Friday 05 January 2024 12:33 PM IST

‘സോഫിയാനി മുര്‍ഗ്’; ഫ്രെഷ് ക്രീം ചേര്‍ത്ത രസികന്‍ ചിക്കന്‍ റെസിപ്പി

Silpa B. Raj

suriyani-murg

1. ചെറിയ ചിക്കന്‍ – അരക്കിലോ വീതമുള്ള രണ്ട്, കഷണങ്ങളാക്കിയത്

2. ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ് – 100 ഗ്രാം

 കടുകെണ്ണ – രണ്ടു ചെറിയ സ്പൂണ്‍

3.  തൈര് കെട്ടിത്തൂക്കിയിട്ടു വെള്ളം കളഞ്ഞത് – 200 ഗ്രാം

 കടലമാവ് വറുത്തത് – 50 ഗ്രാം

പെരുംജീരകംപൊടി – ഒരു ചെറിയ സ്പൂണ്‍

മല്ലിയിലയും പുതിനയിലയും അരച്ചത് – 50 ഗ്രാം

പച്ചമുളക് അരച്ചത് – 40 ഗ്രാം

കടുകെണ്ണ – ഒരു ചെറിയ സ്പൂണ്‍

4. ബേബി കാരറ്റ് – 150 ഗ്രാം

 ബേബി പൊട്ടേറ്റോ – 250 ഗ്രാം, നാലായി മുറിച്ചത്

5. ചുവന്നുള്ളി – 200 ഗ്രാം

6. വെണ്ണ – 50 ഗ്രാം

7. ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ് – ഒരു വലിയ സ്പൂണ്‍

8. പെരുംജീരകംപൊടി – ഒരു ചെറിയ സ്പൂണ്‍

യെല്ലോ ചില്ലി പൗഡര്‍ – ഒരു ചെറിയ സ്പൂണ്‍

(പകരം ഉണ്ട മുളക് ഉണക്കിപ്പൊടിച്ച് ഉപയോഗിക്കാം)

മഞ്ഞള്‍പ്പൊടി – ഒരു ചെറിയ സ്പൂണ്‍

ഗരംമസാലപ്പൊടി – അര ചെറിയ സ്പൂണ്‍

9. കട്ടത്തൈര് – 100 മില്ലി

10. സവാള വറുത്ത് അരച്ചത് – 300 ഗ്രാം

11. ചിക്കന്‍ സ്റ്റോക്ക് – 300 മില്ലി

12. ഫ്രെഷ് ക്രീം – 50 മില്ലി

ഉപ്പ് – പാകത്തിന്     

പാകം ചെയ്യുന്ന വിധം

∙ ചിക്കന്‍ ഒരു ബൗളിലാക്കി രണ്ടാമത്തെ ചേരുവ പുരട്ടി രണ്ട്–മൂന്നു മണിക്കൂര്‍ വയ്ക്കുക.

∙ ഒരു ബൗളില്‍ മൂന്നാമത്തെ ചേരുവ യോജിപ്പിച്ച ശേഷം ചിക്കനില്‍ ചേര്‍ത്തു പുരട്ടണം.

∙ അവ്ൻ 1800Cൽ ചൂടാക്കിയിടുക.

∙ ചിക്കന്‍ അവ്നില്‍ വച്ച് 15 മിനിറ്റ് വേവിക്കണം.

∙ ബേബി കാരറ്റും ബേബി പൊട്ടേറ്റോയും തിളച്ചവെള്ളത്തിലിട്ട ശേഷം തണുത്തവെള്ളത്തിലിട്ടെടുക്കണം.

∙ ചിക്കന്റെ ട്രേയില്‍ ബേബി കാരറ്റും ബേബി പൊട്ടേറ്റോയും ചുവന്നുള്ളി മുഴുവനോടെയും വച്ച് 1800Cൽ അഞ്ചു മിനിറ്റ് വേവിക്കുക.

∙ ഗ്രേവി തയാറാക്കാന്‍ പാനില്‍ വെണ്ണ ചൂടാക്കി ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്ത് ഇളം ബ്രൗണ്‍നിറത്തില്‍ വഴറ്റുക.

∙ ഇതിലേക്ക് എട്ടാമത്തെ ചേരുവ വഴറ്റി ശേഷം പുളിയില്ലാത്ത കട്ടത്തൈര് അടിച്ചതു ചേര്‍ത്തിളക്കണം.

∙ സവാള അരച്ചതും ചേര്‍ത്തു നന്നായിളക്കിയ ശേഷം ചിക്കന്‍ സ്റ്റോക്കും ചേര്‍ത്തു നന്നായി തിളപ്പിക്കണം. ഫ്രെഷ് ക്രീം ചേര്‍ത്ത് ഉപ്പു പാകത്തിനാക്കി വാങ്ങാം.  

തയാറാക്കിയത്: ശില്പ ബി. രാജ്, ഫോട്ടോ: ഡേവിഡ് ഹാർടങ്. പാചകക്കുറിപ്പുകൾക്കും ചിത്രങ്ങൾക്കും കടപ്പാട്: ഷെഫ് ജസ്റ്റിൻ പോൾ, മക്കാവു

Tags:
  • Pachakam