയിടുക.
∙ ഒരു വലിയ ബൗളിൽ മുട്ടവെള്ള അടിക്കുക. നല്ല കട്ടിയാകുമ്പോൾ പഞ്ചസാര അൽപാൽപം ചേർത്ത് അടിക്കുക. പഞ്ചസാര മുഴുവൻ അലിയണം. ഇതിലേക്ക് മൂന്നാമത്തെ ചേരുവ ചേർത്ത് അടിക്കണം.
∙ ഇത് ബട്ടർപേപ്പറിലേക്കു മാറ്റി ഒരു മണിക്കൂർ ബേക്ക് ചെയ്യണം. ചൂടാറിയ ശേഷം മുകളിൽ വിപ്പിങ് ക്രീം അടിച്ചതും പഴങ്ങളും വച്ച് ഐസിങ് ഷുഗർ വിതറി വിളമ്പാം.
∙ ഇങ്ങനെ ഒറ്റവട്ടത്തിൽ ചെയ്യുന്നതിനു പകരം രണ്ടിഞ്ചു വട്ടത്തിൽ സിങ്കിൾ പീസായും പാവ്‌ലോവ തയാറാക്കാം.