Thursday 01 February 2024 02:34 PM IST

വായിൽ കപ്പലോടും രുചി, തയാറാക്കാം ഈസി കൂന്തൽ റോസ്‌റ്റ്!

Liz Emmanuel

Sub Editor

squiiiiid

കൂന്തൽ റോസ്‌റ്റ്

1.കൂന്തൽ – അരക്കിലോ

2.വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ

3.ചുവന്നുള്ളി, അരിഞ്ഞത് – ഒരു കപ്പ്

4.പച്ചമുളക് – രണ്ട്, അരിഞ്ഞത്

ഇഞ്ചി, അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

വെളുത്തുള്ളി, അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

5.കശ്മീരി മുളകുപൊടി – ഒന്നര വലിയ സ്പൂൺ

മല്ലിപ്പൊടി – ഒരു വലിയ സ്പൂൺ

പെരുംജീരകം പൊടി – ഒരു ചെറിയ സ്പൂൺ

ഗരംമസാലപ്പൊടി – ഒരു ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

6.തക്കാളി – രണ്ട്, അരിഞ്ഞത്

7.ചൂടുവെള്ളം – പാകത്തിന്

ഉപ്പ് – പാകത്തിന്

8.വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ

കറിവേപ്പില – രണ്ടു തണ്ട്

പാകം ചെയ്യുന്ന വിധം

∙കൂന്തൽ കഴുകി വൃത്തിയാക്കി കഷണങ്ങളാക്കി വയ്ക്കുക.

∙പാനിൽ എണ്ണ ചൂടാക്കി ചുവന്നുള്ളി അരിഞ്ഞതു ചേർത്തു വഴറ്റണം.

∙ബ്രൗൺ നിറമാകുമ്പോൾ നാലാമത്തെ ചേരുവ ചേർത്തു വഴറ്റണം.

∙അഞ്ചാമത്തെ ചേരുവയും ചേർത്തു വഴറ്റി പച്ചമണം മാറുമ്പോൾ തക്കാളി ചേർക്കണം.

∙ഇതിലേക്കു കൂന്തലും ഏഴാമത്തെ ചേരുവയും ചേർത്തിളക്കി മൂടി വച്ചു വേവിക്കുക.

∙മുക്കാൽ വേവാകുമ്പോൾ മൂടി തുറന്നു വെള്ളം വറ്റിവരുമ്പോൾ എട്ടാമത്തെ ചേരുവ ചേർത്തു നന്നായി വരട്ടിയെടുക്കുക.

Tags:
  • Lunch Recipes
  • Easy Recipes
  • Pachakam
  • Non-Vegertarian Recipes