Tuesday 02 May 2023 03:30 PM IST : By സ്വന്തം ലേഖകൻ

കറുമുറെ കൊറിയ്ക്കാൻ ചീട; രുചികരമായ സ്നാക് ഞൊടിയിടയിൽ

Cheeda തയാറാക്കിയത്: ശില്പ ബി. രാജ്, ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ, സരുൺ മാത്യു

1. തേങ്ങ ചുരണ്ടിയത് – ഒരു കപ്പ്

2. അപ്പംപൊടി – രണ്ടു കപ്പ്

3. വെണ്ണ – ഒരു ചെറിയ സ്പൂൺ

ബേക്കിങ് സോഡ – കാൽ ചെറിയ സ്പൂൺ

4. ഉപ്പ്, വെള്ളം – പാകത്തിന്

5. എള്ള്  – ഒരു ചെറിയ സ്പൂൺ

ജീരകം – കാൽ ചെറിയ സ്പൂൺ

6. വെളിച്ചെണ്ണ – വറുക്കാൻ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

∙ ചീനച്ചട്ടി ചെറുതീയിൽ വച്ച്, തേങ്ങ ചേർത്തു വെള്ളമയം മുഴുവനും വലിയുന്നതു വരെ ഇളക്കുക. തേങ്ങയുടെ വെള്ളനിറം നഷ്ടപ്പെടരുത്.

∙ അപ്പംപൊടി ഒരു വലിയ പാത്രത്തിലേക്ക് ഇടഞ്ഞ്, വെണ്ണയും സോഡാപ്പൊടിയും ചേര്‍ത്തു പുട്ടിനെന്ന പോലെ നനയ്ക്കുക. ഇതിലേക്കു പാകത്തിനുപ്പും വെള്ളവും ചേർത്തു നന്നായി തേച്ചു കുഴയ്ക്കണം. 

∙ എള്ളും ജീരകവും ചേർത്തു വീണ്ടും കുഴയ്ക്കണം. പിന്നീട് തേങ്ങ ചുരണ്ടിയതും ചേർത്തിളക്കി നന്നായി യോജിപ്പിക്കുക. ഈ മാവിൽ നിന്നും ചെറിയ നെല്ലിക്ക വലുപ്പത്തില്‍ മാവെടുത്ത് അധികം ബലം കൊടുക്കാതെ ഉരുട്ടണം.

∙ ചൂടായ വെളിച്ചെണ്ണയിൽ അൽപാൽപം വീതം ഇട്ട് ചെറുതീയിൽ വറുത്തു കോരുക.

Tags:
  • Mrs KM Mathew Recipes
  • Pachakam
  • Snacks