Saturday 07 October 2023 12:17 PM IST

അപാര രുചിയിൽ തയാറാക്കാം ചിക്കൻ വറുത്തരച്ച കറി, ഈസി റെസിപ്പി ഇതാ!

Silpa B. Raj

chicken

ചിക്കൻ വറുത്തരച്ച കറി

1.ചിക്കൻ – ഒരു കിലോ

2.വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ

3.സവാള – രണ്ടു വലുത്

4.പച്ചമുളക് – രണ്ട്

ഇഞ്ചി വെളുത്തുള്ളി പേസ്‌റ്റ് – രണ്ടു വലിയ സ്പൂൺ

5.മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

6.തക്കാളി – രണ്ട്

7.ഉപ്പ് – പാകത്തിന്

8.കറുവാപട്ട – ഒരു ചെറിയ കഷണം

ഗ്രാമ്പൂ – മൂന്ന്

ഏലയ്ക്ക – മൂന്ന്

പെരുംജീരകം – രണ്ടു ചെറിയ സ്പൂൺ

കുരുമുളക് – രണ്ടു ചെറിയ സ്പൂൺ

9.തേങ്ങ ചിരകിയത് – മുക്കാൽ കപ്പ്

ചുവന്നുള്ളി – ഏഴ്

10.കശ്മീരി മുളകുപൊടി – ഒരു വലിയ സ്പൂൺ

മല്ലിപ്പൊടി – രണ്ടു വലിയ സ്പൂൺ

11.ചൂടുവെള്ളം – പാകത്തിന്

12.വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ

13.വറ്റൽമുളക് – രണ്ട്

കറിവേപ്പില – രണ്ടു തണ്ട്

പാകം ചെയ്യുന്ന വിധം

∙വെളിച്ചെണ്ണ ചൂടാക്കി സവാള വഴറ്റുക.

∙ഇതിലേക്കു നാലാമത്തെ ചേരുവ ചേർത്തു വ‌ഴറ്റണം.

∙മഞ്ഞൾപ്പൊടി ചേർ‌ത്തു വഴറ്റി പച്ചമണം മാറുമ്പോൾ തക്കാളി ചേർത്തു വഴറ്റുക.

∙ഇതിലേക്കു ചിക്കനും പാകത്തിനുപ്പും ചേർത്തു മൂടിവച്ചു വേവിക്കണം.

∙പാൻ ചൂടാക്കി എട്ടാമത്തെ ചേരുവ ചേർത്തു വഴറ്റുക.

∙ഇതിലേക്കു ഒൻപതാമത്തെ ചേരുവ ചേർത്തു ബ്രൗൺ നിറമാകുന്നതു വരെ വറക്കുക.

∙തീ അണച്ചതിനു ശേഷം പത്താമത്തെ ചേരുവ ചേർത്തു വഴറ്റണം.

∙തണുത്തു കഴിയുമ്പോൾ മിക്സിയിൽ നന്നായി അരച്ചെടുത്തു ചിക്കനിൽ ചേർത്തു വേവിക്കുക.

∙വെളിച്ചെണ്ണ ചൂടാക്കി വറ്റൽമുളകും കറിവേപ്പിലയും മൂപ്പിച്ചു കറിയിൽ ചേർത്തു വിളമ്പാം.

Tags:
  • Lunch Recipes
  • Easy Recipes
  • Pachakam